Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മരണം പതിയിരിക്കുന്ന വഴി; ഇന്ത്യയിലെ അപകടം പിടിച്ച 10 റോഡുകള്‍
Most Dangerous Roads In India: ഇന്ത്യന്‍ റോഡുകള്‍ എന്നത് ലോകത്തിനു മുന്നില്‍ ഇപ്പോഴും ചര്‍ച്ചയാകുന്ന ഒന്നാണ്. വൈവിധ്യമായ ഭൂ പ്രകൃതിയിലൂടെ കടന്നു പോകുന്ന റോഡുകള്‍ ചിലപ്പോള്‍ നമ്മളെ ഭയ ചകിതര്‍ ആക്കിയേക്കാം, ചിലപ്പോള്‍ അത് യാത്രയുടെ ത്രില്ലുമായി മാറിയേക്കാം. ഇന്ത്യന്‍ റോഡുകള്‍ അതുകൊണ്ട് തന്നെ ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ റോഡുകളില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ്. പരിചിതരായ ഡ്രൈവര്‍മാര്‍ക്ക് പോലും പിടികൊടുക്കാത്ത സമസ്യയാണ് ഇന്ത്യയിലെ റോഡുകള്‍. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഏറ്റവും അപകടകരമായ 10 റോഡുകളെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്.

കിഷ്ത്വാർ കൈലാഷ് റോഡ് :
ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന, ഏകദേശം 100 മൈൽ നീളത്തില്‍ സംരക്ഷണത്തിനായി റെയിലിംഗോ അരികുകളോ ഇല്ലാത്ത ഒരു ഇടുങ്ങിയ റോഡുണ്ട്. 6451 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കിഷ്ത്വാർ കൈലാഷ് ബേസ് ക്യാമ്പിലേക്കുള്ള പ്രവേശന കവാടമാണ് ഈ റോഡ്. ജീവിതത്തിൽ എന്തെങ്കിലും സാഹസികത പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, ഈ റോഡ് അനുയോജ്യമാണ്. ഡ്രൈവിംഗിൽ ഉയർന്ന വൈദഗ്ദ്ധ്യം ഉള്ളവര്‍ക്ക് പോലും ഈ റോഡ് ഒരു പരീക്ഷണ ഘട്ടമാണ് എന്നതില്‍ തര്‍ക്കമില്ല.
ഖാർദുങ് ലാ പാസ് :
ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്ന പട്ടുപാതയാണ് ഖർദുങ് ലാ പാസ്. ഈ റോഡ് അതിന്റെ ഉയരം കൊണ്ട് യാത്രികരെ ഭയപ്പെടുത്തുന്നു. ഈ റോഡ് നുബ്ര താഴ്വരയിലേക്കുള്ള പ്രവേശന പാതയാണ്. കഠിനമായ കാലാവസ്ഥ കാരണം വർഷം തോറും ഒക്ടോബർ മുതൽ മെയ് വരെ ഇവിടെ അടച്ചിട്ടിരിക്കും. തണുത്തുറഞ്ഞ മഞ്ഞുപാളികൾ കാരണം ഇവിടെ റോഡുകൾ വഴുക്കലുണ്ടാകുന്നതും അപകടം സംഭവിക്കുനതും സാധാരണമാണ്.
ചാങ് ലാ പാസ് :
സമുദ്രനിരപ്പിൽ നിന്ന് 5,360 മീറ്റർ ഉയരത്തിലാണ് ചാങ് ലാ പാസ് എന്നറിയപ്പെടുന്ന ഈ റോഡ്. ഇവിടെ വർഷം മുഴുവനും റോഡ് മഞ്ഞുമൂടിക്കിടക്കുന്നു. അതിനാല്‍ തന്നെ ഈ റോഡിൽ ഓക്സിജന്റെ കുറവും അനുഭവപ്പെടും. ഈ പ്രദേശത്തെ താഴ്ന്ന താപനിലയും മട്ട്ടൊരു പ്രതികൂല ഘടകമാണ്. ഇവയൊക്കെയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ മൂന്നാമത്തെ മോട്ടോറബിൾ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കുള്ള പ്രതിബന്ധങ്ങളാണ്. ഹിമാലയൻ മേഖലയിലെ ചാങ്താങ് പീഠഭൂമിയിലേക്കുള്ള പ്രവേശന കവാടമായ ഇത് ഇന്ത്യയിലെ ഏറ്റവും വ്യത്യസ്ഥമായ അനുഭവം നല്‍കുന്ന റോഡുകളിലൊന്നാണ്.
