Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
അംബാനി വരെ മുട്ടുകുത്തും ഈ സമ്പത്തിനു മുന്നില്‍; ഇന്ത്യയിലെ അറിയപ്പെടുന്ന നിധിശേഖരങ്ങള്‍
'സ്വർണ്ണ കുരുവി' എന്നർത്ഥം വരുന്ന 'സോനേ കി ചിദിയ' എന്നാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. കാരണം, ഇന്ത്യ മുമ്പ് സമ്പന്നവും ഐശ്വര്യം നിറഞ്ഞതും പ്രതാപ നിറഞ്ഞതുമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാല്‍ തന്നെ പുരാവസ്തുക്കൾക്കും നിധികൾക്കും ശാശ്വതമായ ചരിത്രവും തെളിവുകളുണ്ട്, അവ മനുഷ്യരാശിയുടെ ഉദയത്തിൽ നിന്ന് കണ്ടെത്താൻ കഴിയും.
അവ പ്രൌഢമായി നിലനിന്നിരുന്നതും എന്നാല്‍ എവിടെയോ ഇപ്പോള്‍ മറഞ്ഞിരിക്കുന്നതുമാകുന്നു.. ഈ നിധികളുടെ ചെറിയ അംശം എങ്കിലും കണ്ടെത്തിയാൽ അത് ആരെയും കോടീശ്വരനാക്കുവാന്‍ കെല്‍പ്പുള്ളത് തന്നെയാണ്. ഇവിടെ നമുക്ക് മറഞ്ഞിരിക്കുന്ന ഇന്ത്യയിലെ വിവിധ നിധികളെ കുറിച്ചുള്ള വിവരങ്ങളിലൂടെയും അവയുടെ ചരിത്രത്തിലൂടെയും ഒന്ന് സഞ്ചരിക്കാം.
ചാർമിനാർ ടണൽ, ഹൈദരാബാദ് :
ചാർമിനാറിനെയും ഗോൽക്കൊണ്ട കോട്ടയെയും ബന്ധിപ്പിക്കുന്ന ഈ തുരങ്കം നിർമ്മിച്ചത് സുൽത്താൻ മുഹമ്മദ് ഖുലി കുത്തബ് ഷായാണ്. രാജകുടുംബാംഗങ്ങൾ അത്യാഹിത സമയത്ത് എമർജൻസി എക്സിറ്റായി ഈ വഴി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ തുരങ്കത്തിൽ രാജാവ് തന്റെ നിധിയുടെ ഒരു പങ്ക് ഒളിപ്പിച്ചിരുന്നതായി ചില ചരിത്ര രേഖകള്‍ പറയുന്നു. ഇവ വിശ്വസിക്കാമെങ്കിൽ, പ്രസ്തുത നിധി പെട്ടി ഇനിയും കണ്ടെത്താനായിട്ടില്ല.

കിംഗ് കോത്തി പാലസ്, ഹൈദരാബാദ് :
ഹൈദരാബാദിലെ അവസാന നിസാം ആയിരുന്ന മിർ ഉസ്മാൻ അലിയെ ഫോർബ്സ് മാസിക 210.8 ബില്യൺ ഡോളർ ആസ്തിയുള്ള 'അഞ്ചാമത്തെ എക്കാലത്തെയും ധനികൻ' ആയി തിരഞ്ഞെടുത്തിരുന്നു. മാത്രമല്ല ടൈം മാഗസിൻ 1937 ൽ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ധനികനായി പ്രഖ്യാപിച്ചിരുന്നു. ഈ രാജകുടുംബത്തിന്റെ സമ്പത്ത് രാജാവിന്റെ സ്വകാര്യ വസതിയായ കിംഗ് കോത്തി പാലസിന്റെ ഭൂഗർഭ അറകളിൽ ഒളിച്ചിരിക്കുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ വിശാലമായ കിംഗ് കോത്തി കൊട്ടാരത്തിൽ, വജ്രം, മാണിക്യം, നീലക്കല്ലുകൾ, മുത്തുകൾ, രത്നങ്ങൾ തുടങ്ങിയ വിലയേറിയ ആഭരണങ്ങൾ ഉള്‍പ്പെടുന്ന അമൂല്യ നിധികളാണ് ഇങ്ങനെ രഹസ്യമായി സൂക്ഷിച്ചിരുന്നത് എന്നാണു പറയപ്പെടുന്നത്. അതിനാല്‍ തന്നെ കിംഗ് കൊത്തി പാലസില്‍ ഗണനം നടത്തുന്നത് നിങ്ങളെ ഒരുപക്ഷെ ശതകോടീശ്വരനാക്കിയെക്കാം.
അൽവാർ ഫോർട്ട്, രാജസ്ഥാൻ :
ജഹാംഗീർ ചക്രവർത്തിയെ നാടുകടത്തുമ്പോൾ ചക്രവർത്തി രാജസ്ഥാനിലെ അൽവാർ കോട്ടയിൽ അഭയം തേടി. എനാല്‍ അദ്ദേഹം ഇവിടെ വൻതോതിൽ നിധി ഒളിപ്പിച്ചിരിക്കുകയാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവയിൽ ചിലത് കണ്ടെത്തിയെങ്കിലും വലിയൊരു ഭാഗം ഇപ്പോഴും നിഘൂടമായി മറഞ്ഞിരിക്കുകയാണ്.
