Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
ഭൂമി മാത്രമല്ല, പ്രപഞ്ചം ഒന്നാകെയും കറങ്ങുന്നു! വിസ്മയപ്പെടുത്തുന്ന കണ്ടെത്തലുമായി പുതിയ പഠനം
Universe Rotating: സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുകയും സ്വന്തം അച്ചുതണ്ടില്‍ കറങ്ങുകയും ചെയ്യുന്ന ഭൂമി, ഭൂമിയെ ചുറ്റി ചന്ദ്രന്‍, സൂര്യനെ ചുറ്റുന്ന മറ്റ് ഗ്രഹങ്ങള്‍, അവയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍... ഇങ്ങനെ പ്രപഞ്ചത്തില്‍ പലതും പലതിനെയും വലംവെച്ചുകൊണ്ടിരിക്കുകയാണെന്നത് ശാസ്ത്രീയ സത്യമാണ്. പക്ഷേ ഏറ്റവും പുതിയ കണ്ടെത്തല്‍ നിങ്ങളെ വിസ്മയപ്പെടുത്തും. ഈ പ്രപഞ്ചം തന്നെ പതിയെ കറങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതാണത്.

കൂടുതല്‍ വിസ്മയപ്പെടുത്താന്‍ പ്രപഞ്ചം
അതിനിഗൂഢതകളുടെയും വിസ്മയങ്ങളുടെയും ഇടമാണ് ഈ പ്രപഞ്ചം. ഇനിയും ചുരുളഴിയാത്ത അനേക കോടി നിഗൂഢതകള്‍ ഈ പ്രപഞ്ചം ഒളിപ്പിച്ചുവെച്ചിരിക്കുന്നു. വലുപ്പം പോലും അളക്കാനാകാത്ത വിശാലമായ പ്രപഞ്ചത്തിലെ നിഗൂഢതകള്‍ക്ക് പിന്നാലെ അലയുകയാണ് മനുഷ്യന്‍. ഓരോ പ്രപഞ്ചസത്യങ്ങളെ മനുഷ്യരെ കൂടുതല്‍ വിസ്മയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മഹാവിസ്‌ഫോടനം, തമോഗര്‍ത്തങ്ങള്‍, ഇരുണ്ട ദ്രവ്യം, പ്രപഞ്ചത്തിന്റെ വികാസം എന്നിവയെ കുറിച്ചെല്ലാം അത്ഭുതത്തോടെയാണ് മനുഷ്യര്‍ മനസ്സിലാക്കിയത്.
പ്രപഞ്ചത്തെ കൂടുതല്‍ മനസ്സിലാക്കാനുള്ള മനുഷ്യരുടെ ശ്രമം ജെയിംസ് വെബ് ടെലസ്‌കോപ്പ് പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുരോഗമിക്കുകയാണ്. മനുഷ്യന്റെ ഒരിക്കലും അവസാനിക്കാത്ത ചോദ്യങ്ങള്‍ളില്‍ ചിലപ്പോഴെല്ലാം പ്രപഞ്ചം ചെറിയ സൂചനകള്‍ നല്‍കി ആവേശം പടര്‍ത്തുന്നു. ഇപ്പോഴിതാ, ഹവായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോണമിയുടെ ഒരു പഠനം പ്രപഞ്ചത്തെ കുറിച്ച് മറ്റൊരു വിസ്മയപ്പെടുത്തുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നു.
പ്രപഞ്ചം കറങ്ങുന്നോ
റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അസ്‌ട്രോഫിസിസ്റ്റുകളായ ഇസ്റ്റവാന്‍ സപുഡിയും സംഘവും പറയുന്നത് പ്രപഞ്ചം പതുക്കെ കറങ്ങിക്കൊണ്ടിരിക്കുകയാകാം എന്നാണ്. ഇങ്ങനെ ഒരു കറക്കം പൂര്‍ത്തിയാക്കാന്‍ 500 ശതകോടി വര്‍ഷങ്ങള്‍ വേണ്ടിവരുമത്രേ. അത്രയും പതുക്കെയാണ് പ്രപഞ്ചത്തിന്റെ കറക്കം. അതിനാല്‍ തന്നെ അതുകൊണ്ടുതന്നെ നിലവിലെ ഉപകരണങ്ങള്‍ കൊണ്ടൊന്നും നേരിട്ട് ആ കറക്കം മനസ്സിലാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ബഹിരാകാശത്തിന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ആ കറക്കം മതിയാകുമെന്നാണ് കരുതപ്പെടുന്നത്.
ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ആകാശഗംഗകള്‍, തമോഗര്‍ത്തങ്ങള്‍ എന്നിവയടക്കം പ്രപഞ്ചത്തിലെ എല്ലാംതന്നെ കറങ്ങിക്കൊണ്ടിരിക്കുന്ന എന്ന ലളിതമായ നിരീക്ഷണത്തില്‍ നിന്നുമാണ് ഈ ആശയം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് പ്രപഞ്ചവും കറങ്ങിക്കൂടോ എന്ന ലളിതമായ ചോദ്യമാണ് ഈ ചിന്തയ്ക്ക് പിന്നില്‍.
എല്ലാം കറങ്ങുന്നുവെന്ന ലോക ചിന്തകരുടെ പ്രശസ്ത വാക്യങ്ങളും തങ്ങളുടെ ഈ ചിന്തയ്ക്ക് ബലം നല്‍കാന്‍ പഠനകര്‍ത്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഈ ആശയത്തെ വിശദീകരിക്കുന്ന ഗണിതശാസ്ത്ര മോഡലുകളും പഠനകര്‍ത്താക്കള്‍ വികസിപ്പിച്ചിട്ടുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. പഠനത്തില്‍ കഴമ്പുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ പ്രപഞ്ചത്തെ മനസ്സിലാക്കിയ നമ്മുടെ രീതിയില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications











