Latest Updates
-
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ഭാഗ്യസംഖ്യകള്‍ 2026 തുടക്കത്തില്‍ ഇതാണോ? നിങ്ങളുടെ ജന്മസംഖ്യ പ്രകാരം അറിഞ്ഞിരിക്കാം ഇതെല്ലാം
പുതുവര്‍ഷത്തിന് തുടക്കമായി, എന്നാല്‍ അതില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എപ്രകാരമാണ് എന്നത് പലരും ആകാംഷയോടെ കാത്തിരിക്കുന്നതാണ്. പുതുവര്‍ഷത്തില്‍ ജനുവരി മാസത്തിന്റെ തുടക്കത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് ജന്മസംഖ്യയിലെ ഭാഗ്യം എപ്രകാരമാണ് എന്ന് മുന്‍കൂട്ടി അറിയാം. ഒരു വ്യക്തിയുടെ ജനനത്തീയ്യതി അനുസരിച്ച് അവരുടെ ജീവിതത്തിലെ വെല്ലുവിളികളും അവസരങ്ങളും ഭാഗ്യവും എല്ലാം മനസ്സിലാക്കുന്നതിന് സാധിക്കും. ജനുവരി മാസത്തിന് തുടക്കമായ അവസരത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ഈ മാസം ചിലര്‍ക്കു കരിയറില്‍ മുന്നേറ്റം ഉണ്ടാകുമ്പോള്‍, ചിലര്‍ക്കു സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യമായി വരും. ചിലരില്‍ അത് ബിസിനസ്, ജോലി, പഠനം എന്നിവയിലേക്ക് എപ്രകാരമാണ് മാറ്റങ്ങളുണ്ടാക്കുന്നത് എന്ന് നോക്കാം. സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാവുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എപ്രകാരമാണ് ഭാഗ്യം എന്ന് നോക്കാവുന്നതാണ്. അത് ഒരു വ്യക്തിയുടെ ജീവിതമാറ്റങ്ങളെക്കുറിച്ച് വരെ പറയുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ജനനസംഖ്യ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് പലപ്പോഴും നേതൃത്വഗുണങ്ങള്‍ പ്രകടമാവുന്ന മാസമാണ്. അത് കൂടാതെ കരിയറില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് തേടി എത്തുന്നു. ഏത് തീരുമാനം എടുക്കുമ്പോഴും അതില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജീവിതത്തില്‍ വിജയം തേടി എത്തും.
ജനനസംഖ്യ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ബന്ധങ്ങള്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജോലിയില്‍ സഹകരണം വിജയത്തിലേക്ക് എത്തിക്കും. ഏത് കാര്യത്തിലും തീരുമാനം എടുക്കുന്നത് മികച്ച മാറ്റങ്ങളാണ്.
ജനനസംഖ്യ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ എല്ലാ മേഖലകളിലും ഈ മാസം വിജയം തേടി എത്തും എന്നതാണ്,. അത് മാത്രമല്ല പഠനം, കല, മീഡിയ, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് മികച്ച പുരോഗതി തേടി എത്തുന്നു. ചിലവുകളില്‍ നിയന്ത്രണം വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ജനനസംഖ്യ 4
നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഏറ്റവും കഠിനമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് പുതുവര്‍ഷം. പലപ്പോഴും എത്രയൊക്കെ ഫലം വൈകിയാലും ഒരിക്കലും നിരാശപ്പെടരുത് എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്. അത് മാത്രമല്ല ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് അടിത്തറ അനുയോജ്യമായ സമയമാണ്.
ജനനസംഖ്യ 5
ജന്മസംഖ്യ 5 ആണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ച് നില്‍ക്കുന്നതായിരിക്കും. പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും.

ജനനസംഖ്യ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് കാത്തിരിക്കുന്നത്. വീടുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായി പൂര്‍ത്തിയാക്കുന്ന പല കാര്യങ്ങളും വിജയത്തിലേക്ക് എത്തിക്കും.
ജനനസംഖ്യ 7
നിങ്ങളുടെ പുതുവര്‍ഷത്തിലെ ആദ്യ മാസത്തില്‍ ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. അത് മാത്രമല്ല ജീവിതത്തില്‍ വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും. ഒറ്റക്കിരിക്കുന്നത് ഒഴിവാക്കുക, അത് മനസ്സിന് പ്രയാസം സൃഷ്ടിക്കും.
ജനനസംഖ്യ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ സാമ്പത്തിക കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി അതിസൂക്ഷ്മതയോടെ പ്രവര്‍ത്തിക്കുക. ഏത് കാര്യത്തിലും ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ ജീവിതത്തില്‍ വിജയം തേടി എത്തും.
ജനനസംഖ്യ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പഴയ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് ഈ സമയം സാധിക്കും. പലവിധത്തിലുള്ള പ്രശ്നങ്ങളെ ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.



Click it and Unblock the Notifications