ദൗര്‍ഭാഗ്യം നിഴല്‍ പോലെ പിന്തുടരും; രാവിലെ ഉണര്‍ന്നയുടന്‍ ഒരിക്കലും ഈ 6 കാര്യങ്ങള്‍ കാണരുത്

ഇന്നത്തെ തിരക്കിട്ട കാലഘട്ടത്തില്‍, ആളുകള്‍ തങ്ങളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒടിക്കൊണ്ടിരിക്കുന്നു. സന്തുഷ്ടവും സുസ്ഥിരവുമായ ജീവിതം ആസ്വദിക്കാനും പ്രശ്നങ്ങളില്ലാത്ത ജീവിതം നേടാനുമായി ആളുകള്‍ കഠിനാധ്വാനത്തോടെയും ഉത്സാഹത്തോടെയും പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍, കഠിനാധ്വാനവും അര്‍പ്പണബോധവും ഉണ്ടായിരുന്നിട്ടും, നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രശ്നങ്ങള്‍ വിട്ടുപോകില്ല. അതിനുകാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, വാസ്തുദോഷമാണ് അതിനു കാരണമെന്ന് കണക്കാക്കുക.

മണ്ണ്, അഗ്നി, വെളിച്ചം, കാറ്റ്, ആകാശം എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വാസ്തു ശാസ്ത്രം. ശാസ്ത്രം, കല, ജ്യോതിശാസ്ത്രം, ജ്യോതിഷം എന്നിവയെ ഏകീകരിക്കുന്നതാണ് വാസ്തു ശാസ്ത്ര്. വേദകാലം മുതല്‍ പരിണമിച്ചു വന്ന വാസ്തുശാസ്ത്രം ഇന്നത്തെക്കാലത്തും ആളുകള്‍ പിന്തുടരുന്നു. വാസ്തു ശാസ്ത്രം പ്രകാരം നിങ്ങളുടെ വീടിന് ചില നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവ പാലിച്ചില്ലെങ്കില്‍ വീട്ടില്‍ നെഗറ്റീവ് അന്തരീക്ഷം നിലനില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇത് മാത്രമല്ല, സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും നിങ്ങളുടെ ജീവിതത്തില്‍ വരുന്നതായിരിക്കും. വാസ്തുശാസ്ത്രപ്രകാരം, രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍ നിങ്ങള്‍ കാണാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പലപ്പോഴും ആളുകള്‍ അറിയാതെ രാവിലെ ഇത്തരം ചില തെറ്റുകള്‍ വരുത്തുന്നു. അത് അവരുടെ ജോലിയെയും ആരോഗ്യത്തെയും ബാധിക്കുന്നു. അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ ഒരിക്കലും കാണാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇതാ.

Never See These Things Just Before Wake Up, Bad Effects In Life; Details Inside

കണ്ണാടി
പലര്‍ക്കും രാവിലെ എഴുന്നേറ്റയുടന്‍ കണ്ണാടിയില്‍ മുഖം നോക്കുന്ന പതിവുണ്ട്. എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം അങ്ങനെ ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നത് മനസ്സില്‍ ഈഗോ വളരുന്നതിന്റെ ലക്ഷണമാണ്. രാവിലെ ഉണര്‍ന്ന് ആദ്യം നിങ്ങള്‍ ദൈവത്തെ ആരാധിക്കണം.

ദിവസം മുഴുവന്‍ കൂടെ ഉണ്ടായിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ദിവസം നന്നായി നീങ്ങും. അതുകൊണ്ട്, രാവിലെ എഴുന്നേല്‍ക്കുമ്പോഴെല്ലാം കണ്ണാടിയില്‍ നോക്കാതെ ആദ്യം പൂജാമുറിയില്‍ പോയി ദൈവദര്‍ശനം നടത്തുക.

Never See These Things Just Before Wake Up, Bad Effects In Life; Details Inside

നിലച്ച ക്ലോക്ക്, വാച്ച്
ഒരു വ്യക്തിയുടെ ജീവിതത്തില്‍, ഘടികാരം അവന്റെ വിധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെ ഉണര്‍ന്ന് കഴിഞ്ഞാല്‍ ഒരിക്കലും നിലച്ച ക്ലോക്കിലേക്ക് നോക്കരുത്. വീട്ടിലെ ഒരു നിലച്ചതോ കേടായതോ ആയ ക്ലോക്ക് സൂചിപ്പിക്കുന്നത് മോശം സമയത്തെയാണ്.

അതിനാല്‍ രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം നിലച്ച ക്ലോക്ക് നോക്കരുത്. അത് എന്തെങ്കിലും തിന്മയുടെ അടയാളമാണ്. നിങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ പ്രതിസന്ധി വരാന്‍ പോകുന്നു എന്നാണ് ഇതിനര്‍ത്ഥം. ഇത് ഒഴിവാക്കാന്‍, വീട്ടിലെ കേടായതോ നിലച്ചതോ ആയ ക്ലോക്ക് ഉടന്‍ അത് നന്നാക്കണം.

Never See These Things Just Before Wake Up, Bad Effects In Life; Details Inside

വൃത്തിഹീനമായ പാത്രങ്ങള്‍
വീട്ടില്‍ വൃത്തിഹീനമായ പാത്രങ്ങള്‍ സൂക്ഷിക്കുന്നത് ലക്ഷ്മി ദേവിയെ ദേഷ്യം പിടിപ്പിക്കും. ഒപ്പം നെഗറ്റീവ് എനര്‍ജി വീടിനുള്ളില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രാവിലെ എഴുന്നേറ്റയുടന്‍ വൃത്തിഹീനമായ പാത്രങ്ങള്‍ കാണുന്നത് ശരീരത്തിലെ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് തടയുന്നു. ഭക്ഷണം പാകം ചെയ്ത ശേഷം രാത്രി തന്നെ അടുക്കള വൃത്തിയാക്കണം എന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

കഴിയുമെങ്കില്‍, രാത്രിയില്‍ തന്നെ നിങ്ങളുടെ എച്ചില്‍ പാത്രങ്ങള്‍ വൃത്തിയാക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, ഒരു വ്യക്തിയുടെ ആദ്യ കാഴ്ച തന്നെ വൃത്തിഹീനമായ പാത്രങ്ങളില്‍ പതിക്കുമ്പോള്‍, ആ വ്യക്തിയുടെ ദിവസം മുഴുവന്‍ നശിക്കും. എച്ചില്‍ പാത്രങ്ങള്‍ അടുക്കളയില്‍ തന്നെ വച്ചാല്‍ അത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും വീടിന്റെ അന്തരീക്ഷം തകരുമെന്നും പറയപ്പെടുന്നു.

Never See These Things Just Before Wake Up, Bad Effects In Life; Details Inside

നിഴല്‍
രാവിലെ ഉണര്‍ന്ന് കഴിഞ്ഞാല്‍ ആദ്യം തന്റെയോ മറ്റുള്ളവരുടെയോ നിഴല്‍ കാണുന്നത് നല്ലതല്ല. നിഴല്‍ കാണുന്നത് രാഹുവിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. രാഹുവിനെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ ആരും ഇഷ്ടപ്പെടില്ല. നിഴല്‍ കാണുന്നത് ഒരു വ്യക്തിയില്‍ പിരിമുറുക്കവും ഭയവും ഉണ്ടാക്കുന്നു. ദിവസം മുഴുവന്‍ ജോലിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു, ഏകാഗ്രത തകരുന്നു.

ഒരു ജോലിയും കൃത്യമായി ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല. വാസ്തു നിയമങ്ങള്‍ അനുസരിച്ച്, രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍ നിങ്ങളുടെ സ്വന്തം നിഴല്‍ കാണുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ഒരാളുടെ ജീവിതത്തിലെ ഇരുട്ടിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, നിങ്ങളും ഈ തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഈ ശീലം ഉപേക്ഷിക്കുക.

Never See These Things Just Before Wake Up, Bad Effects In Life; Details Inside

ക്രൂര മൃഗങ്ങളുടെ ചിത്രം
ഒരിക്കലും രാവിലെ ഉണര്‍ന്നശേഷം നിങ്ങള്‍ അക്രമാസക്തമായ മൃഗങ്ങളുടെ ഫോട്ടോ കാണരുത്. ഇത് കാണുന്നത് ശുഭകരമായി കണക്കാക്കില്ല. രാവിലെ ഉണര്‍ന്ന് ആദ്യം നിങ്ങള്‍ അക്രമാസക്തമായ മൃഗങ്ങളെ കണ്ടാല്‍ നിങ്ങളുടെ ബന്ധങ്ങളില്‍ അകലം വരാന്‍ തുടങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇതോടൊപ്പം, നിങ്ങളുടെ ജോലിസ്ഥലത്ത് തര്‍ക്കങ്ങളും ആരംഭിക്കുന്നു. അതുകൊണ്ട് രാവിലെ അബദ്ധത്തില്‍ പോലും അക്രമകാരികളായ മൃഗങ്ങളെ കാണരുത്. എന്നാല്‍ നിങ്ങള്‍ രാവിലെ എഴുന്നേറ്റ് പശുവിനെ കണ്ടാല്‍ അത് വളരെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.

Never See These Things Just Before Wake Up, Bad Effects In Life; Details Inside

തകര്‍ന്ന വിഗ്രഹം
വീട്ടില്‍ തകര്‍ന്ന ഒരു വിഗ്രഹം ഉണ്ടെങ്കില്‍ അത് അശുഭകരമാണ്. നിങ്ങളുടെ വീട്ടില്‍ തകര്‍ന്ന ഒരു വിഗ്രഹം ഉണ്ടെങ്കില്‍, രാവിലെ എഴുന്നേറ്റയുടനെ അത് നിങ്ങളുടെ കണ്‍മുന്നില്‍ വരുന്ന തരത്തില്‍ സൂക്ഷിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ദോഷഫലം വരുത്തുന്നു.

ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ വര്‍ദ്ധിക്കും. തകര്‍ന്ന ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കരുതെന്ന് വാസ്തു ശാസ്ത്രവും പറയുന്നു. അത്തരത്തിലുള്ള ഏതെങ്കിലും വിഗ്രഹം ഉണ്ടെങ്കില്‍ അത് ഒരു തുണിയില്‍ പൊതിഞ്ഞ് പൂജാമുറിയില്‍ എവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കണം.

Story first published: Monday, May 8, 2023, 14:52 [IST]
X
Desktop Bottom Promotion