Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഭൂതകാലത്ത് ചെന്ന് ഭാവിയെത്തന്നെ മാറ്റിമറിക്കാം; സമയത്തെ പിടിച്ച് നിര്‍ത്തുന്ന ടൈം ട്രാവല്‍ വഴികള്‍
Time Travel: ടൈം ട്രാവല്‍ എന്നത് ശാസ്ത്രം അറിയുന്ന ഏതൊരു വ്യക്തിയെയും ഹരം കൊള്ളുക്കുന്ന ഒരു പാഠമാണ്. ടൈം ട്രാവല്‍ ചെയ്ത് നമുക്ക് നമ്മുടെ ഭൂതകാലവും ഭാവിയും തന്നെ മാറ്റാന്‍ സാധിക്കുമെന്ന് പല സിദ്ധാന്തങ്ങളും പറയുന്നു. ഇത് സംബന്ധിച്ച് വിവിധ പഠനങ്ങളും ഗവേഷണങ്ങളുമെല്ലാം ഇന്നത്തെ സാങ്കേതിക വച്ച് ശാസ്ത്രജ്ഞര്‍ നടത്തുന്നുമുണ്ട്. പല ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലും ടൈം ട്രാവല്‍ വളരെ സവിശേഷമായ രീതിയില്‍ കാണിച്ചിട്ടുണ്ട്. ഇവ കാണുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ടൈം ട്രാവല്‍ ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യം ഏവരുടെയും മനസില്‍ ഉയര്‍ന്നു വരുന്നു. ഭാവിയില്‍ ടൈം ട്രാവലിനായി ഒരു ടൈം മെഷീന് ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം തേടുകയാണ് ശാസ്ത്രലോകം.
ടൈം ട്രാവല്‍ എന്ന ആശയം ഭൗതികശാസ്ത്രജ്ഞരെയും സാധാരണക്കാരെയും വളരെക്കാലമായി ആകര്‍ഷിച്ചിട്ടുണ്ട്. പ്രശസ്ത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് 1905-ല്‍ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചു. ഈ സിദ്ധാന്തത്തില്‍, പ്രപഞ്ചത്തിലെ സമയവും സ്ഥലവും ഒരു ഷീറ്റിന്റെ രൂപത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.(ways of time travel)

ഗുരുത്വാകര്‍ഷണബലത്തിന്റെ സ്വാധീനത്തില്‍, ഈ ഷീറ്റ് താഴേക്ക് വളയുന്നു. അതുമൂലം സമയരേഖയില്‍ ഒരു മാറ്റം കാണുന്നു. ആധുനിക ശാസ്ത്രജ്ഞര്‍ ഈ തത്വത്തെ അടിസ്ഥാനമാക്കി നിരവധി ടൈം ട്രാവല്‍ രീതികള്‍ കണ്ടെത്തിയിട്ടുണ്ട്. അവ ഉപയോഗിച്ച് നമുക്ക് ടൈം ട്രാവല്‍ ചെയ്യാനാകുമെന്ന് പറയുന്നു. എന്നാല്‍ ഇതെല്ലാം പഠനങ്ങളിലും പരീക്ഷണങ്ങളിലും മാത്രമാണ് ഒതുങ്ങിനില്ക്കുന്നത്. ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അഭിപ്രായത്തില്‍ ടൈം ട്രാവല്‍ ചെയ്യാന്‍ സാധിക്കുന്ന 5 വഴികള്‍ ഇതാ.
വേംഹോള്‍
വേം ഹോളുകളിലൂടെ ടൈം ട്രാവല്‍ നടത്താമെന്ന് പല ശാസ്ത്രജ്ഞരും പറയുന്നു. സമയത്തിന്റെയും സ്ഥലത്തിന്റെയും ഷീറ്റില്‍ കാണപ്പെടുന്ന ഒരു വികലമാണ് വേം ഹോള്‍. ലളിതമായി പറഞ്ഞാല്‍, ഒരു വേം ഹോള്‍ എന്നത് സ്ഥലത്തിന്റെ രണ്ട് ഭാഗങ്ങള്‍ക്കിടയിലുള്ള ഒരു തുരങ്കമാണ്. അത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളെ ഒരുമിച്ച് ബന്ധിപ്പിക്കുന്നു. അതിലൂടെ സഞ്ചരിച്ചാല്‍ ദശലക്ഷക്കണക്കിന് പ്രകാശവര്‍ഷങ്ങളുടെ ദൂരം ചുരുങ്ങിയ സമയത്തിനുള്ളില്‍ മറികടക്കാനാകും. വേം ഹോളുകള്‍ എന്ന ആശയം രണ്ട് ജനപ്രിയ ഹോളിവുഡ് ചിത്രങ്ങളായ ഇന്റര്‍സ്റ്റെല്ലാര്‍, സ്റ്റാര്‍ ട്രെക്ക് എന്നിവയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കോസ്മിക് സ്ട്രിംഗ്
കോസ്മിക് സ്ട്രിംഗ് എന്നത് ഒരുതരം കോസ്മിക് ട്യൂബ് ആണ്. അതിനുള്ളില്‍ വലിയ അളവില്‍ ഊര്‍ജ്ജം നിറഞ്ഞിരിക്കുന്നു. അതിനുള്ളിലെ പദാര്‍ത്ഥങ്ങള്‍ വളരെ സാന്ദ്രമാണ്. ഇക്കാരണത്താല്‍ കോസ്മിക് സ്ട്രിംഗ് സമയത്തിന്റെയും സ്ഥലത്തിന്റെയും ഷീറ്റിനെ എളുപ്പത്തില്‍ വളയ്ക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ചില ശാസ്ത്രജ്ഞര്‍ പറയുന്നത് ഇതിന്റെ ഉപയോഗത്തിലൂടെ ടൈം ട്രാവല്‍ സാധ്യമാകുമെന്ന്.
