ഭൂമിയില്‍ അന്യഗ്രഹ ജീവികളുടെ താവളം, അടിക്കടി മിന്നിമറയുന്ന പറക്കും തളിക

Alien Mystery: അന്യഗ്രഹ ജീവികള്‍ സത്യമാണോ മിഥ്യയാണോ എന്നുള്ള ചര്‍ച്ചകള്‍ ലോകമെമ്പാടുമുണ്ട്. എന്നാല്‍ ഓരോ ദിവസവും അന്യഗ്രഹ ജീവികളെ കുറിച്ച് പുതിയ പുതിയ അവകാശവാദങ്ങള്‍ ഉയര്‍ന്ന് വരികയും ചെയ്യുന്നു. ഭൂമിയില്‍ അന്യഗ്രഹജീവികളെ കണ്ടതായി ആളുകള്‍ പലതവണ അവകാശപ്പെട്ടിട്ടുണ്ട്. പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ആധികാരികമായ ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല.

പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് പല ഗവേഷകരും അവകാശപ്പെടുന്നുണ്ട്. ഭൂമിയില്‍ മനുഷ്യന്‍ ജീവിക്കുന്നതുപോലെ മറ്റ് ഏതെങ്കിലും ഗ്രഹത്തില്‍ അന്യഗ്രഹജീവികളും വസിക്കുന്നു എന്നാണ് പല ഗവേഷകരുടെയും അഭിപ്രായം. അന്യഗ്രഹജീവികള്‍ ഭൂമിയില്‍ അടിക്കടി വരാറുണ്ടെന്നും മനുഷ്യരെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ പ്രപഞ്ചത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടെന്നതിന് ഇതുവരെ ആര്‍ക്കും തെളിവില്ല.(aliens on earth)

aliens on earth

എന്നിരുന്നാലും, അന്യഗ്രഹ ജീവികളില്‍ വിശ്വസിക്കുന്നവര്‍ ചില ശാസ്ത്രജ്ഞര്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ വന്നുകൊണ്ടേയിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന നിരവധി സ്ഥലങ്ങള്‍ ലോകത്ത് ഉണ്ട്. ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് അത്തരം ചില നിഗൂഢ സ്ഥലങ്ങളെക്കുറിച്ചാണ്. അത് ഏതൊക്കെയാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

ഏരിയ 51

അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന ഏരിയ 51-നെ കുറിച്ച് നിരവധി അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെടുന്നു. ഇവിടെ സാധാരണ പൗരന്മാര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍, ഇവിടെ അന്യഗ്രഹജീവികളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും അവയെക്കുറിച്ച് ഗവേഷണം നടത്തുന്നുവെന്നും ആളുകള്‍ അവകാശപ്പെടുന്നു. ഇവിടെ അന്യഗ്രഹജീവികള്‍ സ്ഥിരമായി സഞ്ചരിക്കുന്നുവെന്ന് ചിലര്‍ വിശ്വസിക്കുന്നു. പക്ഷേ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ആര്‍ക്കും അറിയില്ല.

അന്റാര്‍ട്ടിക്ക

മനുഷ്യവാസമില്ലാത്ത മഞ്ഞുമൂടിയ അന്റാര്‍ട്ടിക്കയില്‍ എവിടെയെങ്കിലും അന്യഗ്രഹജീവികളുടെ താവളമുണ്ടാകുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. പറക്കുംതളികകള്‍ അതായത് യുഎഫ്ഒകള്‍ ഇവിടെ കണ്ടതായി ആളുകള്‍ പലതവണ അവകാശപ്പെട്ടിട്ടുണ്ട്. 2021ല്‍ പോലും ചില ആളുകള്‍ ഇവിടെ നിഗൂഢമായ ഒരു ഡിസ്‌ക് പോലുള്ള വസ്തു കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്.(unsolved mystery)

ബ്രിട്ടന്‍

ബ്രിട്ടനിലെ പല സ്ഥലങ്ങളിലും യുഎഫ്ഒകളെ കണ്ടതായി ആളുകള്‍ അവകാശപ്പെടുന്നുണ്ട്. ബ്രിട്ടന്‍ അന്യഗ്രഹജീവികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുന്നുവെന്ന് ചിലര്‍ പറയുന്നു. യോര്‍ക്ക്‌ഷെയറില്‍ അന്യഗ്രഹജീവികള്‍ വന്നുപോകുന്നുവെന്നും ആളുകള്‍ അവരുടെ പറക്കുംതളികകള്‍ കണ്ടിട്ടുണ്ടെന്നും അവകാശപ്പെടുന്ന നിരവധി റിപ്പോര്‍ട്ടുകളുണ്ട്.

മെക്‌സിക്കോ

ന്യൂ മെക്‌സിക്കോയില്‍ മെക്‌സിക്കന്‍ ഗോത്രത്തില്‍ പെട്ട ആളുകള്‍ മാത്രം താമസിക്കുന്ന ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തിനടുത്തായി ഒരു രഹസ്യ അമേരിക്കന്‍ സൈനിക താവളം ഉണ്ടെന്നും അവിടെ അന്യഗ്രഹ ജീവികള്‍ വരുകയും പോകുകയും ചെയ്യുന്നുവെന്ന് ഇവിടെയുള്ള ആളുകള്‍ അവകാശപ്പെടുന്നു. ഞെട്ടിക്കുന്ന മറ്റു ചില അവകാശവാദങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്. അന്യഗ്രഹജീവികള്‍ തങ്ങളുടെ പശുക്കളെ കൊണ്ടുപോയി ശരീരഭാഗങ്ങള്‍ മുറിച്ച് വലിച്ചെറിയുന്നതായും ഇവര്‍ പറയുന്നു.(mysterious places on earth)

ലഡാക്ക്

സാധാരണക്കാര്‍ യുഎഫ്ഒകളെ കണ്ടതായി അവകാശപ്പെട്ടാല്‍ അത് ഗൗരവമായി എടുത്തേക്കില്ല. എന്നാല്‍ സദാ ജാഗരൂകരായ സൈനികര്‍ അത് കണ്ടെന്ന് പറഞ്ഞാല്‍ തള്ളിക്കളയാന്‍ അല്‍പം പ്രയാസമാണ്. അതും ഇന്ത്യയില്‍! 2013 ഓഗസ്റ്റില്‍ ലഡാക്കിലെ ഡെംചോക്കിലെ ലഗാന്‍ ഖേര്‍ ഏരിയയ്ക്ക് ചുറ്റും 100-ലധികം പറക്കുംതളികകള്‍ ഒരു ബോര്‍ഡര്‍ പട്രോളിംഗ് സേന കണ്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഋഷികേശ്

സമാധാനപരവും വിശുദ്ധവുമായ അന്തരീക്ഷം നിറഞ്ഞ സ്ഥലമാണ് ഋഷികേശ്. ഇവിടെ യുഎഫ്ഒയെ കണ്ടുവെന്ന് പറയുന്നത് അസാധാരണമായ കാര്യമാണ്. 2013-ല്‍ ഒരു സിലിണ്ടര്‍ അല്ലെങ്കില്‍ സിഗാര്‍ ആകൃതിയിലുള്ള പറക്കും തളിക ഒരു ഇടിമിന്നലിനു നടുവില്‍ ആകാശത്ത് പറക്കുന്നതായി ഒരു വ്യക്തി കണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രത്‌നഗിരി

2015 ഒക്ടോബറില്‍ 3 ഗ്രാമങ്ങളില്‍ നിന്നുള്ള 800 പേര്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി മേഖലയില്‍ യുഎഫ്ഒ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 12 മീറ്റര്‍ വീതിയും ചാരനിറവുമുള്ള വസ്തുവായിരുന്നു അതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

വാഷിംഗ്ടണ്‍

കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഒരു വിരമിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍, അമേരിക്കന്‍ സര്‍ക്കാരിന് അന്യഗ്രഹ ജീവികളെ കുറിച്ച് ധാരാളം കാര്യങ്ങള്‍ അറിയാമെന്നും ആ വിവരങ്ങള്‍ അവര്‍ ലോകത്തില്‍ നിന്ന് മറച്ചുവെക്കുന്നുവെന്നും ആരോപിച്ചിരുന്നു. വാഷിംഗ്ടണിലെ ഒരു ലക്ഷം പേരില്‍ 88 പേര്‍ അന്യഗ്രഹജീവികളെ കണ്ടതായി അവകാശപ്പെട്ടു. രേഖകള്‍ അനുസരിച്ച്, 1.5 ലക്ഷത്തിലധികം തവണ യുഎഫ്ഒകള്‍ ഇവിടെ വന്നിറങ്ങിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ വാഷിംഗ്ടണിനെ അന്യഗ്രഹജീവികളുടെ പ്രിയപ്പെട്ട സ്ഥലമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. 1974 മുതല്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഈ ഡാറ്റ നാഷണല്‍ യുഎഫ്ഒ റിപ്പോര്‍ട്ടിംഗ് സെന്ററിന്റെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Story first published: Saturday, June 1, 2024, 11:45 [IST]
X
Desktop Bottom Promotion