Latest Updates
-
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും!
2025-ല്‍ സംഭവിച്ചത് ഈ മാറ്റങ്ങള്‍: അറിയണം പ്രത്യേക മാറ്റങ്ങളില്‍ വാണവരും വീണവരും
പുതുവര്‍ഷത്തിന് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. അത് നിങ്ങളുടെ ജീവിതത്തില്‍ പുതിയൊരു ഭാഗ്യ തുടക്കമാവട്ടെ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ 2025 എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചത് എന്നത് വളരെയധികം പ്രശസ്തമായ ഒരു ചോദ്യം തന്നെയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ജ്യോതിഷപരമായ മാറ്റങ്ങളിലേക്ക് എത്തിയ ചില ജ്യോതിഷ സാഹചര്യങ്ങള്‍ ഉണ്ട്.
സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും ഉള്‍പ്പടെ പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അത് ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളെയാണ് കൊണ്ട് വന്നത് എന്ന് നോക്കാം.
കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തുന്നതിന് മുന്‍പ് പലതും ഗുണാനുഭവങ്ങളെ ധാരാളം പ്രദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ചിലതാകട്ടെ വളരെ മോശം ഫലങ്ങളെയാണ് കൊണ്ട് വരുന്നതും. ഇത്തരത്തില്‍ 2025 നേരിട്ട ഏറ്റവും വലിയ ജ്യോതിഷ മാറ്റങ്ങളെക്കുറിച്ച് അറിയാം. വായിക്കുന്നതിന് വേണ്ടി ഈ ലേഖനം സഹായിക്കും.

മാര്‍ച്ച് 14 2025 പൂര്‍ണ്ണ ചന്ദ്രഗ്രഹണം
ആദ്യത്തെ പ്രധാനപ്പെട്ട ജ്യോതിഷ മാറ്റത്തില്‍ ഒന്നാണ് പൂര്‍ണ ചന്ദ്രഗ്രഹണം. അതായത് ബ്ലഡ് മൂണ്‍ അഥവാ രക്തചന്ദ്രന്‍ മാര്‍ച്ച് 14-ന് സംഭവിച്ചു. ഇത് വളരെയധികം നാടകീയമായ ആകാശക്കാഴ്ചകളിലേക്കാണ് എത്തിയത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങളും സംഭവിച്ചു. ഇത് മാനസികമായി വരെ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിച്ചു എന്നതാണ് സത്യം.
മാര്‍ച്ച് 29 2025 സൂര്യഗ്രഹണം
ആദ്യത്തെ ചന്ദ്രഗ്രഹണം നടന്ന് ആഴ്ചകള്‍ക്ക് ശേഷം അതായത് മാര്‍ച്ച് 29 ന് ഒരു സൂര്യഗ്രഹണം സംഭവിച്ചു. ഇത് ചന്ദ്രന് ഭൂമിക്കും സൂര്യനും ഇടയില്‍ വിന്യസിക്കുകയും സൂര്യപ്രകാശത്തെ ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുത്തുകയും ചെയ്തു. ഈ ഗ്രഹണവും പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഇതെല്ലാം ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ദിവസങ്ങള്‍ തന്നെയായിരുന്നു.
സെപ്റ്റംബര്‍ 7 2025 പൂര്‍ണ്ണ ചന്ദ്രഗ്രഹണം
ബ്ലഡ് മൂണിന് ശേഷം 2025 സെപ്റ്റംബര്‍ 7 ന് മറ്റൊരു ചന്ദ്രഗ്രഹണം സംഭവിച്ചു. ഇത് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ദൃശ്യമായിരുന്നു. ഈ ഗ്രഹണം കൂടുതല്‍ ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യത്തിന് കൂടിയാണ് പാത്രമായത്. ഇത് മാത്രമല്ല ഈ ഗ്രഹണം പലരിലും സൂതക നിയമങ്ങള്‍, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള തിരച്ചിലുകളിലേക്ക് നിങ്ങളെ എത്തിച്ചു.

ശനിയുടെ വക്രഗതി
ശനിയുടെ വക്രഗതി സഞ്ചാരമാണ് മറ്റൊന്ന്. ശനിയുടെ ശിക്ഷണത്തെക്കുറിച്ചും സംഭവിക്കാന്‍ പോവുന്ന മാറ്റങ്ങളെക്കുറിച്ചും എല്ലാവരും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രമിച്ചു. പല മിഥ്യാധാരണകളും ഈ സമയം അല്പം ശ്രദ്ധ ചെലുത്തി ചെയ്യേണ്ടതാണ് എന്ന കാര്യം പലരും ചിന്തിച്ചു. വ്യക്തിപരമായ വളര്‍ച്ച, കര്‍മ്മ പാഠങ്ങള്‍, ആത്മീയ കാര്യങ്ങളിലേക്കുള്ള ചിന്ത എന്നിവയെല്ലാം നിങ്ങള്‍ ചിന്തിച്ചത് ഈ സമയമാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും ശനിയുടെ മാറ്റം നിമിത്തമായിരുന്നു.
കുംഭമേള
ഒരു 'ജ്യോതിശാസ്ത്ര സംഭവം' അല്ലെങ്കിലും, ത്രിവേണി സംഗമത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന ഉത്സവമായിരുന്നു 2025-ലെ മഹാകുംഭമേള. അതിനെ ഇത്ര പ്രധാനപ്പെട്ടതാക്കിയത് 144 വര്‍ഷത്തില്‍ ഒരിക്കലാണ് ഈ അപൂര്‍വ്വ നക്ഷത്രസംഗമം നടന്ന സമയത്താണ് കുംഭമേള സംഭവിച്ചത് എന്നതാണ്. ഇതിന്റെ ഫലമായി ഭക്തരെല്ലാവരും തന്നെ ഉത്സവ തീയതികള്‍, ശുഭകരമായ സ്നാന സമയങ്ങള്‍, ഗ്രഹ സ്ഥാനങ്ങളുമായി ബന്ധപ്പെട്ട ആത്മീയ പ്രാധാന്യം എന്നിവയെ തിരിച്ചറിയുന്നതിന് സഹായിച്ചു.



Click it and Unblock the Notifications