ബ്ലാക്ക് ഹോള്‍
പ്രപഞ്ചത്തിലെ ഏറ്റവും സാന്ദ്രമായ വസ്തുക്കളില്‍ ഒന്നാണ് തമോദ്വാരങ്ങള് അഥവാ ബ്ലാക്ക് ഹോള്‍. അവയുടെ ഗുരുത്വാകര്‍ഷണബലം വളരെ ഉയര്‍ന്നതാണ്. അവ ബഹിരാകാശത്ത് വ്യാപിച്ചിരിക്കുന്ന സമയത്തിന്റെയും സ്ഥലത്തിന്റെയും ഷീറ്റില്‍ ഒരു വലിയ ദ്വാരം സൃഷ്ടിക്കുന്നു. ഒരു തമോദ്വാരത്തിന്റെ ചക്രവാളത്തിന് സമീപം സമയം വളരെ സാവധാനത്തിലാണ് നീങ്ങുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. തമോഗര്‍ത്തത്തിന്റെ ചക്രവാളത്തില്‍ വട്ടമിട്ട് തിരിച്ചുവരാന്‍ കഴിയുന്ന ഒരു വാഹനം ഉണ്ടാക്കിയാല്‍, ഒരര്‍ഥത്തില്‍ വാഹനത്തില്‍ സഞ്ചരിക്കുന്ന വ്യക്തിക്ക് സമയത്തിന് മുന്നേ സഞ്ചരിക്കാന്‍ കഴിയും.
സിലിണ്ടര്‍
പ്രശസ്ത ശാസ്ത്രജ്ഞനായ ഫ്രാങ്ക് ടിപ്ലര്‍ ഈ സിദ്ധാന്തം മുന്നോട്ടുവച്ചിരുന്നു. സൂര്യനേക്കാള്‍ 10 മടങ്ങ് ഭാരമുള്ള ഒരു വസ്തുവിനെ കോടിക്കണക്കിന് തവണ പൊതിഞ്ഞ് നീളവും ഇടതൂര്‍ന്നതുമായ സിലിണ്ടറാക്കി വളരെ വേഗത്തില്‍ കറക്കിയാല്‍ ഇതിലൂടെ നമുക്ക് സമയത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തത്വമനുസരിച്ച്, സിലിണ്ടറിന്റെ വലുപ്പം പരിധിയില്ലാത്തതോ അനന്തമായതോ ആയിരിക്കണം. സൈദ്ധാന്തിക തലത്തില്‍ ഇത് നല്ലതാണെങ്കിലും, പരീക്ഷണ തലത്തില്‍ ഇത് അസാധ്യമാണ്.
പ്രകാശത്തിന്റെ വേഗത
ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തമനുസരിച്ച്, പ്രകാശവേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം ഉണ്ടാക്കിയാല്‍ നമുക്ക് സമയത്തെ മറുകടന്ന് സഞ്ചരിക്കാം. ടൈം ട്രാവല്‍ എന്ന ഈ ആശയം സൈദ്ധാന്തിക തലത്തില്‍ ശരിയാണെങ്കിലും, പരീക്ഷണ തലത്തില്‍ അങ്ങനെ ആയിരിക്കണമെന്നില്ല. ഭൗതിക നിയമങ്ങള്‍ അനുസരിച്ച്, പിണ്ഡം ഇല്ലാത്ത പദാര്‍ത്ഥങ്ങള്‍ക്ക് മാത്രമേ പ്രകാശവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയൂ. പിണ്ഡമുള്ള പദാര്‍ത്ഥങ്ങള്‍ക്ക് ഒരിക്കലും പ്രകാശവേഗതയില്‍ സഞ്ചരിക്കാനാവില്ല.



Click it and Unblock the Notifications
