Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
സകല ദുരിതവും നീക്കുന്ന ശക്തി; നവരാത്രിയില്‍ ദുര്‍ഗ്ഗാ ആരാധന വാസ്തുപ്രകാരം ഇങ്ങനെ
ഹിന്ദുമതത്തില്‍ നവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഹിന്ദു കലണ്ടര്‍ പ്രകാരം വര്‍ഷത്തില്‍ നാല് തവണയാണ് നവരാത്രി ആഘോഷിക്കുന്നത്. എന്നാല്‍ ശാരദിയ നവരാത്രിക്കും ചൈത്ര നവരാത്രിക്കും പ്രത്യേക പ്രാധാന്യമുണ്ട്. ആശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതി മുതല്‍ ശാരദിയ നവരാത്രി ആരംഭിക്കുന്നു. ഇതില്‍ 9 ദിവസം ദുര്‍ഗ്ഗയുടെ 9 രൂപങ്ങളെ ആരാധിക്കുന്നു. കൂടാതെ ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ വീട്ടില്‍ ചില വാസ്തു നിയമങ്ങളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
വാസ്തു നിയമങ്ങള്‍ക്കനുസൃതമായാണ് ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നതെങ്കില്‍ ദേവി നിങ്ങളില്‍ വളരെ വേഗം പ്രസാദിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി അനുഗ്രഹിക്കുകയും ചെയ്യുംെ. ഈ ഒമ്പത് ദിവസങ്ങളില്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. എന്നാല്‍ ദുര്‍ഗ്ഗാ ആരാധനയില്‍ ചില വാസ്തു നിയമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വാസ്തു നിയമങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പ്രധാന വാതിലില്‍ സ്വസ്തിക വരയ്ക്കുക
ശാരദിയ നവരാത്രിയുടെ ഒമ്പത് ദിവസങ്ങളില്‍, വീടിന്റെ രണ്ട് പ്രധാന വാതിലുകളിലും ചുണ്ണാമ്പും മഞ്ഞളും കൊണ്ട് സ്വസ്തിക ചിഹ്നം വരയ്ക്കുക. കൂടാതെ മാങ്ങ, അശോക ഇലകളും കൊണ്ട് ഒരു മാലയാക്കി തൂക്കുക. ഇത് ചെയ്യുന്നത് വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുന്നു, ഇത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുകയും വീട്ടിലെ വാസ്തുദോഷങ്ങളുടെ പ്രതികൂല സ്വാധീനം നീക്കുകയും ചെയ്യുന്നു.
ഈ ദിശയില്‍ വിഗ്രഹം സ്ഥാപിക്കുക
ശാരദിയ നവരാത്രി സമയത്ത് വീടിന്റെ വടക്ക്-കിഴക്ക് മൂലയില്‍ മാതൃദേവതയുടെ വിഗ്രഹം അല്ലെങ്കില്‍ കലശം സ്ഥാപിക്കുക. ഈ ദിക്കിനെ ദേവസ്ഥാനം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ദിശയില്‍ പ്രതിമയോ കലശമോ സ്ഥാപിക്കുന്നത് പോസിറ്റീവ് എനര്‍ജി വര്‍ധിപ്പിക്കുന്നു. നിങ്ങള്‍ അഖണ്ഡജ്യോതി കത്തിക്കുകയാണെങ്കില്‍ അത് തെക്കുകിഴക്ക് മൂലയില്‍ കത്തിക്കുക. കാരണം തെക്ക് കിഴക്കേ മൂല അഗ്നിയെ പ്രതിനിധീകരിക്കുന്നു. ഈ ദിശയില്‍ തുടര്‍ച്ചയായ ജ്വാല കത്തിക്കുന്നത് ശത്രുക്കളുടെ മേല്‍ വിജയം ലഭിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.
