Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പാതി നരനും പാതി സിംഹവുമായി അവതരിച്ച നരസിംഹം; ഈ ദിവസം ഇത് ചെയ്താല്‍ നടക്കാത്തതായി ഒന്നുമില്ല
വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്ദശി തിഥിയിലാണ് നരസിംഹ ജയന്തി ആഘോഷം. ഇത്തവണ ഈ ശുഭദിനം മെയ് 4 വ്യാഴാഴ്ചയാണ്. അസുരരാജാവായ ഹിരണ്യകശിപുവില്‍ നിന്ന് ഭക്തനായ പ്രഹാളാദനെ രക്ഷിക്കാനാണ് വിഷ്ണു നരസിംഹ അവതാരമെടുത്തത്. ദൈവത്തിന്റെ ഈ അവതാരം പകുതി മനുഷ്യനും പകുതി സിംഹവും ചേര്‍ന്നതാണ്. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹമെന്നാണ് പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നത്.
ഈ ദിവസം നരസിംഹ മൂര്‍ത്തിയെ ആരാധിക്കുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുന്നു. നരസിംഹ ജയന്തി ദിനത്തില്‍ ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ നീക്കി ഐശ്വര്യവും വരുത്താന്‍ സാധിക്കും. അത്തരം ചില പ്രതിവിധികള്‍ എന്തൊക്കെയാണെന്ന് ഇവിടെ നമുക്ക് നോക്കാം.

നരസിംഹ ജയന്തിയുടെ പ്രാധാന്യം
നരസിംഹജയന്തി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ദു:ഖങ്ങളും നീങ്ങുന്നു. നിങ്ങള്‍ക്ക് ധനവും കീര്‍ത്തിയും കൈവരും. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ, മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ എല്ലാത്തരം പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. ജീവിതം ധന്യമായിത്തീരുന്നു.
നരസിംഹ ഭഗവാനെ രാജ്യമെമ്പാടും ആരാധിക്കുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ വൈഷ്ണവ വിഭാഗക്കാര്‍ പ്രത്യേകമായി നരസിംഹ ഭഗവാനെ ആരാധിക്കുന്നു. നരസിംഹ മൂര്‍ത്തിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഒന്നിനും കുറവുണ്ടാകില്ല. മരണശേഷം വൈകുണ്ഠത്തില്‍ ഇടം ലഭിക്കുന്നു.

നവനരസിംഹം
നരസിംഹ സ്വാമിയെ വിവിധ രൂപങ്ങളില്‍ ചിത്രീകരിക്കുന്നു. കയ്യിലുള്ള വ്യത്യസ്ത ഭാവങ്ങളും ആയുധങ്ങളുമായി ബന്ധപ്പെട്ട 74 ലധികം രൂപങ്ങളാണ് മൂര്‍ത്തിക്ക്. ഇതില്‍ 9 പ്രധാനരൂപങ്ങളെ ഒന്നിച്ച് നവനരസിംഹം എന്ന് വിളിക്കുന്നു. ഉഗ്ര നരസിംഹം, ക്രോധ നരസിംഹം, വീര നരസിംഹം, വിലമ്പ നരസിംഹം, കോപ നരസിംഹം, യോഗ നരസിംഹം, അഗോര നരസിംഹം, സുദര്‍ശന നരസിംഹം, ലക്ഷ്മീ നരസിംഹം എന്നിവയാണ് അവ.

കാളസര്‍പ്പദോഷം നീക്കാന്‍
ജാതകത്തില്‍ കാളസര്‍പ്പദോഷം ഉണ്ടെങ്കില്‍ അതിന് പരിഹാരങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നരസിംഹ ജയന്തി ദിനത്തില്‍ ഏതെങ്കിലും നരസിംഹ ക്ഷേത്രത്തില്‍ പോയി മയില്‍പ്പീലി സമര്‍പ്പിക്കുക. ഇത് നിങ്ങള്‍ക്ക് തീര്‍ച്ചയായും കാളസര്‍പ്പ ദോഷത്തില്‍ നിന്ന് ആശ്വാസം നല്‍കും.

ശത്രുദോഷം നീക്കാന്‍
നിങ്ങള്‍ എന്തെങ്കിലും നിയമ പ്രശ്നങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ നരസിംഹ ചതുര്ദശിയില് പ്രസാദമായി ദൈവത്തിന് തൈര് സമര്‍പ്പിക്കുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതായിരിക്കും. അജ്ഞാത ശത്രുക്കളോടുള്ള ഭയം നിങ്ങളില്‍ നിലനില്ക്കുന്നുവെങ്കില് നരസിംഹ ഭഗവാന് ഐസ് കലര്‍ത്തിയ വെള്ളം സമര്‍പ്പിക്കുക. എല്ലാ ഭാഗത്തുനിന്നും നിങ്ങള്‍ക്ക് വിജയം ലഭിക്കാന്‍ തുടങ്ങും.

കടങ്ങള്‍ നീക്കാന്‍
ആരെങ്കിലും നിങ്ങളോട് ദേഷ്യപ്പെട്ടു പൊയിട്ടുണ്ടെങ്കില്, അവരുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നരസിംഹ ക്ഷേത്രത്തിലേക്ക് ചോളപ്പൊടി ദാനം ചെയ്യുക. നിങ്ങള്‍ കടത്തില്‍ മുങ്ങുകയോ നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയോ കൊടുത്ത പണം കിട്ടാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ നരസിംഹ ഭഗവാന് വെള്ളിയോ മുത്തോ സമര്‍പ്പിക്കുക.

സമ്പത്ത് നേടാന്‍
നരസിംഹ ജയന്തി ദിനത്തില്‍ രാവിലെ കുളിയും മറ്റും കഴിഞ്ഞ് വൃത്തിയുള്ള സ്ഥലത്ത് നരസിംഹ സമേതനായ ലക്ഷ്മീദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് പശുവിന്പാല് കൊണ്ട് അഭിഷേകം ചെയ്യുക. അഭിഷേകം ചെയ്യുമ്പോള്‍ ലക്ഷ്മീനരസിംഹ മന്ത്രം ഓം ശ്രീ ലക്ഷ്മി നരസിംഹായ ജപിക്കുക. ഈ പ്രതിവിധി നിങ്ങള്‍ക്ക് സമ്പത്തും പണവും നേടിത്തരും.

അസുഖമോചനത്തിന്
ദീര്‍ഘകാലമായി നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖം ബാധിച്ചാല്‍ നരസിംഹ ഭഗവാന് ചന്ദനം ചാര്‍ത്തുക. മഞ്ഞ വസ്ത്രങ്ങളും വാഴപ്പഴം, മാമ്പഴം തുടങ്ങിയ മഞ്ഞ പഴങ്ങളും സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്തും. രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കും.

ജീവിതപ്രശ്നങ്ങള്‍ നീക്കാന്‍
മഹാവിഷ്ണുവിന്റെ നരസിംഹാവതാരം ശക്തിയുടെ ദേവനായി അറിയപ്പെടുന്നു. ഈ ദിവസം നരസിംഹമൂര്‍ത്തിയെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് നരസിംഹ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. നരസിംഹ ആരതി, ചാലിസ, മന്ത്രം എന്നിവ ജപിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ സങ്കടങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും നിങ്ങള്‍ മുക്തി ലഭിക്കുന്നു. പൂര്‍ത്തിയാകാത്ത എല്ലാ ജോലികളും പൂര്‍ത്തീകരിക്കുകയും ദുഷ്ടശക്തികളുടെ സ്വാധീനത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications

