Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഭൂമിയേക്കാള്‍ 1000 ഇരട്ടി വലിപ്പം, പ്രപഞ്ചത്തിനപ്പുറം ജീവന്റെ സാധ്യത: 6 പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി നാസ
സൗരയൂഥത്തിന് പുറത്ത് പുതിയ ആറ് ഗ്രഹങ്ങളെക്കൂടി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ നാസ. സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഇവയെ എക്സോപ്ലാനറ്റ് എന്നാണ് പറയുന്നത്. നാസയുടെ ദൗത്യമായ ടെസ് ആണ് ഇപ്പോള്‍ പുതിയ ആറ് ഗ്രഹങ്ങള്‍ കൂടി കണ്ടെത്തിയത്. ഇതോടെ 5502 ഗ്രഹങ്ങളാണ് സൗരയുഥത്തിന് പുറത്തായി കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം എന്നത് വ്യാഴമാണ്.
അതിനേക്കാള്‍ ഇരട്ടി വലിപ്പമുള്ളതും സൂര്യനേക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതുമാണ് ഈ ഗ്രഹം. രൂപീകരണ പ്രക്രിയ പൂര്‍ത്തിയാകാത്ത ഗ്രഹങ്ങളും ഇതിലുണ്ട്. അതിനെ പറയുന്നത് പ്രോട്ടോപ്ലാനറ്റ് എന്നാണ്. ഇവയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം സഹായിക്കുന്നു.

കണ്ടെത്തിയ പുറം ഗ്രഹങ്ങള്‍
നമ്മുടെ സൗരയൂഥത്തിന് അപ്പുറം ആറ് പുതിയ പുറം ഗ്രഹങ്ങളെ കണ്ടെത്തി നാസ. ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് ഇപ്പോള്‍ കണ്ടെത്തിയ ഈ ആറ് ഗ്രഹങ്ങളും. ഇത്തരത്തില്‍ സൗരയൂഥത്തിന് അപ്പുറം സ്ഥിരീകരിച്ച് ഗ്രഹങ്ങളുടെ എണ്ണം 5502 ആയി മാറി. ഇത് നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചും സൗരയൂഥത്തെക്കുറിച്ചും അതിനപ്പുറം ഉണ്ടായേക്കാവുന്ന ജീവന്റെ സാധ്യതകളെക്കുറിച്ചുമാണ് പറഞ്ഞ് വെക്കുന്നത്.
പഠനം പുരോഗമിക്കുന്നു
സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ആറ് ഗ്രഹങ്ങളും വലിപ്പത്തിന്റെ കാര്യത്തില്‍ ഏവരേയും അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഒരെണ്ണം വ്യാഴത്തേക്കാള്‍ വലുപ്പമുള്ളതാണ് അത് മാത്രമല്ല സൂര്യന്റെ നാല്‍പ്പത് മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെയാണ് ഇത് ഭ്രമണം ചെയ്യുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം എന്ന് നമുക്കറിയാം. അതിനേക്കാള്‍ വലിപ്പമുള്ള ഭീമന് ഗ്രഹത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
എക്സോപ്ലാനറ്റുകള്‍
31 വര്‍ഷം മുന്‍പാണ് അതായത് 1992-ലാണ് , ആദ്യമായി ഇരട്ട ഗ്രഹങ്ങളായ പോള്‍ട്ടര്‍ജിസ്റ്റ്, ഫോബേറ്റര് എന്നീ എക്സോപ്ലാനറ്റുകളെ കണ്ടെത്തിയത്. ഇതാണ് ആദ്യമായി കണ്ടെത്തിയ പുറം ഗ്രഹങ്ങള്‍. എന്നാല്‍ 2022 മാര്‍ച്ച് ആയപ്പോഴേക്കും ഇവയുടെ എണ്ണം 5000 കവിഞ്ഞു. അതിലേക്കാണ് ഇപ്പോള്‍ പുതിയ ആറ് ഗ്രഹങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. സൗരയൂഥത്തിന് അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് പഠിക്കുക എന്നത് തന്നെയാണ് ശാസ്ത്രഞ്ജരുടെ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നതും.
ചരിത്രത്തില്‍ നാഴികക്കല്ല്
പുതിയ എക്സോപ്ലാനറ്റുകളെ കണ്ടെത്തിയത് ചരിത്രത്തിലെ ഒരു നാഴികക്കല്ല് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗരയൂഥത്തിനും അപ്പുറത്തുള്ള ജീവന്റെ സാധ്യതയെയാണ് ഇതിലൂടെ വെളിവാക്കുന്നത്. 2022- മാര്‍ച്ചോടെയാണ് എക്സോപ്ലാനറ്റുകളുടെ എണ്ണം 5000-ത്തിന് മുകളിലായത്. അതുവരേയും ഇത്തരം ഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനും അതിന്റെ കാര്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്നതിനും ശാസ്ത്രലോകം കൗതുകത്തോടെ കാത്തിരുന്നു.
ആറ് പുതിയ ഗ്രഹങ്ങള്‍
HD 36384 b, TOI-198 b, TOI-2095 b, TOI-2095 c , TOI-4860 b, MWC 758 c എന്നിവയാണവ. ഇതില്‍ പലതിനും സൂര്യനേക്കാള്‍ നാല്‍പ്പത് മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെയാണ് ചൂറ്റുന്നത്. ചിലതിലാകട്ടെ കൂറ്റന്‍ പാറക്കെട്ടുകളും ഉണ്ട്. മറ്റൊന്ന് ജീവന് വാസയോഗ്യമാണ് എന്നതാണ് കണ്ടെത്തല്‍, മറ്റൊന്ന് പ്രോട്ടോപ്ലാനറ്ററി ഡിസ്ക് എന്നും അറിയപ്പെടുന്നു. പലപ്പോഴും ഗ്രഹങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനും ഇത്തരത്തിലുള്ള പ്രോട്ടോപ്ലാനറ്റുകള്ക്ക് സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