ജയ്ഗർ കോട്ട, ജയ്പൂർ :
അഫ്ഗാൻ അധിനിവേശത്തിൽ നിന്ന് യാത്ര ചെയ്യുമ്പോൾ മാൻ സിംഗ് 1 ന്റെ പക്കൽ ഒരു വലിയ നിധി ഉണ്ടായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം ഒരിക്കലും നിധി മുഴുവൻ രാജാവുമായി പങ്കുവെച്ചിട്ടില്ലെന്നും അതിൽ ചിലത് ജയ്ഗഢ് കോട്ടയിൽ ഒളിപ്പിച്ചു വച്ചിരുന്നുവെന്നും ചരിത്രം വെളിപ്പെടുത്തുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ കോട്ടയിൽ നിധി വേട്ട നടത്താൻ ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്, എന്നാല്‍ ഇതിന്‍റെ മറ്റ് കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതിനാൽ നിധി കോട്ടയിൽ തന്നെ ഒളിഞ്ഞിരിക്കുകയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
പത്മനാഭസ്വാമി ക്ഷേത്രം, കേരളം :
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ്, ശതകോടീശ്വരന്മാരേക്കാൾ കൂടുതൽ പണമുള്ള ക്ഷേത്രമാണ് ഇത് എന്നത് രഹസ്യമല്ല. 2011-ൽ, കോടതി ഉത്തരവിനെത്തുടർന്ന് ക്ഷേത്രത്തിന്റെ ഭൂഗർഭ നിലവറ (വോൾട്ട് എ) തുറന്നിരുന്നു. ആഭരണങ്ങൾ, പ്രതിമകൾ, കിരീടങ്ങൾ, സ്വർണ്ണ നിറത്തിലുള്ള വീട്ടുപകരണങ്ങൾ, എല്ലാത്തരം വിലയേറിയ കല്ലുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം നിധികളും ഉള്‍പ്പടെ നിലവറ എയുടെ മൂല്യം ഏകദേശം 22 ബില്യൺ ഡോളറാണ്, അതായത് ഏകദേശം 13,96,01,00,00,000 രൂപ.
സുപ്രീം കോടതി അടുത്തതായി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ ഉത്തരവിത്തിരുന്നു. എന്നാൽ പ്രാദേശിക ഐതിഹ്യങ്ങളും ക്ഷേത്ര പൂജാരിമാരും വെളിപ്പെടുത്തിയത് പ്രകാരം അതീവ സുരക്ഷിതമായി സംരക്ഷിക്കപ്പെട്ട നിലവറയാണെന്നും അത് തകർക്കുന്നത് വൻ ദുരന്തത്തിലേക്ക് നയിക്കുമെന്നുമുള്ളതിനാല്‍ ഇത് നാളിതുവരെ തുറന്നിട്ടില്ല. നിലവറ ബി നിലവറ എയേക്കാൾ കൂടുതൽ നിധികൾ സൂക്ഷിക്കുന്നതായി അറിയപ്പെടുന്നു.
കൃഷ്ണ നദിയുടെ നിധി, ആന്ധ്രാപ്രദേശ് :
പ്രസിദ്ധവും അജയ്യവുമായ കോഹിനൂർ വജ്രം കണ്ടെത്തിയ സ്ഥലമെന്ന നിലയിലും ഈ സ്ഥലം അറിയപ്പെടുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയത് പ്രകാരം, കൃഷ്ണ നദിയുടെ തീരത്ത് ലോകത്തിലെ ഏറ്റവും മികച്ച വജ്രങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച 10 വജ്രങ്ങളിൽ ഏഴെണ്ണം ആന്ധ്രാപ്രദേശിൽ നിന്നാണെന്നാണ് റിപ്പോർട്ട്.
സോൻഭന്ദർ ഗുഹകൾ, ബിഹാർ :
സോൻഭന്ദർ സ്വര്‍ണ്ണത്തിന്‍റെ കലവറ എന്നാണ് അറിയപ്പെടുന്നത് ; ബീഹാറിലെ രാജ്ഗിറിൽ കാണപ്പെടുന്ന ഇരട്ട ഗുഹാ അറകളാണ് സോൻഭന്ദർ ഗുഹകൾ. മഗധ സാമ്രാജ്യത്തിലെ മഹാരാജാവായ ബിംബിസാര രാജാവ് വലിയൊരു നിധി ഈ ഇരട്ട ഗുഹകളിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഐതിഹ്യങ്ങൾ അനുസരിച്ച്, ഗുഹയിൽ കൊത്തിവച്ചിരിക്കുന്ന ലിപികൾ മനസ്സിലാക്കാൻ കഴിയുന്ന ആർക്കും ഗുഹയിൽ പ്രവേശിക്കാനും നഷ്ടപ്പെട്ട നിധി കണ്ടെത്താനും സാധിക്കും.
ശ്രീ മൂകാംബിക ക്ഷേത്രം, കർണാടക :
പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ശ്രീ മൂകാംബിക ക്ഷേത്രം കർണാടകയിലെ കൊല്ലൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ വിജയനഗര സാമ്രാജ്യത്തിന്റെ കീഴിൽ ഭരിച്ചിരുന്ന ബെഡ്‌നോര്‍ നായിക് ഈ ക്ഷേത്രത്തെ തങ്ങളുടെ സംസ്ഥാന ക്ഷേത്രമായി പ്രഖ്യാപിക്കുകയും വിഗ്രഹത്തെയും ശ്രീകോവിലിനെയും ധാരാളം ആഭരണങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഒരു സർപ്പത്തിന്റെ രൂപത്താൽ സംരക്ഷിക്കപ്പെട്ട രഹസ്യമായി അടച്ച അറയിൽ രാജാക്കന്മാർ ഇവിടെ ധാരാളം നിധികൾ ഒളിപ്പിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications











