Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ആകാശംമുട്ടെ തലയെടുപ്പോടെ നില്ക്കുന്ന പരമേശ്വരന്; മുരുഡേശ്വറിലെ മായക്കാഴ്ചകള്‍
ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട നാടാണ് കര്‍ണാടക. അതിഗംഭീരമായ നിരവധി ക്ഷേത്രങ്ങള്‍ കര്‍ണാടക സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുണ്ട്. ഇവയില്‍ മിക്കതും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടിയാണ്. കര്‍ണാടകയെ ശരിക്കുമൊരു ടൂറിസ്റ്റ് കേന്ദ്രമാക്കുന്നത് ഇവിടെയുള്ള ചില ക്ഷേത്രങ്ങള്‍ തന്നെയാണ്. വാസ്തുവിദ്യയാലും പൗരമ്പര്യത്താലും ചരിത്രപരമായാലും കര്‍ണാടകയിലെ മിക്ക ക്ഷേത്രങ്ങളും ഏവരെയും ആകര്‍ഷിക്കുന്നതാണ്. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് മുരുഡേശ്വരിലെ പ്രശസ്തമായ മുരുഡേശ്വര ശിവക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും മികച്ച ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്.
ഉത്തര കന്നഡ ജില്ലയിലെ ഭട്കല് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന മുരുഡേശ്വരിലെ മനോഹരമായ കണ്ടുക കുന്നിലാണ് മുരുഡേശ്വര്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ മൂന്ന് വശങ്ങളും അറബിക്കടലിന്റെ മനോഹരമായ കാഴ്ചകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കര്‍ണാടക സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായതും മനോഹരവുമായ ക്ഷേത്രങ്ങളിലൊന്നാണ് മുരുഡേശ്വര ക്ഷേത്രം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവ പ്രതിമയുള്ള ഈ ക്ഷേത്രം സഞ്ചാരികള്‍ക്കും ഭക്തര്‍ക്കും ഒരു വിസ്മയമാണ്. മുരുഡേശ്വര ക്ഷേത്രത്തെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമ
ഈ ചെറിയ ഗ്രാമത്തിലേക്ക് രാജ്യമെമ്പാടുമുള്ള ശിവഭക്തരെ ആകര്‍ഷിക്കുന്നത് മുരുഡേശ്വര ക്ഷേത്രത്തിലെ ശിവന്റെ ഭീമാകാരവും മനോഹരവുമായ പ്രതിമയാണ്. 123 അടി ഉയരമുള്ള ഈ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവ പ്രതിമയായി കണക്കാക്കുന്നു. ഈ കൂറ്റന്‍ നിര്‍മ്മിതി വളരെ ദൂരെ നിന്ന് പോലും കാണാന്‍ കഴിയും. 123 അടി ഉയരമുള്ള ഈ ശിവപ്രതിമ രണ്ട് വര്‍ഷം കൊണ്ടാണ് നിര്‍മ്മിച്ചത്.
ചെലവ് 50 ദശലക്ഷം രൂപ
ഈ ഭീമാകാരമായ ശിവന്റെ പ്രതിമ മാത്രമല്ല ഈ സൗന്ദര്യത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. അതിസങ്കീര്‍ണമായ കൊത്തുപണികള്‍ മുതല്‍ അതിസൂക്ഷ്മമായി കൊത്തിയെടുത്ത ദേവീദേവന്മാരുടെ പ്രതിമകള്‍ വരെ ഈ ക്ഷേത്രത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ഈ മനോഹരമായ ക്ഷേത്രം നിര്‍മ്മിക്കാന്‍ വിദഗ്ധരായ 200ലധികം കരകൗശല വിദഗ്ധര്‍ വേണ്ടിവന്നു. ഈ ക്ഷേത്രം വ്യവസായിയും മനുഷ്യസ്നേഹിയുമായ രമാ നാഗപ്പ ഷെട്ടിയാണ് കമ്മീഷന് ചെയ്തത്. ഏകദേശം 50 ദശലക്ഷം രൂപയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ചെലവഴിച്ചത്.
പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പ്രതിമ
ഈ ക്ഷേത്രത്തിന്റെ ഏറ്റവും രസകരമായ വശം, പ്രതിമ രൂപകല്പന ചെയ്തിരിക്കുന്നത് അതില്‍ തട്ടുന്ന കിരണങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ്. പുലര്‍ച്ചെ സൂര്യന്റെ കിരണം പതിക്കുമ്പോള്‍ തിളങ്ങുന്ന വിധത്തില്‍ തന്ത്രപരമായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സൂര്യപ്രകാശത്തില്‍ പ്രതിമയുടെ മുകള്ഭാഗം മനോഹരമായി തിളങ്ങുന്നു. പ്രതിമയില്‍ സൂര്യപ്രകാശം പതിക്കുന്ന കാഴ്ച കാണേണ്ട ഒന്നാണ്.

20 നിലയുള്ള രാജഗോപുരം
ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം അതിന്റെ കൂറ്റന്‍ രാജഗോപുരമാണ്. ഗോപുരങ്ങളുടെ രാജാവ് എന്നും അറിയപ്പെടുന്ന ഈ ഗോപുരത്തിന് 20 നിലകളുണ്ട്. ക്ഷേത്രത്തിലെത്തിയാല്‍ നിങ്ങള്‍ക്ക് ഈ ഗോപുരത്തിന്റെ മുകളില്‍ കയറി അറബിക്കടലിന്റെ മനോഹരമായ കാഴ്ചകള്‍ കാണാനും ശിവപ്രതിമയുടെ സുന്ദരമായ ദൃശ്യം കാണാനും സാധിക്കും.
അതുല്യമായ ശിവലിംഗം
എല്ലാ ശിവക്ഷേത്രങ്ങളിലും നിങ്ങള്‍ കാണുന്ന ശിവലിംഗം പുരുഷത്വത്തെയും പ്രപഞ്ചം ഉണ്ടാക്കിയ ശക്തിയെയും പ്രതിനിധീകരിക്കുന്നു. സാധാരണയായി, ശിവലിംഗം ഒരു ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതായിരിക്കും. എന്നാല്‍, മുരുഡേശ്വറിലെ ശിവലിംഗം പൊള്ളയാണ്. അത് ആത്മ ലിംഗമാണെന്ന് സൂചിപ്പിക്കുന്നു. ലോകത്ത് ഇത്തരം ശിവലിംഗങ്ങള്‍ വളരെ കുറവാണ്. ഇത്തരം ലിംഗത്തിന്റെ പ്രാധാന്യം രാമായണത്തില്‍ പറയുന്നുണ്ട്.
ക്ഷേത്രത്തിനു പിന്നിലെ കഥ
ഐതിഹ്യങ്ങള്‍ അനുസരിച്ച്, അമര്ത്യനാകാനുള്ള ശ്രമത്തില്‍ രാവണന് ശിവനെ തപസ്സ് ചെയ്ത് തനിക്ക് ഒരു ആത്മലിംഗം വരമായി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. രാവണന്റെ ഭക്തിയില്‍ ആകൃഷ്ടനായ പരമശിവന് ഭൂമിയില്‍ സൂക്ഷിക്കരുതെന്ന വ്യവസ്ഥയില്‍ ഒരു ആത്മലിംഗം രാവണന് നല്കി. ആത്മലിംഗവുമായി ലങ്കയിലേക്ക് മടങ്ങുകയായിരുന്ന രാവണനെ ഗണപതി കൗശലത്തില്‍ തടഞ്ഞു. മണ്ണിലുറഞ്ഞ ശിവലിംഗത്തെ വലിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടെ അത് പല കഷണങ്ങളായി മുറഞ്ഞു. അതില്‍ ഒരു ഭാഗം വീണ സ്ഥലമാണ് മുരുഡേശ്വരം എന്നാണ് ഐതിഹ്യം.



Click it and Unblock the Notifications