ചന്ദനത്തടി ഉപയോഗിക്കുക
നവരാത്രി കാലത്ത് ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹം അല്ലെങ്കില്‍ കലശം സ്ഥാപിക്കുന്നതിന് ചന്ദനത്തടി ഉപയോഗിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കലശവും വിഗ്രഹവും ചന്ദനത്തറയില് സൂക്ഷിക്കുന്നതിലൂടെ വാസ്തു ദോഷങ്ങള്‍ നീങ്ങുകയും ചന്ദനത്തിന്റെ പ്രഭാവം മൂലം പൂജാമുറി പോസിറ്റീവ് എനര്‍ജിയുടെ കേന്ദ്രമായി മാറുകയും ചെയ്യുന്നു.
ആരാധിക്കുമ്പോള്‍ മുഖം ഈ ദിശയില്‍
നവരാത്രി കാലത്ത് ദേവിയെ ആരാധിക്കുമ്പോള്‍, ആരാധന സമയത്ത് നിങ്ങളുടെ മുഖം കിഴക്കോ വടക്കോ ദിശയിലായിരിക്കണമെന്ന് ഓര്‍മ്മിക്കുക. കിഴക്ക് ദിശ ശക്തിയുടെയും ഊര്‍ജ്ജത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ ദിശയുടെ അധിപന് സൂര്യദേവനാണ്. വാസ്തു പ്രകാരം വൈകുന്നേരം നെയ്യ് വിളക്ക് കത്തിക്കുന്നത് വളരെ ഐശ്വര്യപ്രദമാണ്. ഇത് ചെയ്യുന്നതിലൂടെ കുടുംബാംഗങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുന്നു.

ഈ നിറം ഉപയോഗിക്കുക
ശാരദിയ നവരാത്രി സമയത്ത് ദുര്‍ഗാദേവിയുടെ പൂജാമുറി അലങ്കരിക്കാനും ആരാധന നടത്താനും ചുവന്ന നിറത്തിലുള്ള പൂക്കള്‍ ഉപയോഗിക്കണം. വാസ്തുവില്‍ ചുവപ്പ് നിറം ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. കൂടാതെ ചുവന്ന നിറമുള്ള പൂക്കള്‍ അര്‍പ്പിക്കുന്നത് ദുര്‍ഗ്ഗാദേവിയെ പ്രസാദിപ്പിക്കും. ദുര്‍ഗാദേവിയുമായി ബന്ധപ്പെട്ട വസ്ത്രങ്ങള്‍, ചന്ദനം, സാരിതുടങ്ങിയ കാര്യങ്ങളില്‍ ചുവപ്പ് നിറം മാത്രമേ ഉപയോഗിക്കാവൂ.
ഈ നിറം വേണ്ട
വാസ്തു പ്രകാരം ശാരദിയ നവരാത്രി ആരാധനയില്‍ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ആരാധനയില്‍ കറുപ്പ് ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്നത് അശുഭകരമായി നല്കുന്നു. കറുപ്പ് നിറം ഉപയോഗിക്കുന്നതിലൂടെ മനസ്സില്‍ അശുദ്ധി തോന്നുകയും ആരാധനയുടെ പൂര്‍ണ ഫലം ലഭിക്കാതിരിക്കയും ചെയ്യും.
നവരാത്രി 2023
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഈ വര്‍ഷം അശ്വിന് മാസത്തിലെ ശുക്ല പക്ഷത്തിന്റെ പ്രതിപദ തീയതി ഒക്ടോബര്‍ 14 ന് രാത്രി 11:24 മുതല്‍ ആരംഭിക്കും, അത് ഒക്ടോബര്‍ 16 ന് പുലര്‍ച്ചെ 01:13 വരെ തുടരും. ഈ രീതിയില്‍, ഉദയ തിഥിയുടെ അടിസ്ഥാനത്തില്‍, ശാരദിയ നവരാത്രി 2023 ഒക്ടോബര്‍ 15 മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 23ന് സമാപിക്കും, 24-ന് ദശമി തിഥിയില്‍ വിജയദശമി ആഘോഷിക്കും.



Click it and Unblock the Notifications
