Latest Updates
-
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ!
National Doctor's Day 2023: സ്ഥിരമായി ഡോക്ടറോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഇതാണോ? എന്നാലറിയേണ്ടത്
ജൂലൈ 1, ദേശീയ ഡോക്ടേഴ്സ് ദിനം, ഒരു ദിവസം പോലും സ്വന്തം ആരോഗ്യത്തെക്കുറിച്ചോ സുരക്ഷയെക്കുറിച്ചോ ചിന്തിക്കാതെ തനിക്ക് മുന്നിലെത്തുന്ന രോഗികള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്നവരാണ് ഓരോ ഡോക്ടര്‍മാരും. അതുകൊണ്ട് തന്നെ ഇവരുടെ ജീവനും ജോലിക്കും സംരക്ഷണം കൊടുക്കേണ്ടതും നമ്മള് ഓരോരുത്തരുടേയും കടമയും കര്‍ത്തവ്യവുമാണ്. സമൂഹത്തിന്റെ സുരക്ഷക്കും ആരോഗ്യത്തിനും വേണ്ടി ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്രപരിശ്രമങ്ങള്‍ എത്ര നന്ദി പറഞ്ഞാലും തീരാത്തതാണ്. അതുകൊണ്ട് തന്നെ ഈ പ്രത്യേക ദിനത്തില്‍ അവര്‍ക്ക് വേണ്ടി നമുക്ക് അല്പ സമയം മാറ്റി വെക്കാം.
കൊവിഡ് കാലത്തും നിപ്പക്കാലത്തും എല്ലാം സ്വന്തം ജീവന് പണയം വെച്ചാണ് ഓരോ ഡോക്ടര്‍മാരും അവരുടെ കടമകള്‍ പൂര്‍ത്തിയാക്കിയത്. ഡോ. ബി സി റോയ് എന്ന പ്രതിഭാധനനായ ഡോക്ടറുടെ ഓര്‍മ്മക്ക് മുന്നിലാണ് ഇന്ത്യയില്‍ ജൂലൈ 1 മുതല്‍ ദേശീയ ഡോക്ടര്‍ ദിനമായി ആചരിക്കുന്നത്. മെഡിക്കല്‍ രംഗത്തിന് നിരവധി സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു ഇദ്ദേഹം. ഇന്ത്യയില്‍ മാത്രമല്ല വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത രീതിയില്‍ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നുണ്ട്. എല്ലാവര്ക്കും എപ്പോഴും ഡോക്ടര്‍മാരോട് ചോദിക്കാന്‍ ചില ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

രോഗലക്ഷണവും ഗൂഗിളും
ഇന്നത്തെ കാലത്ത് പലരും ആശുപത്രികളേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ഗൂഗിളിനെയാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. അതിന് ശേഷമാണ് പലരും ഡോക്ടറെ കാണാന്‍ പോവുന്നത്. പലപ്പോഴും ലക്ഷണങ്ങള്‍ ഗൂഗിള്‍ ചെയ്ത ശേഷം ഡോക്ടറെ സമീപിക്കുന്നവര്‍ നിരവധിയാണ്. രോഗലക്ഷണങ്ങള്‍ ഓണ്‍ലൈനില്‍ ഗൂഗിള്‍ ചെയ്യുന്നതില്‍ നമ്മളില്‍ പലരും ഉണ്ടെങ്കിലും അതിനെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുന്നതില്‍ പലരും പുറകോട്ടാണ്. എന്നാല്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി ഡോക്ടറോട് തുറന്ന് സംസാരിക്കുക എന്നതാണ്. മാത്രമല്ല ഇക്കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുകയും വേണം.
എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്
ഡോക്ടറെ കാണുന്നതിന് മുന്‍പ് തന്നെ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യം നിയന്ത്രിക്കുന്നതിനും ആരോഗ്യത്തെ പരിപാലിക്കുന്നതിനും വേണ്ടി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കണം. ഫോളോ അപ്പ് ട്രീറ്റ്മെന്റിന് പോവുന്നതിന് മുന്‍പ് ഇതെല്ലാം നടത്തുന്നുണ്ട് കൃത്യമായി പരിപാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

മരുന്ന് കഴിച്ച് മാറിയ അസുഖം വീണ്ടും വരുമോ?
നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖം വന്നാല്‍ അത് മരുന്ന് കഴിച്ച് മാറിയതിന് ശേഷം അത് വീണ്ടും വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അതിന് വേണ്ടി നമുക്ക് എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഡോക്ടര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ കൃത്യമായി പിന്തുടരുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ആരോഗ്യകരമായ ജീവിത രീതികള്‍ തിരഞ്ഞെടെുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഡോക്ടറോട് തുറന്ന് സംസാരിക്കണം.
എന്തുകൊണ്ടാണ് ഞാന്‍ ഈ മരുന്ന് കഴിക്കുന്നത്?
ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുന്നതിന് മുന്‍പ് പലര്‍ക്കും ഈ സംശയം ഉണ്ടായിരിക്കും. അതിന്റെ ഫലമായി പലരിലും ഉയര്‍ന്ന് വരുന്ന ചോദ്യമാണ് എന്തുകൊണ്ട് ഞാന്‍ ഈ മരുന്ന് കഴിക്കണം എന്നുള്ളത്. നിങ്ങള്‍ക്ക് നല്കുന്ന മരുന്നുകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടി ഡോക്ടറുമായി തന്നെ തുറന്ന് സംസാരിക്കേണ്ടതാണ്. അത് മാത്രമല്ല എന്താണ് കഴിക്കുന്നത് എന്നത് നിങ്ങളുടെ ആത്മവിശ്വാസവും പെട്ടെന്നുള്ള രോഗമുക്തിക്കും സഹായിക്കുന്നു.

എപ്പോഴാണ് അടുത്ത അപ്പോയിന്റ്മെന്റ്?
എപ്പോഴാണ് അടുത്ത അപ്പോയിന്റ്മെന്റ് എന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടറെ കാണുമ്പോള്‍ എപ്പോഴാണ് അടുത്ത അപ്പോയിന്റ്മെന്റ് എന്നത് എപ്പോഴും പലരും ചോദിക്കാന്‍ ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വേണ്ടി ഫോളോ അപ്പ് പരിശോധനകള്‍ എപ്പോള്‍ വേണമെന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ ഡോക്ടറുടെ ക്യാബിന് വിടുന്നതിന് മുമ്പ് തന്നെ ഇതിനെക്കുറിച്ച് കൃത്യമായി ചോദിച്ച് പലരും മനസ്സിലാക്കണം.



Click it and Unblock the Notifications

