Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കിലോക്ക് 1 ലക്ഷമുള്ള മത്സ്യം, 8000 രൂപയുടെ കാപ്പി; ലോകത്തിലെ ഏറ്റവും വിലകൂടിയ 10 ഭക്ഷണങ്ങള്‍
സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ട്രെന്‍ഡ് ഭക്ഷണം ആണ്. ഭക്ഷണം കഴിക്കുന്നതും നിര്‍മ്മിക്കുന്നതും വില്‍പ്പന ചെയ്യുന്നതും തുടങ്ങി എന്തും ഇപ്പോള്‍ വൈറലാണ്. വിഭവസമൃദ്ധമായ പാചകക്കുറിപ്പുകളുടെ റീലുകളും വീഡിയോകളും കാണുമ്പോൾ, ചില ഭക്ഷണങ്ങൾ എന്തിനാണ് ഇത്ര വിലയുള്ളതെന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട്. രുചികരമായ ഭക്ഷണങ്ങൾക്ക് പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങുവാന്‍ കഴിയാത്ത വിലയും ആയിരിക്കും. എന്താണ് അവയ്ക്ക് ഇത്ര വിലയുള്ളത് എന്ന്.
അതിനു ആദ്യമായി രുചികരമായ ഭക്ഷണങ്ങൾ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്ന് നോക്കാം. അവ അടിസ്ഥാനപരമായി ഉയർന്ന നിലവാരമുള്ളതും ചിലപ്പോഴൊക്കെയും അപൂർവവുമായതും ആയിരിക്കും, അവ വിശിഷ്ടമായ രുചി അനുഭവം നല്‍കുന്നതും മികച്ച രീതിയിൽ നിര്‍മ്മിക്കപ്പെട്ടതും ആയിരിക്കും. ഈ രീതിയില്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 10 ഭക്ഷ്യവസ്തുക്കളും അവയുടെ വിശദാംശങ്ങളും ഇവിടെ വായിക്കുക :

1. കോബി ബീഫ് | ഉത്ഭവം: ജപ്പാൻ
അമേരിക്കയിൽ 28 ഗ്രാമിന് 50 ഡോളറിന് (4,500 രൂപ) വരെ വിൽക്കുന്ന സമാനതകളില്ലാത്ത രുചിക്കും ഗുണമേന്മയ്ക്കും പേരുകേട്ട ഒരു വിഭവമാണ് കോബി ബീഫ്. ജപ്പാനിലെ ഒരു പ്രത്യേക പ്രദേശത്ത് നിന്നാണ് ഇത് ഉത്ഭവിച്ചത്. "കോബ്" എന്ന ലേബൽ ലഭിക്കണമെങ്കില്‍ ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിനുള്ളിൽ കന്നുകാലികൾ ജനിക്കുകയും വളർത്തുകയും പ്രോസസ്സ് ചെയ്യുകയും വേണം. ഈ കന്നുകാലികൾ ധാന്യങ്ങളാൽ സമ്പന്നമായ ഭക്ഷണം നല്‍കി വളര്‍ത്തപ്പെടുന്നവയാണ്. അതിന്റെ ഫലമായി ഉയർന്ന രുചിയും ഘടനയും അസാധാരണമായ ഗുണനിലവാരവുമുള്ള മാംസം ലഭിക്കും. കർശനമായ മാനദണ്ഡങ്ങൾ കാരണം, ഓരോ വർഷവും പരിമിതമായ എണ്ണം കോബെ കന്നുകാലികൾ മാത്രമേ വിപണിയിലെത്താറുള്ളൂ, അതിനാലാണ് ഈ ഭക്ഷണത്തിന് അവിശ്വസനീയമാംവിധം വില ഈടാക്കുന്നത്.
2. വൈറ്റ് ട്രഫിൾസ് | ഉത്ഭവം: പീഡ്മോണ്ട്, ഇറ്റലി
28 ഗ്രാമിന് 250 ഡോളറിന് മുകളിൽ വിലയുള്ള ആൽബ ട്രഫിൾസ് എന്നും അറിയപ്പെടുന്ന വെള്ള ട്രഫിൾസ് അപൂര്‍വ്വമായ സുഗന്ധത്തോട് കൂടിയ ഒരു ആഡംബര വിഭവമാണ്. വൈറ്റ് ട്രഫിൾസ് ഇത്രയും അമോല്യ വിഭാവമാകാന്‍ കാരണം ഇവയെ കൃഷി ചെയ്ത് ഉണ്ടാക്കുവാന്‍ സാധിക്കില്ല എന്നത് തന്നെയാണ്.
