Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
നല്ലതിനെപ്പോലും നശിപ്പിക്കുന്ന കാളസര്‍പ്പദോഷം; ഈ പ്രതിവിധിയിലൂടെ മോക്ഷപ്രാപ്തി ഉറപ്പ്
പഞ്ചാംഗമനുസരിച്ച്, എല്ലാ വര്‍ഷവും ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ അഞ്ചാം ദിവസമാണ് നാഗപഞ്ചമി ഉത്സവം ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ പഞ്ചമി തിഥി ഓഗസ്റ്റ് 21 നാണ്. ശ്രാവണ മാസത്തില്‍ രണ്ട് പഞ്ചമി തിഥികള്‍ വരുന്നുണ്ട്. കൃഷ്ണപക്ഷത്തില്‍ ഒന്നാമത്തേതും ശുക്ലപക്ഷത്തില്‍ രണ്ടാമത്തേതും. കൃഷ്ണപക്ഷത്തില്‍ വരുന്ന നാഗപഞ്ചമി ജൂലൈ 7ന് കഴിഞ്ഞിരുന്നു. രാജസ്ഥാന്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ മാത്രമാണ് ഈ നാഗപഞ്ചമി ആഘോഷിക്കുന്നത്.
നാഗപഞ്ചമി നാളില്‍ നാഗദൈവത്തെ യഥാവിധി ആരാധിക്കണമെന്ന് പറയപ്പെടുന്നു. ഈ ദിവസം, പാമ്പുകളെ യഥാവിധി പൂജിക്കുകയു പാല് അര്‍പ്പിക്കുന്നതും മംഗളകരമായി കണക്കാക്കുന്നു. ഈ ദിവസം സര്പ്പദേവനെ ആരാധിക്കുന്നതിലൂടെ ശിവനും പ്രസാദിക്കുമെന്നാണ് വിശ്വാസം.

ജ്യോതിഷ പ്രകാരം, ജാതകത്തില്‍ കാളസര്പ്പദോഷമുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ പലവിധ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. എത്ര കഠിനാധ്വാനം ചെയ്താലും ആവശ്യമുള്ള ഫലം ലഭിക്കില്ല. നന്മ ചെയ്താല്‍ ദോഷം സംഭവിക്കും. വിവാഹത്തിന് കാലതാമസം, ചെയ്ത ജോലികള്‍ പാഴാകുക, അപകട സാധ്യത എന്നിവയാണ് മറ്റ് ഫലങ്ങള്‍. നാഗപഞ്ചമി നാളില്‍ ചില കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കാളസര്പ്പദോഷത്തില് നിന്ന് മുക്തി നേടാനാകുന്നതാണ്.
ജാതകത്തില്‍ കാളസര്‍പ്പദോഷം എങ്ങനെ രൂപപ്പെടുന്നു
ജാതകം അനുസരിച്ച്, രാഹുവും കേതുവും കാളസര്‍പ്പദോഷത്തിന് കാരണമാകുന്നു. രാഹു നീചസ്ഥാനത്ത് ഇരുന്നാലും കാളസര്പ്പദോഷമുണ്ടാകുന്നു. അടിസ്ഥാനപരമായി സൂര്യന്, ചന്ദ്രന്, വ്യാഴം എന്നിവയ്ക്കൊപ്പം രാഹുവിന്റെ സാന്നിധ്യം കാളസര്‍പ്പ ദോഷമായി കണക്കാക്കപ്പെടുന്നു. രാഹുവിന്റെ അധിപനായ ദേവന് 'കാല'വും കേതുവിന്റെ അധിപനായ ദേവന് 'സര്‍പ്പവും' ആണ്. ഈ രണ്ട് ഗ്രഹങ്ങള്‍ക്കിടയില്‍ എല്ലാ ഗ്രഹങ്ങളും ജാതകത്തിന്റെ ഒരു വശത്താണെങ്കില്‍, അതിനെ കാളസര്‍പ്പ ദോഷം എന്ന് വിളിക്കുന്നു.
രാഹു-കേതുക്കള്‍ എപ്പോഴും വക്രഗതിയിലാണ് നീങ്ങുന്നത്. സൂര്യന് ചന്ദ്രന്റെ ദിശയിലേക്ക് നീങ്ങുന്നു. ഏതു ഗ്രഹങ്ങളും രാഹുവിനും കേതുവിനും ഇടയില്‍ വരുമ്പോള്‍, ജാതകത്തില്‍ കാളസര്പ്പദോഷമുണ്ടാകുന്നു. 12 തരം കാളസര്‍പ്പ ദോഷങ്ങള്‍ ഉണ്ടെന്നും ഓരോന്നിനും വ്യത്യസ്തമായ ഫലങ്ങളാണെന്നും വിശ്വസിക്കപ്പെടുന്നു.

കാളസര്‍പ്പദോഷത്തിന് നാഗപഞ്ചമിയില്‍ പരിഹാരം
നാഗപഞ്ചമി ദിനത്തില്‍ നിങ്ങളുടെ തൂക്കത്തിന് തുല്യമായ കല്‍ക്കരി എടുത്ത് ഒഴുകുന്ന വെള്ളത്തില്‍ ഇടുക. കല്‍ക്കരി കൂടാതെ തേങ്ങ, പയര്‍ എന്നിവയും ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുന്നത് പ്രയോജനകരമാണ്. ജാതകത്തില്‍ കാളസര്പ്പദോഷമുണ്ടെങ്കില് നാഗപഞ്ചമി നാളില്‍ നാഗരൂപത്തില്‍ വെള്ളികൊണ്ടുണ്ടാക്കിയ മോതിരം ധരിക്കുക. രത്ന ശാസ്ത്രം അനുസരിച്ച്, ഗോമേദക രത്നം ധരിക്കുന്നത് ജാതകത്തില്‍ നിന്ന് കാളസര്‍പ്പദോഷം നീക്കാന്‍ ഗുണം ചെയ്യും.
കാളസര്‍പ്പദോഷ ദുരിതങ്ങള്‍
കാളസര്‍പ്പദോഷം മൂലം നിങ്ങളുടെ ജീവിതത്തില്‍ പെട്ടെന്നുള്ള ദോഷ സംഭവങ്ങളും അപകടങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകുന്നത്. അതായത്, അപകടങ്ങള്‍, പരിക്കുകള്‍, രോഗം മുതലായവ കാളസര്‍പ്പദോഷം മൂലമാകാം. വിവാഹം വൈകല്‍, പഠന തടസ്സം, ദമ്പതികള്‍ക്ക് കുട്ടികളില്ലാത്ത അവസ്ഥ, ജോലി ലഭിക്കാത്ത അവസ്ഥ, ഗാര്‍ഹിക തര്‍ക്കങ്ങള്‍, അകാല മരണം തുടങ്ങിയവയും കാളസര്പ്പദോഷത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു.
ശ്രീ സര്‍പ്പ സൂക്തം പാരായണം ചെയ്യുക
ഒരു വ്യക്തിയുടെ ജാതകത്തില്‍ കാളസര്‍പ്പയോഗം, പിതൃദോഷം എന്നിവ ഉണ്ടെങ്കില്‍ അവരുടെ ജീവിതം അത്യധികം കഷ്ടപ്പാടുകളോടെയാണ് നീങ്ങുന്നത്. അയാള്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഒരു വ്യക്തി നാഗപഞ്ചമി ദിനത്തില്‍ ശ്രീ സര്‍പ്പ സൂക്തം പാരായണം ചെയ്യണം. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജന ലഭിക്കുന്നു.

ചന്ദനം
ശിവന്റെയും നാഗദൈവത്തിന്റെയും അനുഗ്രഹം ലഭിക്കാന്‍, നാഗപഞ്ചമി നാളില്‍ ശിവക്ഷേത്രത്തില്‍ 7 ചന്ദനത്തിരികള്‍ സമര്‍പ്പിക്കുക. ഇതോടൊപ്പം ഈ ദിവസം ശിവശങ്കരന് ചന്ദനം അല്ലെങ്കില്‍ സമര്‍പ്പിക്കുക.
വെള്ളി സര്‍പ്പം
നാഗപഞ്ചമി നാളില്‍ വെള്ളിയില്‍ ഒരു ജോഡി നാഗസര്‍പ്പം ഉണ്ടാക്കി പൂജിക്കുക. ഇതിനുശേഷം ഇവയെ ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും.
രുദ്രാഭിഷേകം
കഴിയുമെങ്കില്‍ നാഗപഞ്ചമി നാളില്‍ ശിവ വിഗ്രഹത്തില്‍ പാമ്പില്ലാത്ത ഒരു ശിവക്ഷേത്രത്തില്‍ ഒരു സര്‍പ്പത്തെ സ്ഥാപിക്കുക. ഇതുവഴി സര്പ്പദേവന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. നാഗപഞ്ചമി നാളില്‍ ശിവനെ പ്രീതിപ്പെടുത്താന്‍ പുഷ്പം, പഴങ്ങള്‍ എന്നിവ ശിവലിംഗത്തില്‍ സമര്‍പ്പിച്ച് പാലില്‍ രുദ്രാഭിഷേകം നടത്തുക. മഹാദേവന്റെ കൃപ ലഭിക്കും.
ശിവന് ഗംഗാജലം
കാളസര്‍പ്പദോഷം അകറ്റാന്‍ പതിവായി ശിവനെ ആരാധിക്കണം. നാഗപഞ്ചമി നാളില്‍ ശിവക്ഷേത്രത്തിലെ ശിവലിംഗത്തിന് മുകളില്‍ പച്ചപ്പാല്, കൂവള ഇല, കറുത്ത എള്ള് എന്നിവ കലര്‍ത്തി ഗംഗാജലം അര്‍പ്പിച്ചാല്‍ കാളസര്‍പ്പദോഷം ഇല്ലാതാകും.
നാഗഗായത്രി മന്ത്രം
നാഗപഞ്ചമി നാളില്‍ ചാണകപ്പൊടിയോ കളിമണ്ണോ ഉപയോഗിച്ച് പാമ്പിന്റെ രൂപം ഉണ്ടാക്കി വീടിന്റെ പ്രധാന വാതിലില്‍ ആരാധിക്കുക. ഇങ്ങനെ ചെയ്താല്‍ കാളസര്‍പ്പ ദോഷം ഇല്ലാതാകുന്നു. നാഗപഞ്ചമി ദിനത്തില്‍ ശിവനെ യഥാവിധി പൂജിച്ച ശേഷം നാഗഗായത്രി മന്ത്രം ജപിക്കുക. ഈ മന്ത്രം ജപിച്ചാല്‍ കാളസര്‍പ്പദോഷം ഇല്ലാതാകും.



Click it and Unblock the Notifications

