Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
പറന്നുയര്‍ന്നു, പക്ഷേ ലാന്റ് ചെയ്തില്ല; ദുരൂഹമായി അപ്രത്യക്ഷമായ വിമാനങ്ങള്‍, ചുരുളഴിയാത്ത രഹസ്യം
Mystery Facts: ഓരോ ദിവസവും ലോകത്ത് എവിടെയെങ്കിലുമെല്ലാമായി ചെറുതും വലുതുമായ വിമാന അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ പലതിന്റെയും കാരണം അപ്പോള്‍ത്തന്നെ കണ്ടെത്തുന്നു. എന്നാല്‍ ചരിത്രത്തിലിങ്ങോളം ചില വിമാന അപകടങ്ങള്‍ ലോകത്തുണ്ടായിട്ടുണ്ട്. ആകാശത്ത് അപ്രത്യക്ഷമായ നിരവധി വിമാനങ്ങളുടെ കഥകളുണ്ട്. അതില്‍ പലതിനും എന്ത് സംഭവിച്ചു എന്ന് ഇന്നും അറിവായിട്ടില്ല. ചിലര്‍ ഈ വിമാനങ്ങളുടെ തിരോധാനത്തെ അന്യഗ്രഹജീവികളുമായി ബന്ധിപ്പിക്കുന്നു. മറ്റുചിലര്‍ അവ കടലില്‍ തകര്‍ന്നുവെന്ന് പറയുന്നു. ഇന്നും ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുന്ന അത്തരം ചില വിമാനങ്ങളുടെ തിരോധാന കഥകള്‍ ഇതാ.(unsolved mysteries of missing planes)

ബര്‍മുഡ ട്രയാംഗിളിന് സമീപം അപ്രത്യക്ഷമായ വിമാനങ്ങള്‍
1945 ഡിസംബര്‍ 5ന് ഉച്ചകഴിഞ്ഞ് 2:10-ന് 14 പൈലറ്റുമാരുമായി ഒരു പരിശീലന വിമാനം ഫ്ളോറിഡയിലെ അതിന്റെ താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു. എന്നാല്‍ ഫ്ളൈറ്റിന് തൊട്ടുപിന്നാലെ ബേസ് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നാണ് ബേസ് സ്റ്റേഷനിലുള്ളവര്‍ കരുതിയത്. എന്നാല്‍ വിമാനം പറന്നു കഴിഞ്ഞ് ഒരുപാട് സമയം കഴിഞ്ഞിട്ടും അവരുമായി സമ്പര്ക്കമില്ലാതായപ്പോള് ആളുകള്‍ പരിഭ്രാന്തരാകാന്‍ തുടങ്ങുന്നു. തിരച്ചില്‍ വിമാനങ്ങള്‍ അയച്ചെങ്കിലും ഫലമുണ്ടായില്ല. ഈ വിമാനം എവിടെയാണ് അപ്രത്യക്ഷമായതെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല. ചിലര്‍ ഇതിനെ അന്യഗ്രഹ സിദ്ധാന്തവുമായി ബന്ധിപ്പിക്കുന്നു. മറ്റുള്ളവര്‍ പറയുന്നത് ഈ കപ്പല്‍ ബര്‍മുഡ ട്രയാങ്കിളില്‍ കുടുങ്ങി തകര്‍ന്നു എന്നാണ്.
മിഷിഗണ്‍ തടാകത്തില്‍ തകര്‍ന്ന വിമാനം
1950-ല്‍ ന്യൂയോര്‍ക്കില്‍ നിന്ന് മിനസോട്ടയിലേക്ക് 58 യാത്രക്കാരുമായി പോവുകയായിരുന്ന വിമാനം മിഷിഗണ്‍ തടാകത്തില്‍ തകര്‍ന്നുവീണതാണ് ഈ സംഭവം. യാത്രക്കാരുടെ മൃതദേഹങ്ങളല്ലാതെ മറ്റൊന്നും ഇവിടെ കണ്ടെത്താനായില്ലെന്നതാണ് ആശ്ചര്യകരമായ കാര്യം. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും തിരച്ചില്‍ നടത്തിയവര്‍ക്ക് കണ്ടെത്താനായില്ല.(missing planes in history)
കനേഡിയന്‍ പസഫിക് എയര്‍ലൈന്‍സിന്റെ വിമാനം
1951 ജൂലൈ 21 ന് വാന്‍കൂവറില്‍ നിന്ന് ടോക്കിയോയിലേക്കുള്ള യാത്രാമധ്യേ കനേഡിയന്‍ പസഫിക് എയര്‍ലൈന്‍സിന്റെ ഒരു വിമാനം ദുരൂഹമായി അപ്രത്യക്ഷമായി. 31 യാത്രക്കാരും 6 ജീവനക്കാരും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിലേക്ക് സിഗ്നലുകള്‍ അയച്ചുകൊണ്ടിരുന്ന കണ്ട്രോള് റൂമിനും വിമാനം എവിടേക്കാണ് പോയതെന്ന സന്ദേശമൊന്നും ലഭിച്ചില്ല. ഈ വിമാനത്തിന്റെ തിരോധാനത്തിന്റെ ദുരൂഹത ഇതുവരെ പുറത്തുവന്നിട്ടില്ല.
