Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
അഷ്ടൈശ്വര്യവും അനുകൂല ഫലവും : വ്യാഴത്തിന്റെ മാറ്റം മെയ് മാസം അത്ഭുതപ്പെടുത്തും ശ്രേഷ്ഠയോഗങ്ങള്‍
സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. ഇതില്‍ പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങളും സംഭവിക്കുന്നു. സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി നിങ്ങളുടെ ജീവിതത്തില്‍ നടക്കാന്‍ പോവുന്നതും സംഭവിക്കാന്‍ പോവുന്നതുമായ കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. മെയ് മാസത്തില്‍ 1-9 വരെയുള്ള ജന്മസംഖ്യയില്‍ വരുന്നവര്‍ക്ക് എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ചും ജീവിതം എപ്രകാരം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് ജന്മസംഖ്യ സഹായിക്കും എന്നും നമുക്ക് നോക്കാം.
ന്യൂമറോളജിയുടെ പ്രാധാന്യം?
പ്രവചനങ്ങളില്‍ ശക്തമായി നിലനില്‍ക്കുന്ന ഒന്നാണ് ന്യൂമറോളജി. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന നിഗൂഢ സത്യങ്ങളെക്കുറിച്ച് പറയുന്നു. 2023- എന്ന് പറയുന്നത് തന്നെ കേതു ഗ്രഹത്തിന്റെ സ്വാധീനമുള്ള ഒരു വര്‍ഷമായാണ് കണക്കാക്കുന്നത്. ഇത് നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങളിലും പോസിറ്റീവിറ്റിയും പുരോഗതിയും കൊണ്ട് വരുന്നു എന്നാണ് സംഖ്യാശാസ്ത്രപ്രകാരം പറയുന്നത്. കേതുവിന്റെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഉണ്ട്.

മെയ് മാസത്തില്‍ ന്യൂമറോളജി
മെയ് മാസത്തില്‍ ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ ദിനത്തിലും ഉണ്ടാവുന്നുണ്ട്. മെയ് 1- 31 വരെയുള്ള ദിനങ്ങളില്‍ ഓരോ ജന്മസംഖ്യയില്‍ പെട്ട ആളുകളും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം. വ്യാഴത്തിന്റെ അനുകൂലഫലങ്ങളാണ് ഓരോരുത്തരേയും മെയ് മാസത്തില്‍ കാത്തിരിക്കുന്നത് എന്നതാണ് സത്യം. മെയ് മാസത്തിന് വ്യാഴത്തിന്റെ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു എന്നത് തന്നെയാണ് പ്രത്യേകത.
നമ്പര്‍ 1
മേയ് മാസത്തിലെ സംഖ്യാശാസ്ത്രം അനുസരിച്ച് നമ്പര്‍ 1-ആണ് നിങ്ങളുടേത് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയ്ക്ക് അനുകൂലമായ സമയമാണ് മെയ് മാസത്തില്‍ ഉണ്ടാവുന്നത് എന്നതാണ്. വിദ്യാഭ്യാസത്തിനും അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. കരിയറില് സ്ഥാനക്കയറ്റം, ജോലിയിലെ മാറ്റം എന്നിവ ഉണ്ടാവുന്നു. ഉന്നത വിദ്യാഭ്യാസത്തിനും അനുകൂലമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ജീവിതം സന്തോഷത്തിന്റേതായി മാറുന്ന മാസം കൂടിയാണ് മെയ് മാസം.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു എന്നതാണ്. ജീവിതത്തില്‍ സന്തോഷത്തോടൊപ്പം തന്നെ സമാധാനവും ഐശ്വര്യവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതം എപ്പോഴും മികച്ച മാറ്റങ്ങളിലൂടെ മാത്രമേ മെയ് മാസത്തില്‍ ഇവര്‍ക്ക് സംഭവിക്കുകയുള്ളൂ. സാമ്പത്തികമായി നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേതായി മാറുന്നു. എല്ലാ തരത്തിലും അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു.
നമ്പര്‍ 3
നിങ്ങളുടെ നമ്പര്‍ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വിദേശ യാത്രാ യോഗം ഉണ്ടെന്നതാണ്. മതപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. തൊഴിലില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുണ്ടാവുന്നു. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. വിദ്യാഭ്യാസത്തില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് വിദ്യാഭ്യാസത്തിന് വേണ്ടി പോവുന്നതിനും ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി മാറുന്നു.

നമ്പര്‍ 4
നിങ്ങളുടെ നമ്പര്‍ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതം അനുകൂലമായ ഒരു മാറ്റത്തിലൂടെയാണ് കടന്നു പോവുന്നത് എന്നതാണ്. വളര്‍ച്ചയുടെ ഒരു കാലഘട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ബിസിനസിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അക്കാദമിക് വളര്‍ച്ചയും മറ്റും നിങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് താമസിക്കുന്നവര്‍ക്ക് അവരുടെ നാട്ടിലേക്ക് തിരിച്ച് പോവുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ല.
നമ്പര്‍ 5
നിങ്ങള്‍ 5-ാം നമ്പര്‍ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പോസിറ്റീവ് എനര്‍ജിയെക്കുറിച്ചും ജീവിതത്തിന്റെ മേഖലകളില്‍ ഉണ്ടാവുന്ന സാധ്യതകളെക്കുറിച്ചും ആണ്. സംതൃപ്തമായ പ്രണയ ജീവിതമാണ് നിങ്ങള്‍ക്ക് ഇതിലൂടെ സമ്മാനിക്കുന്നത്. യോജിപ്പുകളും സന്തോഷവും കുടുംബത്തില്‍ നിലനില്‍ക്കുന്നു. കരിയര്‍, ബിസിനസ് എന്നീ മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച മാസം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ഏറെ സന്തോഷകരമായ ഒരു കാലമാണ് ഇവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്.
നമ്പര്‍ 6
നമ്പര്‍ 6 ആണെങ്കില്‍ ഇവര്‍ക്ക് മെയ് മാസത്തില്‍ കുടുംബവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ഇത്തരം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് നിങ്ങളെ സഹായിക്കുന്നു. വ്യാഴത്തിന്റേയും ശുക്രന്റേയും സംയോജനം എന്തുകൊണ്ടും നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. കുടുംബത്തില്‍ ചെറിയ രീതിയില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കുന്നു. അനുയോജ്യമായ ഏറ്റവും നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രൊഫഷണല്‍ മാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂലമായി വരും.

നമ്പര്‍ 7
സംഖ്യാശാസ്ത്ര പ്രവചനമനുസരിച്ച്, 7-ാം നമ്പര്‍ വരുന്നവര്‍ക്ക് ഈ മാസം വിവാഹത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. പലപ്പോഴും ആത്മീയമായ കാര്യങ്ങളില്‍ സുഖം കണ്ടെത്തുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ്. ബിസിനസിലും കരിയറിലും വളര്‍ച്ചയുണ്ടാവുന്നു. വിജയത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു എന്നതാണ് സത്യം. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി വരുന്ന സമയം കൂടിയാണ്.
നമ്പര്‍ 8
മെയ് സംഖ്യാശാസ്ത്ര പ്രകാരം 8-ാം സംഖ്യയില്‍ ജനിച്ച വ്യക്തികള്‍ക്ക് വരാനിരിക്കുന്ന ആവേശകരമായ സമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും കരിയര്‍, ബിസിനസ്സ് എന്നിവയില്‍ അഭിവൃദ്ധിയുണ്ടാവുന്നു. ഇത് കൂടാതെ പ്രണയവും കുടുംബജീവിതവും അഭിവൃദ്ധിപ്പെടുന്ന അവസ്ഥയും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. മാനസിക സമ്മര്‍ദത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു മോചനം ലഭിക്കുകയും ആത്മ വിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
നമ്പര്‍ 9
2023 മെയ് മാസത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. കുടുംബത്തില്‍ സ്‌നേഹവും സന്തോഷവും നില നില്‍ക്കുന്നു. സാമ്പത്തികമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് മികച്ചതായി മാറുന്ന സമയമാണ് എന്നതാണ് സത്യം. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് ഉണ്ടാവുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. അക്കാദമിക് വിജയം കൈവരിക്കാന്‍ കഴിയും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications










