Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നിഗൂഢ രഹസ്യം ചുരുളഴിയുന്നു, ഉള്ളംകൈയ്യിലെ 'M' സൂചിപ്പിക്കുന്നത് നല്ലതോ ചീത്തയോ?
ഹസ്തരേഖാശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ജീവിതത്തിലെ ഓരോ മാറ്റവും നിങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് വരെ ഹസ്തരേഖാശാസ്ത്രപ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴും ഏറ്റവും കൗതുകകരവും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ കാര്യങ്ങളാണ് ഹസ്തരേഖാശാസ്ത്രത്തില്‍ സംഭവിക്കുന്നത്. M എന്ന അക്ഷരം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് അറിഞ്ഞിരിക്കേണ്ടതാണ്.
ജീവിതത്തില്‍ ഉണ്ടാവുന്ന ഉയര്‍ച്ച താഴ്ചകള്‍ എല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണ് M എന്ന അക്ഷരത്തിന്റെ പ്രത്യേകത. ഹൃദയരേഖ, വിധിരേഖ, ജീവിതരേഖ എന്നിവ കൂട്ടിമുട്ടി ഒരു 'M' ആകൃതി രൂപപ്പെടുത്തുന്ന ഈ സവിശേഷ അടയാളം നിങ്ങളുടെ കൈയ്യിലുണ്ടോ എന്ന് നോക്കാം. എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതാണ് അറിയേണ്ടത്.

മറ്റുള്ളവരെ മനസ്സിലാക്കാന്‍
നിങ്ങള്‍ക്ക് പെട്ടെന്ന് മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും അവര്‍ എന്താണ് ചിന്തിക്കുന്നത് എന്ന് അറിയാനും സാധിക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ ഉള്ളം കൈയ്യില്‍ 'M' എന്ന ചിഹ്നമുണ്ടെങ്കില്‍. ഇത് നിങ്ങളുടെ ആറാം ഇന്ദ്രിയത്തെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ ഇത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നു എന്നതാണ് സത്യം. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് ഇത് കാരണമാകുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.
നേതൃത്വവും വിജയവും
'M' ചിഹ്നം സ്വാഭാവിക നേതൃത്വത്തിനുള്ള നിങ്ങളുടെ കഴിവുകളെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ബിസിനസ്, മാനേജ്മെന്റ് നേതൃത്വം എന്നിവയെയാണ് സൂചിപ്പിക്കുന്നു. അത് കൂടാതെ പൊതുരംഗത്ത് നിങ്ങള്‍ക്കുള്ള മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിനും അത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനും സഹായിക്കുന്നതാണ് ഈ ചിഹ്നം.
സത്യസന്ധത മുതല്‍ക്കൂട്ട്
സത്യസന്ധരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. 'M' ഉള്ളവര്‍ പലപ്പോഴും നേരായ സ്വഭാവമുള്ളവരും സത്യത്തെ വിലമതിക്കുന്നവരുമായിരിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ധാര്‍മ്മിക തത്വങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നവരായിരിക്കും എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ വിജത്തിലെത്തുന്നു. സാമ്പത്തികമായി പോലും മറ്റുള്ളവരെ സഹായിക്കുന്നതിന് പലപ്പോഴും ഇവര്‍ തയ്യാറാവുന്നു. സത്യസന്ധതയുടെ നിറകുടമായിരിക്കും ഇവര്‍. ധാര്‍മ്മികത വിട്ടൊരു കളിയില്ല ഇവര്‍ക്ക്.

സാമ്പത്തിക ഭാഗ്യം:
'M' ചിഹ്നമുള്ള ആളുകള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഭാഗ്യമുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം മികച്ച മാറ്റങ്ങളിലേക്കും സുരക്ഷിതത്വത്തിലേക്കും എത്തുന്നു. കരിയറിലും സമ്പത്തിലും നിരവധി അവസരങ്ങള്‍ ഇവരെ തേടി എത്തുന്നു. ഹസ്തരേഖാ ശാസ്ത്രപ്രകാരം ജീവിതം തന്നെ മാറി മറിയുന്നവരായിരിക്കും M എന്ന അക്ഷരം ഉള്ളംകൈയ്യിലുള്ളവര്. അത് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
മറ്റുള്ളവരെ സ്വാധീനിക്കുന്നു
എപ്പോഴും മറ്റുള്ളവരെ സ്വാധീനിക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലായിരിക്കും. പലപ്പോഴും ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യം കൊണ്ട് വരുന്നതിനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ചിലപ്പോള്‍ മാര്ഗനിര്ദേശത്തിന്റെയോ പ്രചോദനത്തിന്റെയോ ഉറവിടമായി മാറുന്ന വ്യക്തികളായിരിക്കും ഇവര്‍. അത്രയധികം ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ആരോഗ്യപ്രതിസന്ധികളെ എത്ര വലുതെങ്കിലും ധൈര്യത്തോടെ നേരിടുന്നതിന് ഇവര്‍ക്ക് സാധിക്കും. ഇത് പലപ്പോഴും മറ്റുള്ളവരിലും പ്രചോദനം ചെലുത്തുന്നു.



Click it and Unblock the Notifications
