Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
മനുഷ്യര്‍ക്കിടയില്‍ വേഷം മാറിജീവിക്കുന്ന അന്യഗ്രഹജീവികള്‍; ഞെട്ടിക്കുന്ന പഠനം
Alien Mystery: നമ്മുടെ ഗാലക്സിയിലെ അനേകായിരും ഗ്രഹങ്ങളില്‍ ഒന്ന് മാത്രമാണ് ഭൂമി. പ്രപഞ്ചത്തില്‍ ഭൂമിയല്ലാതെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി തേടുകയാണ്, പക്ഷേ ഇതുവരെ അവര്‍ വിജയിച്ചിട്ടില്ല. നമ്മുടെ ലോകത്ത് അന്യഗ്രഹജീവികളുടെ അസ്തിത്വത്തെക്കുറിച്ച് കാലാകാലങ്ങളില്‍ നിരവധി അവകാശവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്യഗ്രഹ ജീവികളെയും പറക്കും തളികകളെയും കണ്ടതായി പറഞ്ഞ് നിരവധി ആളുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
കാലങ്ങളായി അത്തരത്തിലുള്ള പല സംഭവങ്ങളും ലോകത്ത് നടക്കുന്നുണ്ട്. ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഹാര്‍വാഡ് സര്‍വകലാശാല. അന്യഗ്രഹ ജീവികള്‍ മനുഷ്യര്‍ക്കിടയില്‍ വേഷം മാറി ജീവിക്കുന്നുണ്ടെന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.(aliens are living among us)

ഹാര്‍വാഡ് പഠനം പറയുന്നത്
ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ ഗവേഷകരായ ടിം ലോമസ്, ബ്രെന്‍ഡന്‍ കേസ് എന്നിവരും മൊണ്ടാന സാങ്കേതിക സര്‍വകലാശാലയിലെ മൈക്കല്‍ പോളുമാണ് ഈ പഠനത്തിനു പിന്നില്‍. ഇവര്‍ തയ്യാറാക്കിയ ഗവേഷണപ്രബന്ധത്തിലാണ് മനുഷ്യര്ക്കിടില് ഭൂമിയില്‍ വസിക്കുന്ന അന്യഗ്രഹജീവികളെ കുറിച്ച് പരാമര്‍ശിക്കുന്നത്. ക്രിപ്റ്റോടെറസ്ട്രിയല്‍ എന്ന സങ്കല്പ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഗവേഷണം നടത്തിയിരിക്കുന്നത്.
അന്യഗ്രഹജീവികള്‍ ഭൂമിയിലെ അഗ്നിപര്വ്വതമേഖലകളിലും ഭൗമാന്തര്‍ മേഖലകളിലും വസിക്കുന്നുണ്ടെന്നാണ് ഫിലോസഫി ആന്‍ഡ് കോസ്മോളജി എന്ന ശാസ്ത്രജേണലിന് നല്‍കിയിരിക്കുന്ന പ്രബന്ധത്തില്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ പോപ്പോകാറ്റെപെറ്റ്ല് അഗ്നിപര്‍വ്വതം, കാലിഫോര്‍ണിയയിലെ മൗണ്ട് ഷാസ്ത തുടങ്ങിയ സ്ഥലങ്ങള്‍ എന്നിവ പറക്കും തളികളുമായി ദീര്‍ഘകാലമായി ബന്ധപ്പെട്ടിരുന്ന സ്ഥലമാണ്. ഇതൊക്കെ അന്യഗ്രഹ ജീവികളുടെ താമസസ്ഥലമാണെന്ന് പലരും വിശ്വസിക്കുന്നുണ്ട്.
വേഷം മാറി ഭൂമിയില്‍ ജീവിക്കുന്ന അന്യഗ്രഹജീവികള്‍
അന്യഗ്രഹജീവികള്‍ മനുഷ്യര്‍ക്കിടയില്‍ തന്നെ വേഷം മാറി ഭൂമിയില്‍ ജീവിക്കുന്നുണ്ട്. മനുഷ്യരെ അതേപോലെ അനുകരിച്ച് കഴിയുന്ന ഇവരെ തിരിച്ചറിയാനാവില്ലെന്നും ഹാര്‍വാര്‍ഡ് പ്രബന്ധത്തില്‍ പറയുന്നു. വേഷം മാറി ഭൂമിയില്‍ കഴിയുന്ന ഇത്തരം അന്യഗ്രഹജീവികളെ സന്ദര്‍ശിക്കാനായി വരുന്ന വാഹനങ്ങളാണ് പറക്കും തളികകള്‍ അഥവാ യുഎഫ്ഒ എന്നും ഗവേഷകര്‍ പറയുന്നു. ഭൂമിയില്‍ മാത്രമല്ല, ചന്ദ്രനിലും അന്യഗ്രഹജീവികള്‍ ഉണ്ടെന്ന സംശയം ഗവേഷകര്‍ പങ്കുവയ്ക്കുന്നു.
അതേസമയം അന്യഗ്രഹ ജീവികള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന് നോബല്‍ സമ്മാന നോമിനി ഡോ. ഗാരി നോളനും അവകാശപ്പെടുന്നു. അന്യഗ്രഹജീവികളോ ഭൗമ ജീവികളോ മനുഷ്യരായ നമുക്കിടയില്‍ വസിക്കുന്നുണ്ടെന്ന് തനിക്ക് 100% ഉറപ്പുണ്ടെന്ന് നോബല്‍ സമ്മാന നോമിനി ഡോ. ഗാരി നോളന് അടുത്തിടെ അവകാശപ്പെട്ടു. എന്നാല്‍, സിനിമകള്‍ പ്രചരിപ്പിച്ച രൂപത്തിലല്ല അവയുള്ളത്. മറിച്ച് അവര്‍ ഭൂമിയില്‍ വളരെ വിവേകത്തോടെയാണ് ജീവിക്കുന്നത്
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഈ ബുദ്ധിയുള്ള ജീവരൂപങ്ങള്‍ മനുഷ്യരുടെ വേഷം ധരിച്ച് നേരിട്ട് ഇടകലരുന്നതിനുപകരം ഇടനിലക്കാരെയോ ഏതെങ്കിലും നൂതന ബുദ്ധിശക്തിയെയോ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. ബുദ്ധിശക്തിയുടെ ഒരു പരീക്ഷണമായാണ് നോളന് ഇതിനെ വീക്ഷിക്കുന്നത്. എന്നാല്‍, അന്യഗ്രഹ ആക്രമണങ്ങളെയോ തട്ടിക്കൊണ്ടുപോകലുകളെയോ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.



Click it and Unblock the Notifications