Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ദോഷഫലം വിടാതെ പിടികൂടും; ഈ ആളുകളുടെ കാല് തൊട്ടു വണങ്ങരുത്, വേദങ്ങള്‍ പറയുന്നത്
ഹിന്ദുമതത്തില്‍ വളരെ പണ്ടുമുതല്ക്കേ മുതിര്‍ന്ന ആളുകളുടെ കാലുകള്‍ തൊട്ട് വണങ്ങുന്ന പാരമ്പര്യമുണ്ട്. മറ്റുള്ളവരോട് ആദരവ് പ്രകടിപ്പിക്കുന്ന രീതിയാണിത്. ഭക്തിയോടും സമര്‍പ്പണത്തോടും കൂടി ആളുകള്‍ പാദങ്ങള്‍ തൊട്ടു അനുഗ്രഹം വാങ്ങുന്നു. പാദങ്ങളില്‍ തൊടുന്നതിലൂടെ ആളുകള്‍ ദൈവങ്ങളോടും ദേവതകളോടും സന്യാസിമാരോടും മഹാത്മാക്കളോടും ഗുരുക്കന്മാരോടും മുതിര്‍ന്നവരോടും ഉള്ള ബഹുമാനം പ്രകടിപ്പിക്കുന്നു.
ഇന്ത്യന്‍ സംസ്കാരത്തിലും പാരമ്പര്യത്തിലും, അനുഗ്രഹം തേടാനായി സന്യാസിമാരുടെയും മുതിര്‍ന്നവരുടെയും പാദങ്ങള്‍ തൊടുന്നത് നൂറ്റാണ്ടുകളായി ശീലിച്ചുവരുന്നു. എന്നിരുന്നാലും, പുരാണങ്ങളില്‍ പാദങ്ങള്‍ തൊടുന്നതിന് ചില പ്രത്യേക നിയമങ്ങള്‍ പറയുന്നുണ്ട്. ചില ആളുകളുടെ കാലില്‍ തൊടുന്നത് ശുഭകരമല്ലെന്ന് വേദങ്ങളില്‍ പറയുന്നു. ആരെങ്കിലും നിങ്ങളുടെ പാദങ്ങളില്‍ സ്പര്‍ശിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ ആരുടെയെങ്കിലും പാദങ്ങളില്‍ സ്പര്‍ശിക്കുകയാണെങ്കില്‍, തീര്‍ച്ചയായും ഈ നിയമങ്ങള്‍ മനസ്സിലാക്കി വയ്ക്കുക. ഇത്തരം ആളുകളുടെ പാദങ്ങള്‍ തൊടുന്നത് പാപമായി വേദഗ്രന്ഥങ്ങളില്‍ കണക്കാക്കപ്പെടുന്നു. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കന്യകമാര്‍
വേദങ്ങള്‍ അനുസരിച്ച്, അവിവാഹിതരായ പെണ്‍കുട്ടികളുടെ കാലില്‍ ഒരു പുരുഷനും തൊടരുത്. കന്യകയുടെ പാദങ്ങള്‍ തൊടരുത്. എന്നാല്‍ കൊച്ചു പെണ്‍കുട്ടികളുടെ പാദങ്ങളില്‍ സ്പര്‍ശിക്കുന്നതില്‍ പ്രശ്നമില്ല. ചറിയ പെണ്‍കുട്ടികളെ മാതാ റാണിയുടെ രൂപമായി കണക്കാക്കുന്നു.
മരുമകള്‍
ഒരു പിതാവും തന്റെ പെണ്മക്കളുടെ കാല് തൊടരുത്. കൂടാതെ ഭര്‍ത്താവിന്റെ മാതാവും പിതാവും മരുമകളുടെ കാലില്‍ തൊടരുത്.
ക്ഷേത്രത്തിലെ മുതിര്‍ന്നവരുടെ പാദങ്ങള്‍
ക്ഷേത്രത്തില്‍ പ്രായമായവരെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍, അവരുടെ കാലില്‍ തൊടരുത്. ക്ഷേത്രത്തില്‍ ദൈവത്തേക്കാള്‍ വലിയ ആരുമില്ല, ദൈവത്തിനു മുന്നില്‍ മറ്റൊരാളുടെ കാല് തൊടുന്നത് ക്ഷേത്രത്തിനും ദൈവത്തിനും അപമാനമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലോ വീട്ടിലോ ആരാധന നടത്തുന്നയാളുടെ പാദങ്ങള്‍ തൊടുന്നത് ഉചിതമല്ല. ഇതുമൂലം രണ്ടുപേര്‍ക്കും കുറ്റബോധം തോന്നുന്നു.
ഉറങ്ങുന്നവരുടെ പാദങ്ങള്‍
ഒരാള്‍ ഉറങ്ങുകയോ കിടക്കുകയോ ആണെങ്കില്‍ ആ സമയത്ത് അവരുടെ പാദങ്ങള്‍ സ്പര്‍ശിക്കരുത്. കള്ളം പറയുന്നവന്റെ പാദങ്ങളില്‍ സ്പര്‍ശിച്ചാല്‍ ആ വ്യക്തിയുടെ പ്രായം കുറയുമെന്നാണ് വിശ്വാസം. മരിച്ച ഒരാളുടെ പാദങ്ങള്‍ സ്പര്‍ശിക്കുന്നതില്‍ തെറ്റില്ല.