3. ബെലുഗ കാവിയാർ | അടിസ്ഥാന ഘടകം : സ്റ്റർജൻ മത്സ്യം
ഇന്ത്യയിൽ ഏകദേശം 30 ഗ്രാമിന് ഏകദേശം 8,000 മുതൽ 18,000 രൂപ വരെ വിലയുള്ള ഈ മത്സ്യ വിഭവം, ആഡംബരത്തിന്റെ പ്രതീകം എന്നറിയപ്പെടുന്ന സ്റ്റർജിയൻ ഫിഷ് റോയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ബെലുഗ കാവിയാർ അതീവ രുചികരമായ വിഭവമാണ് എന്നാൽ അമിതമായ മത്സ്യബന്ധനത്താല്‍ ഏറ്റവും വംശനാശഭീഷണി നേരിടുന്നതുമാണ്. ഈ അപൂർവത കാരണം വില വളരെ ഉയര്ന്നതാകുന്നു. യുഎസിൽ ഇവയെ സംരക്ഷിക്കുന്നതിനായി സംരക്ഷിക്കാൻ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ് ഇപ്പോള്‍.
4. കുങ്കുമം | ഉത്ഭവം:
ഈ സുഗന്ധവ്യഞ്ജനത്തിന്റെ ഉത്ഭവം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും, ഇത് ഇറാനിൽ നിന്നാണ് വന്നതെന്ന് ഐതിഹ്യങ്ങൾ പറയുന്നു. ഏകദേശം ഗ്രാമിന് 800 മുതൽ 2,000 രൂപ വരെയുള്ള കുങ്കുമ പൂവ് ഇന്ത്യന്‍ ജനതയ്ക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇവയുടെ സുഗന്ധവും കയ്പേറിയതുമായ രുചിയും പേരുകേട്ടതാണ്, ലോകത്തിലെ ഏറ്റവും വിലയുള്ള സുഗന്ധവ്യഞ്ജനമാണിത്. ട്വീസറുകൾ ഉപയോഗിച്ച്ചുള്ള അതി സങ്കീര്‍ണ്ണമായ കുങ്കുമപ്പൂവിന്റെ വിളവെടുപ്പും തുടര്‍ന്നുള്ള കഠിനമായ സംസ്കരണ പ്രക്രീയയും അതിന്റെ ഉയർന്ന വിലയ്ക്ക് കാരണമാകുന്നു.
5. മാറ്റ്സുടെക് കൂൺ | ഉത്ഭവം: ജപ്പാൻ
അര കിലോയ്ക്ക് 82,000 രൂപ വരെയുള്ള ഒരു കൂൺ ഒരുപക്ഷെ കേള്‍ക്കുമ്പോള്‍ ആശ്ചര്യം ആയിരിക്കും. ശക്തമായ സൌരഭ്യവും മാംസളമായ ഘടനയും ഉള്ള ഇവ കൃഷി ചെയ്യുന്നത് വെല്ലുവിളിയാണ്. കാരണം അതി സങ്കീര്‍ണ്ണമായ ഇവയുടെ വളര്‍ച്ചയില്‍ ചെറിയൊരു കാലാവസ്ഥ മാറ്റമോ മറ്റൊ ഉണ്ടായാല്‍ തന്നെ വിളവു നശിക്കുന്നതിനാലാണ് വളരെയധികം വിലയും നല്‍കേണ്ടി വരുന്നത്.
6. കോപി ലുവാക്ക് കാപ്പി | ഉത്ഭവം: ഇന്തോനേഷ്യ
ഒരു കാപ്പിയുടെ വില കേട്ട ഇങ്ങള്‍ ഞെട്ടുന്നുന്ടെങ്കില്‍ അത് ഇതായിരിക്കും, അതേ കേവലം ഒരു കപ്പ് കാപ്പിയുടെ വില 8,000 രൂപ വരെ! അതേ, കോപ്പി ലുവാക്ക് കാപ്പി അതിന്റെ നിര്‍മ്മാണം മുതല്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. എന്തെന്നാല്‍ ഏഷ്യൻ പാം സിവെറ്റുകൾ തിന്നുകയും പുറന്തള്ളുകയും ചെയ്യുന്ന ബീൻസിൽ നിന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ ബീൻസ് ശേഖരിക്കുന്നതിനുള്ള അധ്വാനവും അവയെ സംസ്കരിക്കുന്നതിനുള്ള കഠിനമായ പ്രക്രിയയും സിവെറ്റുകളുടെ എണ്ണത്തിലുള്ള കുറവും കാപ്പിയുടെ വില വർദ്ധിപ്പിക്കുന്നത്തിനുള്ള ഘടകങ്ങളാണ്.
7. ഐബെറിക്കോ ഹാം | ഉത്ഭവം: സ്പെയിൻ, പോർച്ചുഗൽ
പന്നിയിറച്ചിയുടെ ഒരു കാലിന് 42,000 മുതൽ 3 ലക്ഷം രൂപ വരെയോ ? അതേ ഞെട്ടേണ്ടതില്ല, സത്യമാണ്. ഐബെറിക്കോ ഹാം അതിന്റെ സ്വാദിനും അതുല്യമായ ഘടനയ്ക്കും പേരുകേട്ടതാണ്. ഐബീരിയൻ പന്നികളിൽ നിന്നാണ് ഇത് നിര്‍മ്മിക്കുന്നത്, കൂട്ടില്‍ അടച്ച് വളര്‍ത്താത്തതും പ്രത്യേക തരം ഒക്ക് മരത്തിന്‍റെ കായ ഭക്ഷണമാക്കുകയും ചെയ്യുന്ന പന്നികളാണ് ഇവ. വളരെ ദൈര്‍ഘ്യമേറിയതും സങ്കീര്‍ണ്ണവുമായ സംസ്കരണം ഇവയുടെ വില ഉയരുന്നതിനുള്ള കാരണമാണ്.
8. ഡെൻസുക് തണ്ണിമത്തൻ | ഉത്ഭവം: ഹോക്കൈഡോ, ജപ്പാൻ
ഒരു തണ്ണിമത്തന്റെ വില ഏകദേശം $4000, അതെ, പക്ഷെ ഇത് വെറും തണ്ണിമത്തന്‍ അല്ല ഡെൻസുക് തണ്ണിമത്തനാണു. ഇവ കറുത്ത പുറംതൊലിക്കും മധുരവും ചുവന്ന മാംസള ഭാഗത്തിനും പേരുകേട്ടതാണ്. മാത്രമല്ല ഇവ ജപ്പാനിലെ ഹോക്കൈഡോ ദ്വീപിൽ മാത്രം വളരുന്നവയാണ്. അഗ്നിപർവ്വത മണ്ണും സൂക്ഷ്മമായ കൃഷിരീതികളും ഉണ്ടെങ്കില്‍ മാത്രമേ ഇവ സമൃദ്ധമായി വളരുകയുള്ളൂ എന്നതിനാല്‍ ഇവയുടെ വില ഉയരുന്നതിന് കാരണമാകുന്നു.
9. ബ്ലൂഫിൻ ട്യൂണ
ട്യൂണ മത്സ്യങ്ങള്‍ സ്വധിനും അവയുടെ വിലയ്ക്കും പേരുകേട്ടതാണ്. അവയുടെ വില ചിലപ്പോള്‍ ലേലത്തിൽ കിലോയ്ക്ക് 1,00,000 രൂപ വരെ ഉയര്‍ന്നേക്കാം എന്നതില്‍ അത്ഭുതപ്പെടാനില്ല. ബ്ലൂഫിൻ ട്യൂണ ജപ്പാനില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും അമൂല്യവും അതിനപ്പുറവും ഒരു സ്വാദിഷ്ടവുമായ മത്സ്യ വിഭവമാണ്. എന്നാൽ അമിതമായ മത്സ്യബന്ധനം അതിന്റെ വംശനാശഭീഷണി നേരിടുന്ന അവസ്ഥയിലേക്ക് നയിച്ചു. മത്സ്യബന്ധന നിയന്ത്രണങ്ങളും സംരക്ഷണ ശ്രമങ്ങളും ഈ ഇനത്തെ വീണ്ടെടുക്കാൻ സഹായിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇവയുടെ ജനപ്രീതി വില ഉയരുന്നതിനും കാരണമാകുന്നു.
10. റൂബി റോമൻ മുന്തിരി | ഉത്ഭവം: ഇഷികാവ പ്രിഫെക്ചർ, ജപ്പാൻ
ഒരു കുല മുന്തിരിക്ക് 8,000 രൂപ മുതൽ $10,000 വരെ എന്നത് റൂബി റോമൻ മുന്തിരിയുടെ കാര്യത്തില്‍ യാതൊരു പുതുമയും അല്ല, അവയുടെ ആകർഷണീയമായ രൂപവും മധുരവും, രുചിയും ഇവയുടെ ഒരിക്കല്‍ കഴിച്ചവരെ ഇവയുടെ ഉപഭോക്താക്കളാക്കുന്നു. ജപ്പാനിലെ ഇഷികാവ മേഖലയില്‍ സൂക്ഷ്മമായ സാഹചര്യങ്ങളില്‍ കൃഷി ചെയ്യുന്ന ഇവയുടെ പരിമിതമായ ഉൽപ്പാദനവും ഡിമാൻഡും ഉയർന്ന വിലയ്ക്ക് കാരണമാകുന്നു.



Click it and Unblock the Notifications