ഫ്ളൈയിംഗ് ടൈഗര്‍ ലൈന്‍ ഫ്ലൈറ്റ് 739
1962-ലും ഇത്തരമൊരു അപകടം ഉണ്ടായത് ഇന്നും ജനങ്ങളുടെ മനസ്സില്‍ ഒരു ചോദ്യമായി അവശേഷിക്കുന്നു. ഫ്ളൈയിംഗ് ടൈഗര്‍ ലൈന്‍ ഫ്ളൈറ്റ് 739 ഒരു യുഎസ് സൈനിക വിമാനമായിരുന്നു. 1962-ല്‍ ഈ വിമാനം അമേരിക്കന്‍ സൈനികരെയും വഹിച്ചുകൊണ്ട് ഫിലിപ്പീന്‍സിലേക്ക് പോവുകയായിരുന്നു. ഇതിനിടയില്‍ വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി ഗുവാമില്‍ നിര്‍ത്തി. അതിനുശേഷം ഫിലിപ്പീന്‍സ് ആയിരുന്നു അടുത്ത സ്റ്റോപ്പ്. എന്നാല്‍ വിമാനം ഫിലിപ്പീന്‍സില്‍ എത്തിയില്ല. ഈ വിമാനം റഡാറില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. കണ്ട്രോളിംഗ് യൂണിറ്റിനും പൈലറ്റിന്റെ ഭാഗത്ത് നിന്ന് തകരാര്‍ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഈ വിമാനം എവിടേക്കാണ് പോയതെന്ന് ഇന്നും ആര്‍ക്കും അറിയില്ല.(list of missing aircrafts)
മലേഷ്യന്‍ എയര്‍ലൈന്‍സ്
2014ല്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് ഒരു അപകടമുണ്ടായി. 2014ല്‍ മലേഷ്യന്‍ വിമാനമായ എംഎച്ച് 370 മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ കാണാതായി. ആ വിമാനത്തില്‍ ഏകദേശം 239 പേര് ഉണ്ടായിരുന്നു. വിമാനം കണ്ടെത്താന്‍ മലേഷ്യന്‍ സര്‍ക്കാര്‍ നിരവധി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനത്തിനായി 25,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം
ദുരൂഹമായി അപ്രത്യക്ഷമായ വിമാനങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കാര്‍ഗോ വിമാനവും ഉള്‍പ്പെടുന്നു. 2016ലായിരുന്നു ഈ അപകടം. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെ വ്യോമസേനയുടെ ചരക്ക് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. ഈ വിമാനം പോര്‍ട്ട് ബ്ലെയറിലേക്ക് പോകേണ്ടതായിരുന്നു. വിമാനത്തില്‍ ആകെ 29 പേര് ഉണ്ടായിരുന്നു. അപ്രത്യക്ഷമായ ഈ വിമാനത്തിനായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഫ്ലൈറ്റ് 914 ന്റെ കഥ
ഈ വിമാനത്തിന്റെ കഥ വളരെ നീഗൂഢമാണ്. കാരണം ഈ വിമാനം കാണാതായി 30 വര്‍ഷങ്ങള്‍ക്ക് ശേഷം അത് വീണ്ടും പ്രത്യക്ഷപ്പെട്ടും. എന്നിട്ട് വീണ്ടും അപ്രത്യക്ഷമായി!! ഇന്നുവരെ ഇതിന്റെ രഹസ്യം കണ്ടെത്താനായിട്ടില്ല. 1955 ജൂലൈ 2ന് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്ന് മിയാമിയിലേക്ക് പറന്നതാണ് ഫ്ലൈറ്റ് 914. എന്നാല്‍ ഈ വിമാനം ഒരിക്കലും മിയാമിയില്‍ എത്തിയിട്ടില്ല. വിമാനത്തില്‍ ആകെ 57 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ വിമാനം കണ്ടെത്താന്‍ അമേരിക്കന്‍ സൈന്യം ഒരുപാട് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നിരുന്നാലും, ആശ്ചര്യകരമായ കാര്യം അപ്രത്യക്ഷമായ ഈ വിമാനം 30 വര്‍ഷങ്ങള്‍ക്ക് ശേഷം, 1985 ല്‍ ഒരു ദിവസം വെനസ്വേലയിലെ കാരക്കാസ് വിമാനത്താവളത്തില്‍ ഇറങ്ങി!
ലാന്‍ഡിംഗിന് ശേഷം, പൈലറ്റ് അവിടെ ഉണ്ടായിരുന്ന ജീവനക്കാരോട് ഇത് ഏത് വര്‍ഷമാണെന്ന് ചോദിച്ചു. ഇത് 1985 ആണെന്ന് ഗ്രൗണ്ട് സ്റ്റാഫ് പറയുന്നു. ഇത് കേട്ടതും പൈലറ്റിന്റെ മുഖം വിളറി. അവിടെയുണ്ടായിരുന്ന ആളുകള്‍ക്ക് എന്തെങ്കിലും മനസ്സിലാകുന്നതിന് മുമ്പ് തന്നെ വിമാനം പറന്നുയരുകയും കുറച്ച് ദൂരം പോയതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്തു. ഈ വിമാനം ഇറങ്ങിയതിനെക്കുറിച്ച് വെനസ്വേലയിലെ കാരക്കാസ് എയര്‍പോര്‍ട്ടിലെ കണ്ട്രോള് റൂമില്‍ യാതൊരു വിവരവും ഇല്ലെന്നതാണ് ഏറ്റവും ആശ്ചര്യകരമായ മറ്റൊരു കാര്യം!



Click it and Unblock the Notifications