ജൂണ്‍ മാസം 12 രാശിക്കാരും കരുതലോടെ ഇരിക്കേണ്ട സമയം

ജൂണ്‍ മാസത്തിലെ സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് നാം വായിച്ച് കഴിഞ്ഞു. എന്നാല്‍ ഈ മാസം നിങ്ങള്‍ക്ക് എന്തൊക്കെ ആരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. എന്ത് തന്നെയായാലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. കാരണം ആരോഗ്യമാണ് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും തടയുന്നത്. ഈ മാസത്തെ ആരോഗ്യപ്രതിസന്ധികള്‍ 12 രാശിക്കാരിലും എപ്രകാരമാണ് പ്രശ്‌നങ്ങള്‍ നേട്ടങ്ങള്‍ നല്‍കുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ മാസം അവരുടെ ആരോഗ്യം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര്‍ക്ക് ഈ മാസം മുഖസംബന്ധമായ പ്രശ്‌നങ്ങള്‍ ആണ് നേരിടേണ്ടി വരുന്നത്. പലപ്പോഴും മാനസികാരോഗ്യവും പ്രശ്‌നത്തിലായി മാറുന്നു. എന്നാല്‍ മാസത്തിന്റെ അവസാനമാവുമ്പോഴേക്ക് ആരോഗ്യ പ്രശ്‌നങ്ങളെ നമുക്ക് പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കണം.

health horoscope

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ തൊണ്ടയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട അവസ്ഥയിലൂടെയാണ് മുന്നോട്ട് പോവുന്നത്. നിങ്ങള്‍ ഭക്ഷണം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുന്ന ഒരു സമയമായത് കൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

planet

മിഥുനം രാശി
മിഖുനം രാശിക്കാര്‍ മാനസികമായി അല്‍പം തളര്‍ന്ന് പോവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇവരുടെ മാനസികാരോഗ്യമാണ് ഈ സമയം പ്രശ്‌നത്തിലാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആവശ്യത്തിന് ഉറക്കവും ദിനചര്യകള്‍ മാറ്റമില്ലാതെ തുടരുന്നതിനും നിങ്ങള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ മാസം അല്‍പം ശ്രദ്ധ അവരുടെ ദഹനാരോഗ്യത്തില്‍ ഉണ്ടായിരിക്കണം. കാരണം ഇത് നിങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടുതല്‍ ധാന്യങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കാം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്കും വയറിന്റെ അസ്വസ്ഥതയിലേക്കും നിങ്ങളെ എത്തിക്കുന്നു. കൂടാതെ വയറിന്റെ ആരോഗ്യം ശരിയായാല്‍ ഇവര്‍ക്ക് മറ്റെല്ലാം ശരിയാവുന്നു.

planet

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. ഹൃദയ സംബന്ധമായ ചെറിയ പ്രതിസന്ധികള്‍ ഇവരെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും തേടേണ്ടതാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ രോഗപ്രതിരോധ ശേഷിയെയാണ് ജൂണ്‍ മാസത്തില്‍ ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുന്നതിനും ശ്രദ്ധിക്കുക. യോഗ, മെഡിറ്റേഷന്‍ എന്നിവയെല്ലാം തന്നെ അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ തളര്‍ത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ മൂത്രാശയ അണുബാധകള്‍ എന്നിവക്കുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് കൂടാതെ പേശികളുടെ ആരോഗ്യത്തേയും പ്രശ്‌നത്തിലാക്കുന്ന അവസ്ഥ ജൂണ്‍ മാസത്തില്‍ അനുഭവിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ പരമാവധി ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറക്കുകയും വേണം.

mars

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ശാരീരികമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. അതില്‍ തന്നെ ആമാശയവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രതിസന്ധികള്‍ അപകടകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പാലിക്കണം. കൂടാതെ പഴങ്ങളും പച്ചക്കറുകളും അടങ്ങുന്ന ഡയറ്റ് ശീലമാക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ കരളും ഇടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് ജൂണ്‍ മാസം എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മദ്യപിക്കുന്ന ശീലമുള്ളവരെങ്കില്‍ ഈ ഒരു ശീലത്തെ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യത്തിന് വേണ്ടി ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. കൂടാതെ ഉറക്കത്തിലും വിട്ടുവീഴ്ച പാടില്ല.

sun

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ പല്ലിന്റേയും എല്ലിന്റേയും ആരോഗ്യം പ്രശ്‌നത്തിലാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ശരീരത്തിന്റെ വഴക്കവും ആരോഗ്യവും നിലനിര്‍ത്തുന്നതിനും വേദന കുറക്കുന്നതിനും വേണ്ടി യോഗ ചെയ്യുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ശാരീരിക മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജൂണ്‍ മാസത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ആസ്ത്മയും ഇവരെ ബുദ്ധിമുട്ടിക്കാം. ഇതെല്ലാം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ആവശ്യമുള്ളപ്പോഴെല്ലാം തന്നെ ഡോക്ടറെ കാണുകയും ചെക്കപ്പുകള്‍ നടത്തുകയും ചെയ്യണം. അല്ലാത്ത പക്ഷം അത് കാര്യങ്ങള്‍ വഷളാക്കുന്നു. കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ വേണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജൂണ്‍ മാസത്തിലെ ആരോഗ്യ പ്രവചനങ്ങള്‍ അനുസരിച്ച് രക്തവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ വേണം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ കൂടുതല്‍ സമയം ഇരിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, May 29, 2023, 14:24 [IST]
X
Desktop Bottom Promotion