ധ്യാനിക്കുന്നവര്‍
ധ്യാനത്തിലിരിക്കുന്നതോ, ഈശ്വരനാമം ജപിക്കുന്നതോ, തപസ്സുകളില്‍ ഏര്‍പ്പെടുന്നതോ ആയ ഏതൊരു വ്യക്തിയും, അവര്‍ എത്ര മുതിര്‍ന്നവരായാലും അവരുടെ പാദങ്ങളില്‍ തൊടരുത്. ഇത് അവരുടെ ധ്യാനത്തെ തടസ്സപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ പറയുന്നത്.
ശ്മശാനത്തില്‍ നിന്ന് മടങ്ങിയെത്തിയവരുടെ പാദങ്ങള്‍
ശ്മശാനത്തില്‍ പോയി മടങ്ങിയെത്തിയവരുടെ പാദങ്ങളില്‍ ഒരിക്കലും സ്പര്‍ശിക്കരുത്. ശവസംസ്കാര ചടങ്ങില്‍ നിന്ന് മടങ്ങുമ്പോള്‍ വ്യക്തി അശുദ്ധനാകുന്നു. അതിനാല്‍ അവരുടെ പാദങ്ങളില്‍ തൊടുന്നത് നിഷിദ്ധമായി കണക്കാക്കുന്നു. കുളികഴിഞ്ഞ് ശുദ്ധനായശേഷം അവരുടെ പാദങ്ങളില്‍ തൊടാം.
മരുമകന്
വിശ്വാസമനുസരിച്ച്, അമ്മാവനോ അമ്മായിയോ മരുമക്കളുടെ കാല്പാദങ്ങള് പാദങ്ങളില്‍ തൊടരുത്. അവരുടെ പാദങ്ങളില്‍ സ്പര്‍ശിച്ചാല്‍ അത് അമ്മാവനും അമ്മായിക്കും പാപം ചെയ്യും.
കാല് തൊട്ട് വണങ്ങുന്നതിന്റെ ഗുണങ്ങള്‍
അഹന്ത ഇല്ലാതാകുന്നു- പുരാതന ആചാരങ്ങള്‍ക്കെല്ലാം ഒരു പൊതുലക്ഷ്യം ഉണ്ടായിരുന്നു. വിമോചനത്തിന്റെ പാതയിലെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് അഹന്തയാണ്. ഒരാളുടെ പാദങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍, നാം നമ്മുടെ അഹംഭാവം അവരുടെ പാദങ്ങളിലും സമര്‍പ്പിക്കുന്നു. ഇതിലൂടെ നാം ഒരു എളിമയുള്ള സ്വഭാവം നിലനിര്‍ത്തുകയും നമ്മുടെ ആത്മീയ വളര്‍ച്ചയെ മുന്നോട്ട് നയിക്കുകയും ചെയ്യും.

ഊര്‍ജ്ജം
തല മുതല്‍ കാല് വരെ ശരീരത്തിലുടനീളം ഞരമ്പുകള്‍ വ്യാപിച്ചിരിക്കുന്നു. നമ്മുടെ കൈകൊണ്ട് ഒരാളുടെ പാദങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍, രണ്ട് വ്യക്തികള്‍ക്കിടയില്‍ ഒരു സമ്പൂര്‍ണ്ണ ഊര്‍ജ്ജ പ്രക്ഷേപണം രൂപപ്പെടുന്നു. ഇത് പാദങ്ങളില്‍ സ്പര്‍ശിക്കുന്ന വ്യക്തിക്ക് മറ്റേ വ്യക്തിയുടെ ചില ഗുണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്നു. അത് സ്നേഹമോ ജ്ഞാനമോ ബുദ്ധിയോ അനുകമ്പയോ മറ്റെന്തെങ്കിലുമോ ആകാം. ആ വ്യക്തി നമ്മെ അനുഗ്രഹിക്കുന്നതിനായി നമ്മുടെ തലയില്‍ കൈ വയ്ക്കുമ്പോള്‍ ഊര്‍ജ്ജ പ്രക്ഷേപണം കൂടുതല്‍ പൂര്‍ണ്ണമാകും.
ആരോഗ്യ ഗുണങ്ങള്‍
കാലില്‍ തൊടുന്നത് ഒരുതരം യോഗാസനമാണെന്ന് പറയാം. നമ്മള് പാദങ്ങളില്‍ തൊടുമ്പോള്‍, നമ്മുടെ മുതുകും കൈയും നീട്ടി പേശികള്‍ക്ക് ആശ്വാസം നല്കുന്നു. കാലുകള്‍ തൊടാന്‍ രണ്ട് വഴികളുണ്ട്. മുട്ടുകുത്തി ഇരുന്ന് പാദങ്ങളില്‍ സ്പര്‍ശിക്കാന്‍ മുന്നോട്ട് കുനിയുന്നു. ഈ രീതി നമ്മുടെ ശരീരത്തിന് ഒരു മികച്ച സ്ട്രെച്ചിംഗ് വ്യായാമമായും പ്രവര്‍ത്തിക്കുന്നു. അടുത്ത രീതിയെ സാഷ്ടാംഗ പ്രണാമം എന്ന് വിളിക്കുന്നു. പാദങ്ങളില്‍ സ്പര്‍ശിക്കാന്‍ നിലത്ത് പൂര്‍ണ്ണമായും കിടക്കുന്നു. ക്ഷേത്രങ്ങളില്‍ സാഷ്ടാംഗപ്രണാമം പലരും ചെയ്യാറുണ്ട്. ഈ രീതിയില്‍, ചില പേശികള്‍ മാത്രമല്ല, ശരീരം മുഴുവന്‍ സ്ട്രെച്ച് ചെയ്യുന്നു.



Click it and Unblock the Notifications

