Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
2025-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് എന്താണെന്നോ? അത് ഇതാണ്
2025 അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം നില്‍ക്കേ, ചില കാര്യങ്ങള്‍ ഈ വര്‍ഷം നമ്മളെ ഓര്‍മ്മിപ്പിച്ച് കൊണ്ടേ ഇരിക്കുന്നു. ഈ വര്‍ഷത്തിലാണ് കൂടുതല്‍ ആളുകളും ആരോഗ്യത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും കൂടുതല്‍ അറിയുന്നത്. പലപ്പോഴും ഇതിനെ അവസാന പരിഹാരം എന്ന നവിലക്ക് ഗൂഗിളിനെ ആശ്രയിക്കുന്നു. 100-ല്‍ 90 പേരും ഗൂഗിളിനെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ആശ്രയിക്കുകയും തങ്ങളുടെ സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശങ്കാകുലരാവുന്നതും ആരോഗ്യത്തെക്കുറിച്ച് തന്നെയാണ്.
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി, രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനും, തടി കൂട്ടുന്നതിനും കുറയ്ക്കുന്നതിനും എന്ന് വേണ്ട എല്ലാ കാര്യങ്ങള്‍ക്കും പലരും ഗൂഗിളിനെ ആശ്രയിക്കുന്നു. 2025-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ചോദ്യം എന്താണെന്ന് നമുക്ക് നോക്കാം.

എപ്പോഴും ക്ഷീണിക്കുന്നത് എന്ത്കൊണ്ട്?
എന്തുകൊണ്ടാണ് എപ്പോഴും ക്ഷീണിക്കുന്നത് എന്നതിനെക്കുറിച്ച് പലപ്പോഴും പലരും ഗൂഗിളില്‍ തിരയുന്നു. അതിന്റെ കാരണമായി വിശദീകരിക്കുന്നത് തിരക്കേറിയ ഷെഡ്യൂളുകള്‍, ഉറക്കക്കുറവ്, സമ്മര്‍ദ്ദം എന്നിവയായാണ് ആളുകള്‍ ബുദ്ധിമുട്ടുന്ന പ്രധാന പ്രശ്നങ്ങള്‍.
എങ്ങനെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാം?
എങ്ങനെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാം എന്നതിനെക്കുറിച്ച് പലരും ചിന്തിക്കേണ്ടതാണ്. അതിനെക്കുറിച്ചാണ് പലരും ഗൂഗിളില്‍ തിരയുന്നത്. അത് മാത്രമല്ല 2025-ല്‍ ഏറ്റവും കൂടുതല്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന ഒന്നായാണ് ഈ ചോദ്യത്തെ കണക്കാക്കുന്നത്.
എന്റെ സമ്മര്‍ദ്ദ നില സാധാരണമാണോ?
പലപ്പോഴും ഈ വര്‍ഷം നല്ലൊരു ശതമാനം ആളുകളും ചോദിച്ച ഒരു ചോദ്യമാണ് സമ്മര്‍ദ്ദ നിലയെക്കുറിച്ച്. ഇത് പലപ്പോഴും നിങ്ങളുടെ ലക്ഷണങ്ങളെക്കൂടിയാണ് സൂചിപ്പിക്കുന്നതും. കാരണം പലരും ഉത്കണ്ഠ ലക്ഷണങ്ങള്‍, ദീര്‍ഘകാല സമ്മര്‍ദ്ദ ഫലങ്ങള്‍, വൈകാരിക അമിതഭാരം കൈകാര്യം ചെയ്യാനുള്ള വഴികള്‍ എന്നിവ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.

വിറ്റാമിന്‍ ഡി, ബി 12 എന്നിവയുടെ കുറവിന്റെ ലക്ഷണങ്ങള്‍
നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്റെ കുറവ് സൂചിപ്പിക്കുന്നതും പലപ്പോഴും ഒരു ആശങ്കയായി പലരും ഗൂഗിളിനോട് ചോദിച്ച ചോദ്യങ്ങളില്‍ വരുന്നതാണ്. ദുര്‍ബലമായ പ്രതിരോധശേഷി, ക്ഷീണം, നാഡി പ്രശ്നങ്ങള്‍, അസ്ഥി വേദന എന്നിവയാണ് പലരും ലക്ഷണങ്ങളായി പറയുന്നതും.
ഇത് കോവിഡ്, പനി, വൈറല്‍ പനി എന്നിവയാണോ?
പലപ്പോഴും കൊവിഡിന് ശേഷം പലരുടേയും മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ഇത്. ചെറിയ പനിയാണെങ്കില്‍ പോലും ഇത് പലരിലും ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ പലരും ഗൂഗിളില്‍ രോഗലക്ഷണങ്ങളിലെ വ്യത്യാസങ്ങളും ഹോം കെയര്‍ നുറുങ്ങുകളും പലരും പതിവായി തിരയുന്നു.
കുടലിന്റെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം?
എപ്രകാരം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താം എന്നതാണ് മറ്റൊരു ചോദ്യം. പ്രോബയോട്ടിക്സ്, വയറു വീര്‍ക്കല്‍ പ്രശ്നങ്ങള്‍, ദഹന നുറുങ്ങുകള്‍, ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കുന്ന ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ പെടുന്നു.
പിസിഓഡി, തൈറോയ്ഡ്
പിസിഒഡി അല്ലെങ്കില്‍ തൈറോയിഡിനുള്ള ഏറ്റവും മികച്ച ഭക്ഷണക്രമം എന്താണ് എന്നതാണ് അടുത്ത ചോദ്യം. ഇത് സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടാണ് ഉള്ള ചോദ്യം. അത് മാത്രമല്ല ഭക്ഷണ പദ്ധതികള്‍, ഹോര്‍മോണ്‍ ബാലന്‍സ് ഭക്ഷണങ്ങള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയായിരുന്നു ഇവര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്.
ഒരു ദിവസം ഞാന്‍ എത്ര ചുവടുകള്‍ നടക്കണം?
ഫിറ്റ്നസ് ചോദ്യങ്ങളും ഒട്ടും നിസ്സാരമല്ല. അതിന്റെ ഫലമായി ഒരു ദിവസം എത്ര സ്റ്റെപ്പുകള്‍ നടക്കണം എന്നത് പ്രധാനപ്പെട്ടതാണ്. അതായിരുന്നു ഗൂഗിളില്‍ തിരഞ്ഞ മറ്റൊരു ചോദ്യം. 5000, 8,000, അല്ലെങ്കില്‍ 10,000 ചുവടുകള്‍ ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും അനുയോജ്യമാണോ എന്നാണ് പലരും ചിന്തിക്കുന്നത്.



Click it and Unblock the Notifications