Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ദുരൂഹത നിറഞ്ഞ ആ വാതില്‍ കണ്ടെത്തി: ഉള്ളിലുള്ളത് ഉത്തരമില്ലാത്ത അത്ഭുതങ്ങള്‍
ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഘടനകളുള്ള ഒന്നാണ് ഗിസയിലെ ഗ്രേറ്റ് പിരമിഡ്. ലോകമെമ്പാടുമുള്ള പുരാവസ്തു ഗവേഷകര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരിടം തന്നെയാണ് എന്നും ഈജിപ്ത്. ലോകത്തെ അമ്പരപ്പിച്ച് പിരമിഡുകള്‍ തലയുയര്‍ത്തി നില്ക്കുന്ന രാജ്യമാണ് ഈജിപ്ത് എന്ന് നമുക്കറിയാം. കല്ലറകളും അതിനോടനുബന്ധിച്ചുള്ള പിരമിഡുകളും എല്ലാം പുരാതനകാലത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ച് നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് തന്നെയാണ്.
എന്നാല്‍ പിരമിഡില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുമായി ഗവേഷകരെ അത്ഭുതപ്പെടുത്തുന്ന ഗിസയിലെ ഗ്രേറ്റ് പിരിയഡ് ഇതുവരെ തുറക്കാത്ത നിഗൂഢമായ വാതിലുകള്‍ തുറക്കുന്നതിന് തയ്യാറെടുക്കുന്നു. ഈജിപ്തിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും എല്ലാം നിലനില്‍ക്കുന്ന നമ്മുടെ ധാരണയെ മാറ്റിമറിക്കുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

റോബോട്ടിക് സാങ്കേതിക വിദ്യ
റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇത്തരം നിഗൂഢ രഹസ്യങ്ങള്‍ ഒളിപ്പിച്ച വാതിലുകള്‍ കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ച റോബോട്ടുകള്‍ ആണ് ഇത്തരം നിഗൂഢമായ വാതില്‍ കണ്ടെത്തിയത്. അത് തുറക്കുന്നതിനായി ചരിത്രകാരന്മാരും ഗവേഷകരും ഒരുപോലെ ആവേശത്തിലാണ് എന്നതാണ് സത്യം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നത്.
മനുഷ്യന് എത്തിച്ചേരാന്‍ സാധിക്കാത്ത ഇടം
മനുഷ്യന് എത്തിച്ചേരാന്‍ സാധിക്കാത്ത ഇടത്തിലേക്കുള്ള റോബോട്ടിന്റെ മുന്നേറ്റം വളരെയധികം നിര്‍ണായകമായ പല നേട്ടങ്ങളും നമ്മുടെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. മാത്രമല്ല ഈ റോബോട്ടുകള്‍ ചരിത്രപരമായ ഇടങ്ങളിലേക്ക് നാവിഗേറ്റ് ചെയ്യപ്പെടുകയും അത് വഴി മികച്ച ചിത്രങ്ങളും വിവരങ്ങളും നല്‍കുകയും ചെയ്യും എന്നാണ് പ്രശസ്ത ഈജിപ്തോളജിസ്റ്റായ ഡോ. സാഹി ഹവാസ് പറഞ്ഞത്.
സുപ്രധാന ചുവട് വെപ്പ്
ഡോ. സാഹി ഹവാസ് പറയുന്നത് അനുസരിച്ച് 'ഗ്രേറ്റ് പിരമിഡിന്റെ നിര്‍മ്മാണവും ലക്ഷ്യവും മനസ്സിലാക്കാനുള്ള ഞങ്ങളുടെ അന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ ഒരു സുപ്രധാന ചുവടുവെപ്പാണ്.' എന്നതാണ്. ചരിത്രത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും അത് വഴി പുതിയ വഴികള്‍ തുറക്കുന്നതിനും എല്ലാം സഹായിക്കുന്നു ഈ കണ്ടെത്തലുകള്‍.
വെല്ലുവിളികള്‍
നിരവധി വെല്ലുവിളികള്‍ ഇത്തരം ഒരു കണ്ടെത്തലിന് മുന്നിലുണ്ട് എന്നതും ശ്രദ്ധേയമാണ്. ഈ വാതിലുകളുടെ കണ്ടെത്തല്‍ മുന്നോട്ടുള്ള പല കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു പ്രവര്‍ത്തന രീതി തന്നെയാണ് ഇതിലുണ്ടാവുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല പുരാതന ഈജിപ്തുകാര്‍ അത്തരം സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചിരുന്ന രീതികളെക്കുറിച്ച് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടാതെ പിരമിഡുമായി ബന്ധപ്പെട്ട രഹസ്യ ആചാരങ്ങളെക്കുറിച്ച് അറിയുന്നതിനും ഇത് സഹായിക്കുന്നു.
പ്രാധാന്യം ഇതെല്ലാം
മറ്റൊരു പ്രമുഖ ഈജിപ്തോളജിസ്റ്റായ ഡോ. മാര്‍ക്ക് ലെഹ്നര്‍ ഈ കണ്ടെത്തലിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു: 'ഈ വാതിലുകള്‍ തുറക്കുന്നത് വഴി അത് നമുക്ക് മനസ്സാലാക്കി തരുന്നത് പുരാതന ഈജിപ്ഷ്യന്‍ എഞ്ചിനീയറിംഗ്, വാസ്തുവിദ്യ എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ കൂടിയാണ്. മാത്രമല്ല ഈജിപ്ഷ്യന്‍ എഞ്ചിനീയര്‍മാരുടെ ചാതുര്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.
നിഗൂഢതകള്‍
ഗ്രേറ്റ് പിരമിഡിന്റെ നിഗൂഢതകള്‍ കണ്ടെത്താനുള്ള യാത്ര ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അത് മാത്രമല്ല വാസ്തുവിദ്യാപരമായ പല കാര്യങ്ങളെക്കുറിച്ചും അവയുടെ കണ്ടെത്തലുകളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും എല്ലാം മനസ്സിലാക്കുന്നതിന് ഗിസ്സ പിരമിഡിന്റെ രഹസ്യവാതില്‍ വഴി സാധിക്കും.



Click it and Unblock the Notifications