Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
നിഗൂഢത നിറഞ്ഞ പുഞ്ചിരി, പതിയെ മാറുന്ന ഭാവം; മൊണാലിസയില്‍ ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍
Monalisa Painting Mystery: മൊണാലിസ പെയിന്റിംഗിനെക്കുറിച്ച് കേള്‍ക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. കാരണം, കാലമെത്ര കഴിഞ്ഞാലും അത്രക്ക് പ്രസിദ്ധമാണ് ഈ പെയിന്റിംഗ്. മഹാനായ ചിത്രകാരന് ലിയനാര്‍ഡോ ഡാവിഞ്ചിയാണ് മൊണാലിസ പെയിന്റിംഗ് സൃഷ്ടിച്ചത്. മഹാനായ ഇറ്റാലിയന്‍ തത്ത്വചിന്തകനും ചിത്രകാരനുമായിരുന്നു ലിയോനാര്‍ഡോ ഡാവിഞ്ചി. യൂറോപ്യന്‍ നവോത്ഥാന കാലത്ത് പ്രശസ്തരായ നിരവധി തത്ത്വചിന്തകര്‍ ഉണ്ടായിരുന്നു, അവരില്‍ ഒരാളായിരുന്നു അദ്ദേഹം. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തയ്യാറാക്കിയ ഈ ചിത്രം സൃഷ്ടിക്കാന്‍ വര്‍ഷങ്ങളെടുത്തു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മരണശേഷവും ഈ ചിത്രത്തിന്റെ ചില ജോലികള്‍ അപൂര്‍ണ്ണമായി തുടര്‍ന്നു. അത് പൂര്‍ത്തിയാക്കിയത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു.

മൊണാലിസ പെയിന്റിംഗ്, അതിന്റെ പ്രശസ്തിക്ക് പിന്നാലെ നിഗൂഢതകള്‍ നിറഞ്ഞതുമാണ്. ഈ പെയിന്റിംഗില്‍ ആരുടെ ചിത്രമാണ് ഉള്ളത് എന്നതിനെക്കുറിച്ച് വ്യത്യസ്ത അവകാശവാദങ്ങളുണ്ട്. ഈ ചിത്രത്തില്‍ ഒരു സ്ത്രീയുണ്ടെന്ന് അവകാശവാദമുണ്ട്. മൊണാലിസ ഗര്‍ഭിണിയായിരുന്ന സമയത്താണ് ഈ ചിത്രം എടുത്തതെന്നാണ് സൂചന.
ഇതിലുള്ള സ്ത്രീയുടെ ചിത്രം ഫ്ളോറന്‍സില്‍ നിന്നുള്ള ഒരു വ്യാപാരിയായ ഫ്രാന്‍സിസ്കോ ഡെല്‍ ജിയോകാന്ഡോയുടെ ഭാര്യയാണെന്ന് അവകാശപ്പെടുന്നു. മറ്റൊരു അവകാശവാദം നേരെ വിപരീതമാണ്. രണ്ടാമത്തെ അവകാശവാദത്തില്‍, ഈ ചിത്രത്തില്‍ ലിയനാര്‍ഡോ ഡാവിഞ്ചി തന്നെയല്ലാതെ മറ്റാരുമല്ല എന്നും, അതില്‍ അദ്ദേഹം തന്നെ സ്വയം ഒരു സ്ത്രീയുടെ രൂപത്തിലായത് വരച്ചുവച്ചതാണെന്നും പറയുന്നു.
മൊണാലിസ പെയിന്റിംഗ് വ്യത്യസ്ത കോണുകളില്‍ നിന്ന് വീക്ഷിക്കുമ്പോള്‍, അതിന്റെ ഭാവം മാറുന്നതായി കാണും. ഇതിലെ സ്ത്രീയുടെ പുഞ്ചിരിയില്‍ ആഴത്തിലുള്ള ഒരു നിഗൂഢതയുണ്ട്. ആദ്യം കാണുമ്പോള്‍ അവള് പുഞ്ചിരിക്കുന്നതായി തോന്നും. എന്നാല്‍ നിങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍, അവളുടെ പുഞ്ചിരി മങ്ങുകയും പിന്നീട് ആ പുഞ്ചിരി മുഖത്ത് നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യും.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ഡോക്ടര്‍ ഈ രഹസ്യം വെളിപ്പെടുത്തുകയും മൊണാലിസയുടെ മുകളിലെ രണ്ട് പല്ലുകള്‍ പൊട്ടിയിരുന്നതായും പറയുകയും ചെയ്തു. ഇക്കാരണത്താല്‍, അവളുടെ മേല്‍ചുണ്ട് ചെറുതായി ഉള്ളിലേക്ക് അമര്‍ത്തിയിരിക്കുന്നു. 2000-ല്‍, ഹാര്‍വാര്‍ഡിലെ ഒരു ന്യൂറോ സയന്റിസ്റ്റ്, മൊണാലിസയുടെ ഈ പെയിന്റിംഗിനെക്കുറിച്ച് ഗവേഷണം നടത്തിയ ശേഷം, മൊണാലിസയുടെ പുഞ്ചിരി ഒരിക്കലും മാറില്ലെന്നും നിങ്ങളുടെ ചിന്താഗതി പോലെ മോണാലിസയുടെ പെയിന്റിംഗ് കാണാനാകുമെന്നും പറഞ്ഞു. നിങ്ങള്‍ സന്തോഷവാനാണെങ്കില്‍, മൊണാലിസ പുഞ്ചിരിക്കുന്നത് നിങ്ങള്‍ കാണും. നിങ്ങള്‍ സങ്കടപ്പെട്ടാല്‍ മോണാലിസയുടെ ഈ പുഞ്ചിരി മാഞ്ഞുപോകും! എന്നിരുന്നാലും, മോണാലിസ ആരാണെന്ന് ഇന്നും അറിയില്ല? അതായത്, ലിയനാര്‍ഡോ ഡാവിഞ്ചി നിര്‍മ്മിച്ച ഈ പെയിന്റിംഗ് പോലെ ഒരു നിഗൂഢതയാണ് മൊണാലിസയും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു കലാ വിസ്മയമാണ് ഈ പെയിന്റിംഗ്. മൊണാലിസ പെയിന്റിംഗ് നിര്‍മ്മിക്കാന്‍ 14 വര്‍ഷമെടുത്തു എന്ന് പറയുന്നു. ലിയോനാര്‍ഡോ ഡാവിഞ്ചി മൊണാലിസയുടെ ചുണ്ടുകള്‍ വരയ്ക്കാന്‍ 12 വര്‍ഷമെടുത്തു. മുപ്പതിലധികം പാളികളിലായി നിര്‍മ്മിച്ച ഈ പെയിന്റിംഗ് നിര്‍മ്മിക്കാന്‍ കരി പോലും ഉപയോഗിച്ചിട്ടുണ്ട്.
6700 കോടിയിലധികം രൂപയാണ് ഇന്ന് മൊണാലിസ പെയിന്റിങ്ങിന്റെ വില. നിലവില്‍ ഈ ചിത്രത്തിന് 500 വര്‍ഷം പഴക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിഗൂഢതകള്‍ ഇന്നുമുണ്ട്. ഈ നിഗൂഢതകള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. നിലവില്‍ മോണാലിസയുടെ പെയിന്റിംഗ് പാരീസിലെ മ്യൂസി ഡു ലൂവ്രെ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.



Click it and Unblock the Notifications
