Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഓഗസ്റ്റ് 2025: വരുന്ന 31 ദിനങ്ങള് കരുതലോടെ നീങ്ങേണ്ടവര്, ഭാവി സുരക്ഷിതമോ: നിങ്ങള്ക്കെങ്ങനെ?
ഓഗസ്റ്റ് മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള് അത് ജീവിതത്തില് എത്രത്തോളം മാറ്റങ്ങള് കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില് എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്ന് നോക്കാം. ഓരോ ദിവസവും മാറി മറിയുന്ന ഭാഗ്യ നിര്ഭാഗ്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഒന്ന് മുതല് ഒന്പത് വരെയുള്ള സംഖ്യകള് പ്രകാരം ന്യൂമറോളജി നിങ്ങള്ക്ക് ഓഗസ്റ്റ് മാസത്തില് എന്താണ് നല്കുന്നതെന്ന് നമുക്ക് നോക്കാം.
സാമ്പത്തിക, കരിയര്, ദാമ്പത്യ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. അത് നിങ്ങള്ക്ക് എപ്രകാരം നേട്ടങ്ങള് കൊണ്ട് വരുന്നു എപ്രകാരം കോട്ടങ്ങള് കൊണ്ട് വരുന്നു എന്നത് അറിഞ്ഞിരിക്കണം. 1-9 വരെയുള്ള ജന്മസംഖ്യകള്ക്ക് ഓഗസ്റ്റില് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

നമ്പര് 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില് ഇവര്ക്ക് ഓഗസ്റ്റ് മാസത്തില് മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യ കാര്യങ്ങളില് ഗുണാനുഭവങ്ങള് തേടി എത്തുന്നു. പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും നിങ്ങള്ക്കുണ്ടാവുന്നു. ജോലിയില് പല വിധത്തിലാണ് ഉയര്ച്ചയുണ്ടാവുന്നത്.
നമ്പര് 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില് ഇവര്ക്ക് ഓഗസ്റ്റ് നല്കുന്നത് ധാരാളം ഗുണാനുഭവങ്ങള് മാത്രമാണ്. എങ്കിലും പല കാര്യങ്ങളിലും നിങ്ങള് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ആരോഗ്യത്തെ മാത്രം നിസ്സാരമാക്കരുത്. പ്രതിസന്ധികള്ക്ക് മാറ്റങ്ങളുണ്ടാവുന്നു.
നമ്പര് 3
ജന്മസംഖ്യ നിങ്ങളുടേത് മൂന്ന് ആണെങ്കില് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള് നിങ്ങള് അഭിമുഖീകരിക്കേണ്ടി വരുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങള് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില് കൂടുതല്ശ്രദ്ധ വേണം. കരിയര് നേട്ടങ്ങളും അത്ഭുതപ്പെടുത്തുന്നു.
നമ്പര് 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് ജോലിയില് നേട്ടങ്ങളുണ്ടാവും. ആരോഗ്യ പ്രതിസന്ധികളും പലപ്പോഴും വര്ദ്ധിക്കാം. പല വെല്ലുവിളികളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില് സംശയം വേണ്ട. അതീവ ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്. ജോലിയിലും നിങ്ങളുടെ ശ്രദ്ധ അത്യാവശ്യമായി വേണം.

നമ്പര് 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില് ഇവര്ക്ക് ഓഗസ്റ്റ് മാസം നിസ്സാരമാവുകയില്ല. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില് ഒതുക്കാന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ കാര്യങ്ങള് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നേട്ടങ്ങള് നിങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
നമ്പര് 6
ഓഗസ്റ്റ് മാസത്തില് നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത് എന്നത് മാത്രമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടകാര്യം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിില് ഒതുക്കാന് സാധിക്കുന്നു. ജോലിയില് മികച്ച പെര്ഫോമന്സ് കാഴ്ച വെയ്ക്കുന്നതിന് സാധിക്കുന്നു.
നമ്പര് 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില് ഓഗസ്റ്റ് മാസം നിങ്ങളെ അല്പം കൂടുതല് പരീക്ഷിക്കുന്നു. സമാധാനപരമായ മാറ്റങ്ങള് നിങ്ങളുടെ ജീവിതത്തില് ഉണ്ടാവുമെങ്കിലും അതിനെ എപ്രകാരം കൈകാര്യം ചെയ്യാം എന്നതും ശ്രദ്ധേയമാണ്. വ്യക്തിപരമായി നിങ്ങള്ക്ക് മികച്ച മാറ്റങ്ങള് തേടി എത്തുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങളുണ്ടാവുന്നു.
നമ്പര് 8
ഓഗസ്റ്റ് മാസത്തില് സമ്പത് സമൃദ്ധി വര്ദ്ധിക്കുന്ന സമയമാണ് എന്ന കാര്യത്തില് സംശയം വേണ്ട. ചെയ്യുന്ന ജോലിക്ക് അനുസരിച്ച് നിങ്ങള്ക്ക് പ്രതിഫലം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യപ്രതിസന്ധികളെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാന് സാധിക്കുന്നു.
നമ്പര് 9
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര് 9 ആണെങ്കില് ഇവര്ക്ക് ക്ഷമയും സമാധാനവും തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രതിസന്ധികള് എല്ലാം തന്നെ നല്ല രീതിയില് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. യാത്രകള് പലതും നിങ്ങള്ക്ക് സാമ്പത്തിക മാറ്റങ്ങള് കൊണ്ട് വരുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്ക്ക് സംഭവിക്കുന്ന ഒരു മാസം കൂടിയാണ് ഓഗസ്റ്റ് മാസം.



Click it and Unblock the Notifications