NH 22 :
ഇന്ത്യയിലെ ഏറ്റവും അപകടസാധ്യതയുള്ള റോഡുകളിലൊന്നായി അറിയപ്പെടുന്ന പാതയാണ് NH22. സുരക്ഷയ്ക്കായി റെയിലിംഗുകളൊന്നുമില്ലാത്ത ഇതിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രവചനാതീതമായ സ്ഥലങ്ങളിൽ റോഡുകൾ ഇടുങ്ങിയതും വളവുകളും ഉള്ളതാകുന്നു. ഇതിന്‍റെ ഇരുവശങ്ങളിലും ഉള്ള പാറക്കെട്ടുകളും, കൈവരികള്‍ ഇല്ലാത്ത വലിയ കൊക്കകളും ഈ റോഡിന്‍റെ ഭീകരത വിളിച്ചോതുന്ന ഘടകങ്ങള്‍ ആണ്. മോശം അറ്റകുറ്റപ്പണികളും അപകടകരമായ അവസ്ഥയും കാരണം ഈ റോഡ് ഹിസ്റ്ററി ചാനലിന്റെ "IRT മാരകമായ റോഡുകൾ" ടിവി സീരീസിലും ഉള്‍പ്പടെ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ലേ-മണാലി ഹൈവേ :
ഉയരം കുറഞ്ഞ പാറകൾ, ഇടുങ്ങിയ ഇരുണ്ട ഗുഹാ മുഖങ്ങള്‍, ഭീകരമായ തിരിവുകൾ എന്നിവ ഈ റോഡിനെ അത്യന്തം മാരകമാക്കുന്നു. ചെറിയ അശ്രദ്ധ കൊണ്ടുതന്നെ വാഹനം ബസ്പ നദിയിലേക്ക് വീഴും. മാത്രമല്ല വലിയ വളവുകൾ ഉള്ളതിനാല്‍ തന്നെ വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് സ്ഥിരമായ കാഴ്ചയാണ്.
നേരൽ- മാതേരൻ റോഡ് :
വലിയ ഹെയര്‍ പിന്‍ വളവുകളും, കൈവരി ഇല്ലാത്തതും ഈ റോഡിനെ ദുര്‍ഘടമാക്കുന്നു. അതോടൊപ്പം മഴ പെയ്താൽ റോഡുകൾ വഴുക്കലുള്ളതും നിറഞ്ഞതും മണ്ണിടിച്ചിലിന് പോലും കാരണമായേക്കാവുന്നതുമാണ്.
സോജി ലാ പാസ് :
3,538 ഉയരത്തിൽ സ്ഥിതിചെയ്യുന്ന മോട്ടോര്‍ വേ ആണ് ഇത്. സീസൺ മുഴുവൻ ഇടുങ്ങിയതും മഞ്ഞ് മൂടിയതുമായതിനാൽ രാജ്യത്തെ ഏറ്റവും ഭയപ്പെടുത്തുന്ന റോഡുകളിലൊന്നാണ് സോജി ലാ പാസ്. ശ്രീനഗറിൽ നിന്ന് ലേയിലേക്കുള്ള യാത്ര ഈ [പാതയിലൂടെയാണ്. ലഡാക്കും കശ്മീരും തമ്മിലുള്ള പ്രധാന ബന്ധമാണ് ചുരം.
റോഹ്താങ് പാസ് :
3979 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാത പേര് സൂചിപ്പിക്കുന്നത് പോലെ ശവങ്ങളുടെ നിലമാണ്. ഇത് കുളുവിനെ ലാഹൗൾ, സ്പിതി താഴ്വരകളുമായി ബന്ധിപ്പിക്കുന്നു. ഈ പാത സാധാരണയായി മെയ് മുതൽ നവംബർ വരെയാണ് തുറന്നു കൊടുക്കുന്നത്. aa സമയം വലിയ ഗതാഗതക്കുരുക്ക് നേരിടുന്നു. കനത്ത മഞ്ഞുവീഴ്ചയും കുന്നിടിചിലും മഴയും കാരണം പാത ചിലപ്പോള്‍ അനന്തമായി അടച്ചിട്ടേക്കാം.
