Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ മാസം ആരോഗ്യപ്രശ്നങ്ങള്‍ വിടാതെ പിടികൂടും രാശിക്കാര്‍ ഇവരാണ്
ഓരോ മാസവും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. മേയ് മാസത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായ ചിലതുണ്ട്. ചിലര്‍ക്ക് ആരോഗ്യം നല്ല രീതിയില്‍ ആയിരിക്കും, എന്നാല്‍ ചിലരില്‍ അത് മോശമായിരിക്കും. എന്നാല്‍ ഇതനുസരിച്ച് നിങ്ങള്‍ക്ക് പല കാര്യങ്ങളിലും മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കുന്നു. 12 രാശിക്കാരില്‍ മെയ് മാസത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നത് ആര്‍ക്കെല്ലാം ആരെല്ലാം അപകടത്തെ കരുതിയിരിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ മാസം ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. അമിതമായി കാര്യങ്ങള്‍ ചിന്തിച്ച് ഇരിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ അമിതമായി ചിന്തിക്കുന്നതില്‍ നിന്ന് വിട്ടു നില്ക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട അവസ്ഥയാണ് എന്നതില്‍ വിട്ടുവീഴ്ച വരുത്തരുത്. എല്ലാ കാര്യങ്ങളും വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യേണ്ടത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം ഉണ്ടാവുന്നുണ്ട്. ഭയമാണ് ഇവര്‍ക്ക് അല്പം കൂടുതല്‍ നില്‍ക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ പലപ്പോഴും പരിഹരിക്കപ്പെടുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന സമയം കൂടിയാണ്. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുക. മാനസികമായി നിങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. അതിനെ നിയന്ത്രിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ആരോഗ്യം എന്നത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പല വിധത്തിലുള്ള മാറ്റങ്ങളെ നിങ്ങള്‍ പ്രശ്നത്തിലാക്കുന്നു. രോഗാവസ്ഥകള്‍ അല്പം കൂടുതല്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമയമാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിന്ന് വളരെ എളുപ്പത്തതില്‍ മോചനം നേടുന്നതിനും സാധിക്കുന്നു. ഇടക്കിടക്ക് ആശുപത്രി സന്ദര്‍ശനം അനിവാര്യമായി വരുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ മാസം ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് മൂത്രത്തില്‍ ഉണ്ടാവുന്ന അണുബാധ വര്‍ദ്ധിക്കാം. ഇത് കൂടാതെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാം. മൂത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, നിങ്ങള്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. എണ്ണമയമുള്ളതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇത് കൂടാതെ ആരോഗ്യത്തില്‍ ജാഗ്രത പാലിക്കുക.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ ഈ സമയം ഉണ്ടാവാം. ലഹരി പാനീയങ്ങള്‍ക്കുള്ള പ്രവണത ഇവരില്‍ കൂടുതലാണ്. മാംസം വളരെ കുറച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും സസ്യാഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. പഴയ അസുഖങ്ങള്‍ പലപ്പോഴും നിങ്ങളെ വിഷമിപ്പിച്ചേക്കാം. രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ വിഷമിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ഇവരുടെ സുഹൃത്തുക്കള്‍ വരെ പലപ്പോഴും പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും അമിത വിയര്‍പ്പും ഉഷ്ണവും നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. തൈര് പോലുള്ള പാനീയങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കോപം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും അമിതമായ ദേഷ്യം നിങ്ങളെ പ്രശ്നത്തിലാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ദേഷ്യം നിങ്ങളെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നു. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അത് നിങ്ങളെ പ്രതിസന്ധിയില്‍ എത്തിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് ശ്രദ്ധ വേണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ മാസം ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. ജോലി തിരക്കിലെങ്കിലും നിങ്ങള്‍ ആരോഗ്യം അവഗണിക്കരുത്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കൊളസ്ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കാം. അതിന് ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ അവരുടെ ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തിനും ചെറിയ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സമാധാനപരമായ ഒരു മാസം ആയിരിക്കും എന്നതാണ് സത്യം. കൊഴുപ്പുള്ള ആഹാരം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ഇവര്‍ പക്ഷേ കഴിക്കുമ്പോള്‍ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. കാരണം ജങ്ക് ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ മൊത്തം ആരോഗ്യത്തെ നശിപ്പിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ യാത്രയില്‍ പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഈ സമയം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി മദ്യപാനവും പുകവലിയും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ ഈ മാസത്തില്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications