Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പുരുഷന്റെ മുഖത്തെ മറുക് ഭാഗ്യമോ നിര്‍ഭാഗ്യമോ? കരിയറും സമ്പത്തും കൈക്കുള്ളില്‍
സാമുദ്രിക ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവര് നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും മുഖത്തെ മറുകും ശാരീരിക പ്രത്യേകതകളും നോക്കി പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ഭാഗ്യം, നിര്‍ഭാഗ്യം, ധനം, കരിയര്‍ എന്നിവയെയെല്ലാം സൂചിപ്പിക്കുന്നു. പലപ്പോഴും ജീവിതത്തിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളും മനസ്സിലാക്കുന്നതിന് സഹായിക്കുന്നതാണ് സാമുദ്രിക ശാസ്ത്രപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങള്‍.
ഒരു പുരുഷന്റെ ജീവിതത്തില്‍ എപ്രകാരമാണ് ഇത്തരം മറുകുകള്‍ സ്വാധീവിക്കുന്നത് എന്ന് നോക്കാം. അത് മാത്രമല്ല പുരുഷന്റെ മുഖത്തുള്ള മറുകിന്റെ സ്ഥാനം, നിറം, വലുപ്പം എന്നിവയെല്ലാം തന്നെ മുന്നോട്ടുള്ള ഭാഗ്യത്തേയും ഭാവിയേയും സ്വാധീനിക്കുന്നു. പുരുഷന്റെ മുഖത്തുള്ള വിവിധ ഭാഗങ്ങളിലെ മറുകുകള്‍ എന്താണ് സൂചിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം.

നെറ്റിയിലെ മറുക്
നെറ്റിയുടെ മധ്യഭാഗത്താണ് പുരുഷന് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് ബുദ്ധിശക്തിയും, നേതൃത്വത്തിനുള്ള കഴിവും നിങ്ങള്‍ക്കുണ്ട് എന്നതാണ്. അത് മാത്രമല്ല ഇവര്‍ക്ക് സമൂഹത്തില്‍ ബഹുമാനവും ലഭിക്കുന്നു. നെറ്റിയുടെ വലത് ഭാഗത്താണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തും, കരിയറില്‍ ഉയര്‍ച്ചയും വിജയവും ഉണ്ടാവുന്നു എന്നതാണ്. ഇടത് വശത്താണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നു എന്നതാണ്.
പുരികങ്ങള്‍ക്ക് സമീപമുള്ള മറുക്
പുരുഷന്റെ പുരികത്തിന് സമീപത്തുള്ള മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ശക്തമായ നേതൃത്വത്തിനുള്ള കഴിവുകള്‍ ഉണ്ട് എന്നതാണ്. അത് മാത്രമല്ല രാഷ്ട്രീയത്തിലും ബിസിനസിലും വിജയം തേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇടത് പുരികത്തിന് മുകളിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വളരെയധികം ശാന്തസ്വഭാവക്കാരനായിരിക്കും എന്നതാണ്. പുരികങ്ങള്‍ക്ക് ഇടയിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ആത്മീയ ശക്തിയുണ്ട് എന്നതാണ്.
കണ്ണിനു മുകളിലോ ചുറ്റിലോ ഉള്ള മറുക്
നിങ്ങളുടെ വലത് കണ്ണിന് താഴെയാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് സുഹൃത്തുക്കള്‍ക്കിടയിലുള്ള പ്രശസ്തിയാണ് എന്നതാണ് സൂചിപ്പിക്കുന്നത്. വൈകാരിക സംവേദനക്ഷമതയെയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ ഇടത് കണ്ണിന് മുകളിലോ താഴേയോ ആയാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ പ്രണയം ഉണ്ടാവും എന്നതാണഅ. മാത്രമല്ല നിരവധി യാത്രകള്‍ നടത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
മൂക്കിലെ മറുക്
മൂക്കിന്റെ അറ്റത്താണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ശക്തമായ ആഗ്രഹങ്ങളും പെട്ടെന്നുള്ള തീരുമാനങ്ങളും ഉണ്ടായിരിക്കും എന്നതാണ്. അത് മാത്രമല്ല ഇവര്‍ വലരെയധികം ദേഷ്യക്കാരായിരിക്കും. മൂക്കിന്റെ വശത്താണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭാഗ്യത്തെയാണ്. മാത്രമല്ല ഇത് ഇവരുടെ ആകര്‍ഷണീയതയേയും സൂചിപ്പിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് ആണെന്നതാണ് സൂചിപ്പിക്കുന്നത്.
ചുണ്ടിനോ വായ്ക്കോ ചുറ്റുമുള്ള മറുക്
ചുണ്ടിന് മുകളിലായാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ആഢംബരം, ഭക്ഷണം, സുഖസൗകര്യങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുന്നു എന്നാണ് സൂചിപ്പിക്കുന്നത്. കീഴ്ചുണ്ടിലാണ് നിങ്ങളുടെ മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് അഭിനയം, പാട്ട്, എഴുത്ത് തുടങ്ങിയ മേഖലകളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.
ചെവിയിലെ മറുക്
പുരുഷന്മാരില് ചെവിയിലെ മറുക് സൂചിപ്പിക്കുന്നത് ശുഭകരമായാണ് കണക്കാക്കുന്നത്. ബുദ്ധിശക്തിയിലും മുതിര്‍ന്നവരോടുള്ള ബഹുമാനത്തിലും നിങ്ങള്‍ മുന്നിലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഇവര്‍ ദീര്‍ഘായുസ്സുള്ളവരാണ് എന്നും അര്‍ത്ഥമാക്കുന്നു.
താടിയിലെ മറുക്
താടിയിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ദൃഢനിശ്ചയവും ആത്മവിശ്വാസവും കൂടുതലാണ് എന്നതാണ്. മാത്രമല്ല നിങ്ങള്‍ മികച്ച വ്യക്തിത്വത്തിന് ഉടമയാണ് എന്നും ഇത് അര്‍ത്ഥമാക്കുന്നു. കൂടാതെ നേതൃത്വപരമായ മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. താടിയെല്ലിന്റെ വശങ്ങളിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനക്കയറ്റവും ഉണ്ടാവും എന്നതാണ്.



Click it and Unblock the Notifications
