Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങളുടെ പേര് ആരംഭിക്കുന്നത് ഈ 4 അക്ഷരങ്ങളിലാണോ? ലക്ഷ്മി സാന്നിധ്യവും സമ്പത്തും
നമ്മുടെ പേര് ഏത് അക്ഷരത്തില്‍ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ വ്യക്തിത്വവും ഭാവിയും മനസ്സിലാക്കാന്‍ സാധിക്കുന്നത് എന്നാണ് ജ്യോതിഷം പറയുന്നത്. അതുകൊണ്ട് തന്നെ പേരിന്റെ ആദ്യാക്ഷരത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. കാരണം പേരിലുണ്ടാവുന്ന മാറ്റം നമ്മളെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ ഉടനീളം പേരിന്റെ ഫലങ്ങള്‍ നമ്മളെ സ്വാധീനിക്കുന്നു. ഇത് തന്നെയാണ് പലരും ഇടക്കിടക്ക് പേര് മാറ്റുന്നതിന് വേണ്ടിയും മറ്റും ശ്രമിക്കുന്നതിന് പിന്നില്‍. പേര് രാശിയില്ല എന്ന് പറയുന്നത തന്നെയാണ് പലരും പേര് മാറ്റുന്നതിന് പിന്നിലെ പ്രധാന കാരണം.
എന്നാല്‍ പേര് തുടങ്ങുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് ഇനി പറയുന്ന പേരില്‍ ആദ്യാക്ഷരം ആരംഭിക്കുന്നവര്‍ക്ക് ഉണ്ടാവുന്നത്. ഏതൊക്കെ അക്ഷരങ്ങളിലാണ് പേര് ആരംഭിക്കുന്നത് നിങ്ങള്‍ക്ക് ഇത് എപ്രകാരം ഭാഗ്യം കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. പ്രധാനമായും നാല് അക്ഷരങ്ങളില്‍ പേര് ആരംഭിക്കുന്നവര്‍ക്കാണ് ജീവിതത്തില്‍ സന്തോഷവും സമാധാനവും ആഢംബര ജീവിതവും ഉണ്ടാവുന്നത്.

എ
ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യ അക്ഷരമാണ് എ എന്ന് നമുക്കറിയാം. എന്നാല്‍ നിങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരം ആരംഭിക്കുന്നത് എ എന്ന പേരില്‍ വെച്ചാണെങ്കില്‍ അത് ശുഭകരമായാണ് കണക്കാക്കുന്നത്. ഇവര്‍ വളരെയധികം കഠിനാധ്വാനികളും സന്തോഷത്തോടെ മുന്നോട്ട് പോവുന്നവരും ആയിരിക്കും. ഏത് നേട്ടവും കഠിനാധ്വാനത്തിലൂടെ നേടി എടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലും ആഢംബര ജീവിതം നയിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് ഇവര്‍ക്കറിയാം.

എച്ച്
നിങ്ങളുടെ പേര് ആരംഭിക്കുന്നത് എച്ച് എന്ന അക്ഷരത്തില്‍ ആണെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് ഇവരുടെ ജീവിതം സന്തോഷത്തിന്റേയും സൗഭാഗ്യത്തിന്റേയും ആയിരിക്കും എന്നതാണ്. ജോലി ചെയ്താലും ബിസിനസില്‍ ആയാലും ഇവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജീവിതത്തില്‍ സ്വയം ഉയര്‍ന്ന് വരുന്നതിനുള്ള സാധ്യതയുണ്ട്. പണം ഇവര്‍ ധാരാളം സമ്പാദിക്കുന്നു. ഇവര്‍ ജനിക്കുന്നത് തന്നെ നേതാക്കളായാണ്. സമൂഹത്തില്‍ ഇവര്‍ക്ക് പ്രത്യേക ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും ഈ പേരില്‍ അനുകൂലമായി മാറുന്നു.

വി
വി എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും ഇവര്‍ മുന്‍നിരയില്‍ എത്തുന്നു. ജീവിതത്തില്‍ പോരാടുന്നതിനും ഒരിക്കലും ഇവര്‍ക്ക് മടിയില്ല. വിയില്‍ പേര് തുടങ്ങുന്നവരെങ്കില് ഇവര്‍ എല്ലാ വിധത്തിലുള്ള പ്രതിബന്ധങ്ങളേയും ഇല്ലാതാക്കി മുന്നോട്ട് പോവുന്നു. എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുകയും അതോടൊപ്പം തന്നെ ധാരാളം വിജയവും പണവും സമ്പാദിക്കുന്നതിനും സാധിക്കുന്നു. ഇവര്‍ ഒരിക്കലും മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നവരായിരിക്കില്ല. ആഢംബര ജീവിതവും ഇവര്‍ക്കുണ്ടാവുന്നു.

എസ്
എസ് നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരമെങ്കില് ജീവിതത്തില്‍ ഇവര്‍ വിജയത്തില്‍ എത്തുന്നു. സ്വാഭാവികമായും എല്ലാ കാര്യങ്ങളും വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഏത് മേഖലയിലും ഇവര്‍ വിജയിക്കുന്നു. ഒരിക്കലും മറ്റൊരാളുടെ കീഴില്‍ ജീവിക്കാന്‍ ഇവര്‍ക്ക് ആഗ്രഹമുണ്ടായിരിക്കുകയില്ല. ജോലിയില്‍ വിജയിക്കുകയും നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഏത് കാര്യത്തിലും അര്‍പ്പണബോധമുള്ളവരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് കാര്യം ചെയ്യുമ്പോഴും അതില്‍ നിങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു. എസ് ഇവരുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും ആഢംബരജീവിതത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