നാഥു ലാ പാസ് :
ചൈനയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന മൂന്ന് വ്യാപാര അതിർത്തി പോസ്റ്റുകളിലൊന്നായ ഇത് ഗാംഗ്ടോക്കിൽ നിന്ന് 54 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,310 മീറ്റർ ഉയരത്തിലാണ് ഈ ചുരം, റോഡ് വഴി എത്തിച്ചേരാവുന്ന ഏറ്റവും ഉയരം കൂടിയ പാസുകളിൽ ഒന്നാണ്. മഞ്ഞുകാലത്ത് വൻതോതിലുള്ള മണ്ണിടിച്ചിലുകളും കനത്ത മഞ്ഞുവീഴ്ചയും കാരണം പാത വളരെ അപകടം നിറഞ്ഞതാണ്.
കിന്നൂർ റോഡ് :
ഹിമാചൽ പ്രദേശിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ റോഡ്, പാറക്കെട്ടുകളും ആഴത്തിലുള്ള ഇടുങ്ങിയതുമായ തുരങ്കങ്ങളും കൊണ്ട് ഭയപ്പെടുത്തുന്ന രീതിയില്‍ ഉള്ളതാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. കനത്ത മഞ്ഞുവീഴ്ചയിൽ ഈ താഴ്വര അടഞ്ഞുകിടക്കുന്നു. ജീവൻ അപഹരിക്കുന്നതിലും പ്രസിദ്ധമായ തരണ്ട ധങ്കിലൂടെ യാത്ര ചെയ്യുമ്പോൾ കൂടുതല്‍ ശ്രദ്ധിക്കുക.
മൂന്നാർ റോഡ് :
സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ റോഡില്‍ കുത്തനെയുള്ള ഇടുങ്ങിയ വളവുകളുമുണ്ട്. ചില സ്ഥലങ്ങളിൽ റോഡ് ഇരുണ്ടതാണ്, കൂടാതെ ധാരാളം ബസുകളും ട്രക്കുകളും ഇടതടവില്ലാതെ കടന്നുപോകുന്ന പാത കൂടി ആയതിനാല്‍ വലിയ ട്രാഫിക്ക് ബ്ലോക്കുകളും ഉണ്ടായേക്കാം. രാത്രികാലങ്ങളിൽ മൂടൽമഞ്ഞ് വീഴുന്നതിനാല്‍ ലൈറ്റ് ഉണ്ടെങ്കില്‍ പോലും കാഴ്ച അസാദ്ധ്യമാകുന്നു.
സ്പിതി താഴ്വര :
ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന സ്പിതി വാലി, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വളരെ താല്പര്യമുള്ള ഇന്ത്യയിലെ ഏറ്റവും ഭയാനകമായ റോഡുകളിലൊന്നാണ്. വലിയ തിരിവുകൾക്ക് ചുറ്റുമുള്ള ആകർഷണീയമായ ഭൂപ്രകൃതിയും കഠിനമായ കാലാവസ്ഥയും അതിനെ കൂടുതൽ മനോഹരമാക്കുന്നു. ലോകത്തിലെ ഏറ്റവും വിദൂരവും ഉയർന്നതുമായ ഗ്രാമങ്ങളും താഴ്വരയിലുണ്ട്.
തിരുപ്പതി റോഡ് :
ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്ന തിരുപ്പതി ക്ഷേത്രം ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്, കൂടാതെ ലോകമെമ്പാടുമുള്ള ധാരാളം ആത്മീയ സഞ്ചാരികളുടെ ലക്ഷ്യ സ്ഥാനവും ഇതാണ്. എന്നാൽ, ഈ പ്രശസ്തമായ ക്ഷേത്രത്തിൽ എത്തിച്ചേരാൻ രാജ്യത്തെ ഏറ്റവും അപകടകരമായ റോഡുകളിലൊന്നിലൂടെ കടന്നുപോകേണ്ടതുണ്ട്. വലിയ വളവുകളും ദുർഘടമായ ഭൂപ്രദേശങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ റോഡ് അപകടസാധ്യതയുള്ള പ്രദേശമാക്കി മാറ്റുന്നു. മഴക്കാലത്ത് ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണം.



Click it and Unblock the Notifications
