Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ചൊവ്വയില്‍ ജീവസാന്നിധ്യത്തിന്റെ സൂചനയുമായി ഒരു പാറ, പ്രതീക്ഷയുള്ള കണ്ടത്തലെന്ന് നാസ
ഭൂമിക്ക് പുറത്ത് ജീവസാന്നിധ്യം കണ്ടെത്തുന്നതില്‍ ശാസ്ത്രലോകത്തിന് ഏറെ പ്രതീക്ഷയുള്ള ഗ്രഹം ചൊവ്വയാണ്. ചൊവ്വയിലെ ജീവസാന്നിധ്യത്തിന്റെ പല സൂചനകളും മുമ്പ് ലഭിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലിതാ ചൊവ്വയില്‍ ആദിമകാലത്ത് ജീവസാന്നിധ്യം ഉണ്ടായിരുന്നിരിക്കാമെന്നതിന് കൂടുതല്‍ ശക്തമായ തെളിവ് ലഭിച്ചിരിക്കുകയാണ്.

നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ പെര്‍സെവറന്‍സ് ചൊവ്വയില്‍ കണ്ടെത്തിയ ഒരു പാറയാണ് ജീവന്റെ തെളിവായി ചുവന്ന ഗ്രഹത്തില്‍ അവശേഷിക്കുന്നത്. ഒരുകാലത്ത് ചൊവ്വയില്‍ സൂക്ഷ്മജീവി സാന്നിധ്യം ഉണ്ടായിരുന്നു എന്നതിന്റെ ഏറ്റവും നല്ല സൂചനയാണ് ഇതെന്ന് നാസ വ്യക്തമാക്കിയിരിക്കുകയാണ്. ആ പാറയില്‍ ജലത്തിന്റെയും ഓര്‍ഗാനിക് ദ്രവ്യത്തിന്റെയും രാസപ്രവര്‍ത്തനങ്ങളുടെയും സൂചനകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ലോകം കാത്തിരിക്കുന്ന കണ്ടെത്തലുകളില്‍ ഒന്നാകാമിതെന്നാണ് നാസ ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ ഈ കണ്ടെത്തല്‍ ശരിയാണെന്ന് തെളിയിക്കുന്നതിന് നിരവധി പരീക്ഷണങ്ങളും വിലയിരുത്തലുകളും ഇനിയും ആവശ്യമാണ്.
ചെയവ ഫാള്‍സ്
അമ്പ് പോലെ തോന്നിക്കുന്ന മുകള്‍ഭാഗമുള്ള ഒരു പാറയാണ് പെര്‍സെവറന്‍സിന്റെ ശ്രദ്ധയില്‍ പെട്ടത്. അതിന്റെ രാസപരമായുള്ള പ്രത്യേകതകളും ഘടനയുമാണ് മറ്റ് പാറകളില്‍ നിന്നും അതിനെ വേറിട്ടുനിര്‍ത്തുന്നത്. ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് , ചൊവ്വയില്‍ ജലമുണ്ടായിരുന്ന കാലത്ത് ജീവിച്ചിരുന്ന സൂക്ഷ്മജീവികളുടെ സാന്നിധ്യമാകാം ഈ പാറയുടെ ഘടനപരമായ പ്രത്യേകതകളുടെ കാരണം. ചെയവ ഫാള്‍സ് എന്നാണ് ശാസ്ത്രജ്ഞര്‍ ഈ പാറയ്ക്ക് നല്കിയ പേര്്. ഈ പാറയില്‍ പെര്സെവറന്സിലെ ഉപകരണങ്ങള്‍ നടത്തിയ പരിശോധനയില്‍ ജൈവ സംയുക്ത സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ജീവന്റെ രസതന്ത്രത്തില്‍ ഇത്തരം ജൈവ സംയുക്തങ്ങള്‍ വളരെ പ്രധാനമാണ്. ഈ പാറയിലൂടെ ഒരിക്കല്‍ ജലം ഒഴുകിയിരുന്നു എന്നതിന്റെ സൂചനയായി കാല്‍സ്യം സള്‍ഫേറ്റും ധാതുനിക്ഷേപങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.
400 മീറ്റര്‍ വീതിയുള്ള നെരത്വ വാലിസ് നദീ താഴ് വരയിലാണ് ഈ പാറ കണ്ടെത്തിയിരിക്കുന്നത്. വെള്ളം ജസീറ ഗര്‍ത്തത്തിനുള്ളിലേക്ക് അടിച്ചുകയറിയതിന്റെല ഫലമായി രൂപപ്പെട്ട ചാലാണ് നെരത്വ വാലിസ് എന്ന് കരുതപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
