Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
പൂച്ചയുടെ മരണം ചില ദു:ശ്ശകുനമോ: ലോകമെങ്ങും നിലനില്‍ക്കുന്ന ആ വിശ്വാസം
പൂച്ച നമ്മുടെ നാട്ടിലും വിദേശത്തും എല്ലാം കാണുന്ന ഒരു പാവം ജീവിയാണ്. പാവം എന്ന് പറയുമെങ്കിലും തരം കിട്ടിയാല്‍ അടുക്കളയില്‍ കേറാനും ഈ പാവത്തിന് മടിയില്ല. എന്നാല്‍ ശകുനത്തിലും മറ്റും വിശ്വസിക്കുന്നവരെങ്കില്‍ പലപ്പോഴും അല്പം ശ്രദ്ധയോടെ വേണം പല കാര്യങ്ങളേയും സമീപിക്കുന്നതിന്. പൂച്ചകളെ എപ്പോഴും മോശം ശകുനങ്ങളായാണ് കണക്കാക്കുന്നത്. കാരണം പണ്ടു മുതല്‍ തന്നെ കറുത്ത പൂച്ചയെ ദോഷമായി കണക്കാക്കിയിരുന്ന ഒരു വിഭാഗം നമുക്ക് ചുറ്റും ഉണ്ട്.
നിരുപദ്രവകാരിയായ ജീവിയാണെങ്കില്‍ പോലും ഇന്നും നിലനില്‍ക്കുന്ന ചില വിശ്വാസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. മോശം ശകുനങ്ങളെ കണക്കാക്കുന്ന ചില കാര്യങ്ങളുണ്ട്. ചിലയിടങ്ങളില്‍ പൂച്ചകളെ മോശം ശകുനമായി കണക്കാക്കുമ്പോള്‍ ചിലര്‍ പൂച്ചകളെ ദൈവത്തെ പോലെ കണക്കാക്കി ആരാധിക്കുന്നു.

ഇന്ത്യയിലെ അന്ധവിശ്വാസങ്ങള്‍
നമ്മുടെ നാട്ടില്‍ കറുത്ത പൂച്ച നമ്മുടെ വഴ മുറിച്ച് കടക്കുന്നത് പലപ്പോഴും ദൗര്‍ഭാഗ്യം കൊണ്ട് വരുന്നു എന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ ഇത് ഒരു വലിയ അന്ധവിശ്വാസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇന്നും ഇത്തരം വിശ്വാസങ്ങളില്‍ മുറുകെ പിടിച്ച് കറുത്ത പൂച്ചയെ ഉപദ്രവിക്കുന്നവര്‍ നിരവധിയാണ്.
യൂറോപ്യന്‍ അന്ധവിശ്വാസങ്ങള്‍
പൂച്ചകള്‍ക്ക് മന്ത്രവാദിനികളുമായി ബന്ധമുണ്ട് എന്നാണ് യൂറോപ്യന്‍സ് വിശ്വസിക്കുന്നത്. പലപ്പോഴും ഇവര്‍ ഒരു പൂച്ചയെ കൊല്ലുകയാണെങ്കില്‍ അതിന് അര്‍ത്ഥം മന്ത്രവാദിനിയെ ഇല്ലാതാക്കി എന്നല്ല എന്നതും ഇവര്‍ കരുതുന്നു. കാരണം മന്ത്രവാദിനി പൂച്ചയുടെ രൂപത്തില്‍ ഒന്‍പത് തവണ രൂപം മാറുമെന്ന് ഇന്നും അവര്‍ വിശ്വസിക്കുന്നു.
ഈജിപ്ഷ്യന്‍ അന്ധവിശ്വാസങ്ങള്‍
പവിത്രമായ ഒരു ജീവിയായാണ് ഇവര്‍ പൂച്ചയെ കണക്കാക്കുന്നത്. അത് മാത്രമല്ല ഒന്‍പത് ജന്മങ്ങളാണ് പൂച്ചക്കുള്ളത് എന്നും ഇവര്‍ വിശ്വസിക്കുന്നു. ഈജിപ്തിലെ പൂച്ചകള്‍ അവരുടെ പുരാണവുമായ ചരിത്രവുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ ഒരിക്കലും പൂച്ചകളെ ഉപദ്രവിക്കുകയില്ല എന്ന് മാത്രമല്ല വളരെയധികം സ്നേഹിക്കുകയും ചെയ്യുന്നു.
ജാപ്പനീസ് അന്ധവിശ്വാസങ്ങള്‍
പൂച്ചയുമായി ബന്ധപ്പെട്ട് ജപ്പാനിലും ഇതേ അന്ധവിശ്വാസങ്ങള്‍ നിലനില്ക്കുന്നു. കറുത്ത പൂച്ചകളെ ഇവര്‍ ഭാഗ്യമായാണ് കണക്കാക്കുന്നത്. കുട്ടികളിലെ രോഗത്തെ സുഖപ്പെടുത്തുന്നതിനും ലോകത്തെ തിന്മയില് നിന്ന് സംരക്ഷിക്കുന്നതിനും കറുത്ത പൂച്ചകള്‍ സഹായിക്കുന്നു എന്നാണ് ജപ്പാന് ജനതയുടെ വിശ്വാസം.
ഐറിഷ് അന്ധവിശ്വാസങ്ങള്‍
പൂച്ചയെ കൊന്നാല്‍ അത് ആ വ്യക്തിക്ക് പതിനേഴ് വര്‍ഷം ദൗര്‍ഭാഗ്യം കൊണ്ട് വരും എന്ന് വിശ്വസിക്കുന്ന ഒരു ജനത ഐറിഷില്‍ ജീവിക്കുന്നുണ്ട്. ഇത് കൂടാതെ പൂച്ച നിങ്ങളുടെ പാത മുറിച്ച് കടക്കുകയാണെങ്കില്‍ അവര്‍ പകര്‍ച്ച വ്യാധി വന്ന് മരിക്കും എന്നൊരു അന്ധവിശ്വാസവും ഇവര്‍ക്കിടയില്‍ ഇന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വിശ്വാസങ്ങളില്‍ ജീവിക്കുന്നവരും നിരവധിയാണ്.
അമേരിക്കന്‍ അന്ധവിശ്വാസം
അമേരിക്കന്‍ അന്ധവിശ്വാസം അനുസരിച്ചും ഇതേ കാര്യങ്ങള്‍ പൂച്ചയെ കുറിച്ച് നിലനില്‍ക്കുന്നുണ്ട്. ഒരാളുടെ കല്ലറക്ക് മുകളില്‍ പൂച്ചയെ കണ്ടാല്‍ ആ വ്യക്തിയുടെ ആത്മാവിനെ പ്രേതബാധയുണ്ടെന്നാണ് വിശ്വാസം. എത്രയൊക്കെ പുരോഗമിച്ചാലും ഇന്നും ഇത്തരം വിശ്വാസങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും ഉണ്ട് എന്നാണ് പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
