Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജന്മദിനം ഇതിലേതെങ്കിലുമാണോ? ഏപ്രില്‍ കാത്തിരിക്കുന്ന അത്യപൂര്‍വ്വ യോഗങ്ങള്‍ ഇതാണ്
ജന്മസംഖ്യാശാസ്ത്രം, അഥവാ സംഖ്യാശാസ്ത്രം പലരും പരീക്ഷിച്ച് നോക്കുന്ന ഒന്നാണ്. പലപ്പോഴും ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ നേരിടേണ്ടി വരുന്നു. ഓരോ മാസത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന ഫലങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നത് എന്തുകൊണ്ടും നല്ലതാണ്.

സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി പ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. നിങ്ങളുടെ ജന്മസംഖ്യ പ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
നമ്പര്‍ 1

നിങ്ങളുടേത് നമ്പര്‍ 1 ആണെങ്കില്‍ ഇവര്‍ക്ക് സ്വാതന്ത്ര്യത്തോടെ എന്തും ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. ഏപ്രില്‍ മാസത്തില്‍ വിജയം ഇവര്‍ക്ക് കൈപ്പിടിയില്‍ ഒതുക്കാന് സാധിക്കും. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോടെ മുന്നേറുന്നതിന് സാധിക്കുന്നു. വ്യക്തിഗതമായി നോക്കുകയാണെങ്കില്‍ നിങ്ങളുടെ കരിയറിലും അപ്രതീക്ഷിതമായ വളര്‍ച്ചയുണ്ടാവുന്നു. പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങള തേടി എത്തുന്നു. പല കോണില്‍ നിന്നും പ്രചോദനങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഹൃദയം പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ താല്‍പ്പര്യം കൂടുതല്‍ കാണിക്കുന്നു.
നമ്പര്‍ 2

നിങ്ങളുടെ ജന്മസംഖ്യ നമ്പര്‍ 2 ആണെങ്കില്‍ ഇവര്‍ക്ക് ബന്ധങ്ങളുടെ കാര്യത്തില്‍ ചെറിയ ചില തെറ്റുകള്‍ പറ്റാം.. എങ്കിലും ഏപ്രില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമായി മാറുന്നു. ഏപ്രില്‍ മാസത്തില്‍ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. സന്തുലിതാവസ്ഥ നിലനിര്‍ത്തുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കരിയറിലും സാമ്പത്തിക മാറ്റങ്ങളിലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു. അപ്രതീക്ഷിതമായ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്ന സമയം കൂടിയാണ് ഇത്.
നമ്പര്‍ 3

നിങ്ങളുടെ നമ്പര്‍ 3 ആണെങ്കില്‍ ഇവര്‍ക്ക് സര്‍ഗ്ഗാത്മകമായി കുറേ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വ്യക്തിഗതമായ വളര്‍ച്ചക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ ദിനചര്യകള്‍ക്ക് തുടക്കം കുറിക്കുന്നതിന് സാധിക്കുന്നു. സ്വന്തം കാര്യത്തിന് വേണ്ടി ധാരാളം സമയം ചിലവഴിക്കേണ്ടി വരുന്നു. അതില്‍ പക്ഷേ നിങ്ങള്‍ സംതൃപ്തരായിരിക്കും. കരിയറിന്റേയോ ജോലിയുടേയോ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ബിസിനസില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
നമ്പര്‍ 4

നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് ചെയ്യുന്ന കാര്യങ്ങള്‍ക്ക് അധ്വാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വിശ്വാസയോഗ്യമായ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സ്ഥിരതയും പുരോഗതിയും നിങ്ങള്‍ക്കുണ്ടാവുന്ന സമയം തന്നെയാണ് ഏപ്രില് മാസം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ഭാവിയിലേക്ക് എപ്രകാരം മുന്നോട്ട് പോവണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഏപ്രില്‍ നിങ്ങള്‍ക്ക് ഒരിക്കലും മോശം ഫലങ്ങള്‍ നല്‍കുകയില്ല.
നമ്പര്‍ 5

നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള സാഹസിക സ്വഭാവങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് സത്യം. കരിയറിലും സാമ്പത്തിക കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുകയും അതിന് വേണ്ടി സമയം കണ്ടെത്തുകയും ചെയ്യുന്നു. നിങ്ങളുടെ സോഷ്യല്‍ സര്‍ക്കിളുകള്‍ വലുതാവുന്നു. അതോടൊപ്പം നിങ്ങളുടെ ആവശ്യങ്ങളും വലുതാവുകയാണ് ചെയ്യുന്നത്. അവിവാഹിതരായ വ്യക്തികള്‍ക്ക് പല കാര്യങ്ങളും പോസിറ്റീവ് ആയി സംഭവിക്കുന്നതിനും വിവാഹത്തിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതം സുഖകരമാവുകയും ചെയ്യുന്നു.
നമ്പര്‍ 6

ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ ആരംഭിക്കുന്ന മാസമാണ് ഏപ്രില്‍ മാസം. പുതിയ ഊര്‍ജ്ജം ജീവിതത്തില്‍ നിറയുന്നു. ഇത് നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നു. ഹൃദയം പറയുന്നതിന് അനുസരിച്ചായിരിക്കും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പുറത്ത് പ്രകടിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പ്രത്യേക അനുകമ്പയും കരുതലും അത്യാവശ്യം തന്നെയാണ്. വാസ്തുപ്രകാരം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കരിയറിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
നമ്പര്‍ 7

ജന്മസംഖ്യ പ്രകാരം നിങ്ങളുടെ സംഖ്യ 7 ആണെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഏപ്രില്‍ മാസം എന്നത് ഇവര്‍ക്ക് ആത്മപരിശോധനയുടെ കൂടി കാലമാണ് എന്നതില്‍ സംശയം വേണ്ട. ഏത് കാര്യത്തേയും സൂക്ഷ്മമായി പരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. എപ്പോഴും ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്ന ഇവര്‍ ജീവിതത്തില്‍ ലക്ഷ്യ ബോധമുള്ളവരായിരിക്കും. അത് നേടിയെടുക്കുന്നതിന് വേണ്ടി എത്ര കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറായിരിക്കും. തീരുമാനങ്ങള്‍ എടുത്താല്‍ അത് നടപ്പിലാക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു.
നമ്പര്‍ 8

നമ്പര്‍ 8 ആണ് നിങ്ങളുടെ ജന്മസംഖ്യ എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് നേട്ടങ്ങളുടെ മാസമായിരിക്കും. ഏത് കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം തന്നെയായിരിക്കും. ഇവര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങളും ഉണ്ടായിരിക്കും. പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുന്നതിനും അതിന് വേണ്ടി ശ്രമിക്കുന്നതിനും വിജയത്തില്‍ എത്തിക്കുന്നതിനും ഉള്ള സമയം പല വിധത്തിലാണ് നിങ്ങളെ ആത്മവിശ്വാസത്തിലേക്ക് എത്തിക്കുന്നത്. നേതൃരംഗത്തേക്ക് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസില്‍ നേടുന്ന വിജയം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എല്ലാ കാര്യത്തിലും ചിട്ടയായ സമീപനം നേടുന്നതിന് നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കും.
നമ്പര്‍ 9

നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു എന്നതാണ് സത്യം. പല കാര്യങ്ങളിലും സ്വാധീനം ചെലുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കലയിലും സംഗീതത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളും അംഗീകാരങ്ങളും തേടി വരുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ക്രിയേറ്റീവ് ആയ പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ധാരാളം ലഭിക്കുന്ന ഒരു മാസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
