Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്ത്യയില്‍ നിഗൂഢമായ 8 സ്ഥലങ്ങളില്‍ അന്യഗ്രജീവി സാന്നിധ്യം; പട്ടികയില്‍ ബാംഗ്ലൂരും
അന്യഗ്രഹജീവികള്‍ ഭൂമിയെ ആക്രമിക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് എന്ന് പണ്ടു മുതല്‍ തന്നെ ശാസ്ത്ര ലോകം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ഒന്ന് യാഥാര്‍ത്ഥ്യമാണോ അതോ മിഥ്യയാണോ എന്നത് പോലും പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. ഇതിനുള്ള ഉത്തരം ഇനിയും ശാസ്ത്രലോകം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ നിരവധി ഊഹാപോഹങ്ങള്‍ ഇതിനെ ചുറ്റിപ്പറ്റി ഉണ്ട് എന്നതാണ് സത്യം.
അന്യഗ്രഹ ജീവികളെക്കുറിച്ച് പല കാര്യങ്ങളും നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭൂമിയില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ചില തെളിവുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് എന്നാണ് ശാസ്ത്രലോകം പറയുന്നത. എന്നാല്‍ നമ്മുടെ ഇന്ത്യയില്‍ എട്ട് സ്ഥലങ്ങളില്‍ ഇന്നും അന്യഗ്രഹജീവി സാന്നിധ്യം ഒരു നിഗൂഢ രഹസ്യമായി കിടക്കുന്നു. കൂടുതല്‍ അറിയാം.

കൊങ്ക ലാ പാസ് മിസ്റ്ററി
ലഡാക്ക് മേഖലയിലെ കൊങ്ക ലാ പാസ് പലപ്പോഴും നിഗൂഢതകള്‍ നിറഞ്ഞ ഒരു സ്ഥലമാണ്. പല വിചിത്ര സംഭവങ്ങള്‍ക്കും പേരുകേട്ട ഇടമാണ് ഇവിടം. ഇവിടെ പലപ്പോഴും പറക്കും തളികയും അന്യഗ്രഹ ജീവികളുടെ സാന്നിധ്യവും കണ്ടു എന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. പ്രദേശ വാസികളടക്കമുള്ളവര് പലപ്പോഴും പല വിധത്തിലുള്ള വെളിച്ചവും ശബ്ദവും കേട്ടു എന്ന് പറയുന്നു. എന്നാല്‍ ഇപ്പോഴും ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.
റോഹ്താങ് പാസ് എനിഗ്മ
ഹിമാചല്‍ പ്രദേശിലെ ഉയര്‍ന്ന സ്ഥലമാണ് റോഹ്താങ്. വളരെയധികം നിഗൂഢ രഹസ്യങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമായാണ് ഇവിടം കണക്കാക്കുന്നത്. എന്നാല്‍ വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കുറവും ഈ സ്ഥലത്തേക്കില്ല. പക്ഷേ ഈ ഇടത്തില്‍ പറക്കും തളികയും അന്യഗ്രഹജീവി സാന്നിധ്യവും ഉണ്ടെന്ന് കാണിക്കുന്ന പല പ്രതിഭാസങ്ങളും ഉണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇതുവരേയും പുറത്ത് വന്നിട്ടില്ല
ജോധ്പൂര്‍
ജോധ്പൂരിലും ഇത്തരം ഒരു സാന്നിധ്യം ഉണ്ടായി എന്നാണ് പറയുന്നത്. 2012 ഡിസംബറിലാണ് പ്രദേശ വാസികള്‍ വളരെ വലിയ ഒരു ശബ്ദം കേട്ടതായി പറഞ്ഞത്. എന്നാല്‍ അത് UFO പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണെന്ന് പലരും വിശ്വസിച്ചു. ഇപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ ഇതിന് പിന്നില്‍ കൃത്യമായ ഒരു വിശദീകരണം ഇതുവരേയും വന്നിട്ടില്ല. എന്ന് മാത്രമല്ല ഇന്നും പരിഹരിക്കപ്പെടാത്ത ഒരു നിഗൂഢതയായി ഇത് തുടരുന്നു.
ചന്ദ്രയാന്‍-2
ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ വിക്ഷേപണ സമയത്തും ഇത്തരത്തില്‍ അപ്രതീക്ഷിതമായ പല കാര്യങ്ങളും ഉണ്ടായി എന്നാണ് പറയുന്നത്. 2019 സെപ്റ്റംബര്‍ 7-ന് വിക്രം ലാന്‍ഡറിന്റെ ആശയവിനിമയം നഷ്ടപ്പെടുകയും ഇതിന് കാരണം അന്യഗ്രഹ ജീവികളുടെ ഇടപെടലാണെന്നാണ് പറയുന്നതും. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും തന്നെ ഇന്നും ലഭ്യമായിട്ടില്ല. ഇത് വിവിധ ചര്‍ച്ചകള്‍ക്ക് കാരണമായി എന്നതാണ ്സത്യം.
Most read:
സുന്ദര്ബന്സിലെ ഫ്ലോട്ടിംഗ് ലൈറ്റുകള്‍
്സുന്ദര്ബന്സിലെ കണ്ടല്‍ക്കാടുകള്‍ വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇവിടങ്ങളില്‍ കാണുന്ന ഫ്ളോട്ടിംങ് ലൈറ്റുകള്‍ ഇന്നും നിഗൂഢമാണ്. പലപ്പോഴും ഇത്തരം ലൈറ്റുകള്‍ UFO പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കാണുന്നതാണ് എന്നാണ് പലരും പറയുന്നത്. ചതുപ്പ് നിലങ്ങളിലാണ് ഈ ലൈറ്റുകള്‍ കാണപ്പെടുന്നതും.
ലഹൗള്‍-സ്പിതി
ഹിമാചല്‍ പ്രദേശിലെ വിദൂര പ്രദേശമായ ലഹൗള്‍-സ്പിതിയിലാണ് അടുത്തതായി UFO സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നത്. ആകാശത്ത് പലപ്പോഴും വിശദീകരിക്കാനാവാത്ത തരത്തിലുള്ള ലൈറ്റുകളും വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി പ്രതികൂലമായതിനാല്‍ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ കൂടുതല്‍ സാധിച്ചിട്ടില്ല.
ബാംഗ്ലൂര്‍ യുഎഫ്ഒ
1987-ല്‍ ബാംഗ്ലൂര്‍ നഗരത്തില്‍ UFO കണ്ടതായി പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇത് വേഗത്തില്‍ ചലിക്കുന്നതായി തോന്നുകയും വളരെ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു എന്നാണ് സാക്ഷികള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഏലിയന്‍ സാന്നിധ്യമായിരുന്നു ബാംഗ്ലൂരിലേത്.
റാന്‍ ഓഫ് കച്ച്
ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലും ഇത്തരത്തില്‍ ഉള്ള നിഗൂഢതകള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. വിദൂരമായി കിടക്കുന്ന ഈ സ്ഥലത്ത് നിരവധി ലൈറ്റുകളും ശബ്ദങ്ങളും കേട്ടിട്ടുണ്ടെന്നാണ് പറയുന്നത്. ഇവയെല്ലാം തന്നെ ഇന്നും വിശദീകരിക്കാനാവാതെ തുടരുന്ന അത്ഭുതപ്രതിഭാസമായാണ് കണക്കാക്കുന്നത. ഇന്നും ഇതെല്ലാം അന്യഗ്രജീവി സാന്നിധ്യമാണോ എന്ന നിഗൂഢത മാത്രം ബാക്കിയാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
