Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
മറുകിന്റെ സ്ഥാനം ഇവിടെയാണ്, ദാമ്പത്യവും ആരോഗ്യവും ഇപ്രകാരം
മറുകിന് നമ്മുടെ ജീവിതത്തില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. പലപ്പോഴും അത് സൗന്ദര്യത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. എന്നാല്‍ ജ്യോതിഷപരമായി നോക്കുകായണെങ്കില് അതിന് പിന്നില്‍ ചില വിശ്വാസങ്ങള്‍ നിലനില്്ക്കുന്നുണ്ട്. പലപ്പോഴും വേദജ്യോതിഷ പ്രകാരം ശരീരത്തിലെ ചില മറുകുകള്‍ സൂചിപ്പിക്കുന്നത് നമ്മുടെ വ്യക്തിത്വ സവിശേഷതകളെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഭാഗ്യം, ആരോഗ്യം, സമ്പത്ത്, ദാമ്പത്യം എന്നിവയെ എല്ലാം പലപ്പോഴും മറുക് സൂചിപ്പിക്കുന്നു.
മുകളില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയാണ് പലപ്പോഴും ചില മറുകുകള്‍ നമുക്ക് നല്‍കുന്നത്. കഴുത്തിലേയും തോൡലേയും മറുകുകള്‍ സൂചിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. പലപ്പോഴും കഴുത്തിലേയും തോളിലേയും മറുകുകള്‍ സൂചിപ്പിക്കുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് നമുക്ക് നോക്കാം.

ബന്ധങ്ങള്‍ ഇപ്രകാരം
കഴുത്തിലെ മറുകുകള്‍ നിങ്ങളുടെ ബന്ധങ്ങളുടെ വൈകാരിക ശക്തിയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. കഴുത്തില്‍ മറുകുള്ള വ്യക്തിയെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ കരുതലും വിശ്വസ്തയും ഉള്ള വ്യക്തിയാണ് എന്നതാണ്. അമിതമായ ചിന്ത ഇവര്‍ക്കുണ്ടാവും, അത് മാത്രമല്ല വൈകാരികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതിന്റെ സൂചനയാണ് കഴുത്തിലെ മറുക് നല്‍കുന്നത്. പ്രണയജീവിതത്തില്‍ ചെറിയ രീതിയിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് തന്നെയാണ് എപ്പോഴും നിങ്ങളെ പ്രശ്നത്തിലാക്കുന്നതിന് കാരണമാകുന്നതും.
തോളിലെ മറുകുകള്‍
തോളിലെ മറുകുകള്‍ സൂചിപ്പിക്കുന്നത് പലപ്പോഴും ഉത്തരവാദിത്വത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഇവരെ മികച്ചതാക്കുന്നത് എപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്ന മറുകുകള്‍ തന്നെയാണ് ഇവയെല്ലാം. ഉത്തരവാദിത്വത്തോടെ എല്ലാ തരത്തിലുള്ള കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പ്രണയ ബന്ധങ്ങളില്‍, ഇത്തരക്കാര്‍ പലപ്പോഴും സംരക്ഷണവും പ്രതിബദ്ധതയും ഉള്ളവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

ആരോഗ്യം ഇപ്രകാരം
ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്രകാരമാണ് ഈ മറുകുകള്‍ സ്വാധീനിക്കുന്നത് എന്ന് നോക്കാം. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങളുടെ കഴുത്തിലെ മറുകുകള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് തൊണ്ടയില്‍ അല്ലെങ്കില്‍ ശ്വസന സംബന്ധമായി പ്രശ്നങ്ങളുണ്ടാവുന്നു എന്നതാണ്. അത് മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അത് കൂടാതെ ഇവര്‍ പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതായി വരുന്നു. അത് തന്നെയാണ് ഇവരുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയും.
തോളിലെ മറുകുകള്‍
നിങ്ങളുടെ തോളിലെ മറുകുകള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ വൈകാരികമായി അല്പം പ്രതിസന്ധിയിലാവുന്നവരാണ് എന്നതാണ്. അത് മാത്രമല്ല സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കൂടാതെ ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതില്‍ പലപ്പോഴും നിങ്ങള്‍ പരാജയപ്പെടുന്നതിന് യോഗം കാണുന്നു. ധ്യാനം, യോഗം എന്നിവ പരിശീലിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് സഹായിക്കും.
വ്യക്തിത്വ സവിശേഷതകള്‍
കഴുത്തിലും തോളിലും മറുകുകളുള്ള ആളുകള്‍ സാധാരണയായി കഠിനാധ്വാനികളായിരിക്കും. ഇവര്‍ എല്ലാ വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ബന്ധങ്ങളെ വിലമതിക്കുന്നവരാണെങ്കിലും മറ്റുള്ളവരെ പരിപാലിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സ്വന്തം ക്ഷേമത്തെ പോലും ഇവര്‍ വിലമതിക്കുന്നില്ല. മറ്റുള്ളവരെക്കുറിച്ചാണ് ഇവര്‍ എപ്പോഴും ചിന്തിക്കുന്നത്. അവരുടെ ശക്തി കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ക്ക് സാധിക്കും.



Click it and Unblock the Notifications
