Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
വെറും 25 വര്‍ഷത്തിനുള്ളില്‍ അന്യഗ്രഹ ജീവികളെ കണ്ടെത്തും: നാസ
ആകാശ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. പലപ്പോഴും ദുരൂഹമായിട്ട് നില്ക്കുന്ന പഠനങ്ങള്‍ തന്നെയാണ് അന്യഗ്രഹ ജീവികളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതായത് 2050-നുള്ളില്‍ നാസ അന്യഗ്രഹ ജീവികളെ കണ്ടെത്തുമെന്നാണ് പറയുന്നത്. മനുഷ്യനെപ്പോലെ തന്നെ ചിന്തിക്കുന്ന തരത്തിലുള്ള അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ സാധിക്കണം എന്നില്ല.
എന്നാല്‍ നമ്മുടെ സൗരയൂഥത്തിന് അപ്പുറം ജീവന് നിലനില്ക്കുന്നുണ്ടെങ്കില് അതിനെ കണ്ടെത്തുന്നതിന് സഹായിക്കുന്ന നൂതന ദൗത്യത്തിനാണ് നാസ തുടക്കം കുറിച്ചിരിക്കുന്നത്. മറ്റ് ഗ്രഹങ്ങളില്‍ നിന്ന് അന്യഗ്രഹ ജീവികളില്‍ നിന്ന് ലഭിക്കുന്ന സിഗ്നലുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് നാസ ശ്രമിക്കുന്നത്.

നാസയുടെ കണ്ടെത്തലുകള്‍
അമേരിക്കയുടെ സ്വതന്ത്ര ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഹാബിറ്റബിള്‍ വേള്‍ഡ്സ് ഒബ്സര്‍വേറ്ററി (HWO) എന്ന നൂതനദൗത്യത്തെക്കുറിച്ചാണ് അന്യഗ്രഹജീവികളെക്കുറിച്ച് പഠിക്കുന്നതിനായി അയക്കുന്നത്. അന്യഗ്രഹ ജീവികളെക്കുറിച്ച് പഠിക്കുന്നതിന് മുന്‍കൈ എടുക്കുന്ന മുഖ്യ ശാസ്ത്രഞ്ജന്‍ ഡോ. ജെസ്സി ക്രിസ്റ്റിയന്‍സെന്‍ ആണ് ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നത്. അന്യഗ്രഹത്തില്‍ നിന്ന് ജീവജാലങ്ങള്‍ പുറത്ത് വിടുന്ന ബയോസിഗ്നേച്ചറുകളെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ഹാബിറ്റബിള്‍ വേള്‍ഡ്സ് ഒബ്സര്‍വേറ്ററി ദൗത്യത്തിന്റെ ലക്ഷ്യം.
ലക്ഷ്യം ഇതെല്ലാം
ഭൂമിക്ക് സമാനമായി കാണപ്പെടുന്ന ഗ്രഹങ്ങളില്‍ നിന്ന് അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനും 2050-തോടെ ഇത് പൂര്‍ത്തിയാകുമെന്നുമാണ് നാസ പ്രതീക്ഷിക്കുന്നത്. അന്യഗ്രഹ ജീവികള്‍ക്കായുള്ള തിരച്ചില്‍ പ്രവര്‍ത്തന ക്ഷമമാകുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ശാസ്ത്രലോകത്തിലെ പ്രധാന ചുവട് വെപ്പാണ്. സൗരയൂഥത്തിന് പുറത്തുള്ള ജീവന്റെ എല്ലാ കണികകളെക്കുറിച്ചും മനസ്സിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നൂതന സാങ്കേതിക വിദ്യ
വിദൂര ഗ്രഹങ്ങളില്‍ ജീവന്റെ സാധ്യത മനസ്സിലാക്കുന്നതിന് വേണ്ടി ഈ ടെലിസ്കോപ് സഹായിക്കുന്നു. ജീവന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന പ്രത്യേക തന്മാത്രകള് കണ്ടെത്താന്‍ ഈ പഠനം സഹായിക്കുന്നു. എക്സോപ്ലാനറ്റുകളെക്കുറിച്ചുള്ള പഠനത്തിനും പുരോഗതി കാണുന്നതിന് ഇതിലൂടെ സാധിക്കുന്നു. നമ്മുടെ കഴിവിനെ സാങ്കേതിക വിദ്യയില്‍ സമന്വയിപ്പിച്ച് മുന്നോട്ട് പോവുന്നതിന് ഇത് സഹായിക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്.
സൗരയൂഥത്തിന് പുറത്ത്
സൗരയൂഥത്തിന് പുറത്ത് പലപ്പോഴും നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഭൂമിക്ക് സമാനമായ ചില എക്സോപ്ലാനറ്റുകള്‍ ഉണ്ട്. ഇവയെ നിരീക്ഷിക്കുന്നതിനും ഈ ടെലിസ്കോപ് വഴി സാധിക്കുന്നു. സൂപ്പര്‍ ഹബ്ബിള്‍ എന്നാണ് ഈ ദൗത്യത്തിന് നാസ ഇട്ടിരിക്കുന്ന പേര്. പുതിയ പദ്ധതിക്കായി 1100 കോടി ഡോളര്‍ ആണ് അമേരിക്ക ചിലവാക്കുന്നത്. ഇത് ശാസ്ത്രലോകത്തില്‍ ഒരു നാഴികക്കല്ലാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
