Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മറുക് ആണിനും പെണ്ണിനും ഇപ്രകാരമെങ്കില്‍ വെളിവാകും ദാമ്പത്യ രഹസ്യങ്ങള്‍
ശരീരത്തിലെ മറുകിന് നമ്മുടെ ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാന്‍ സാധിക്കും. പലപ്പോഴും അത് ഗുണാനുഭവങ്ങളും ചിലത് ദോഷഫലങ്ങളും നല്‍കും. ജീവിതത്തില്‍ എത്രത്തോളം ഇത് ഗുണകരമായി മാറുന്നു, എത്രത്തോളം ദോഷകരമായി മാറുന്നു എന്ന കാര്യം ആദ്യം തിരിച്ചറിയണം. ദാമ്പത്യ ജീവിതത്തില്‍ ഇത്തരത്തില്‍ മറുകിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അത് നിങ്ങളുടെ ദാമ്പത്യത്തില്‍ സന്തോഷമാണോ ്അതോ ദോഷമാണോ നല്‍കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കാം.
ചില മറുകുകള്‍ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുമെങ്കിലും അത് ചില അവസ്ഥകളില്‍ നിങ്ങള്‍ക്ക് ദോഷങ്ങള്‍ നല്കുന്നു. ശരീരത്തിലെ മറുകിന്റെ സ്ഥാനം നോക്കി നമ്മുടെ ദാമ്പത്യജീവിതം എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. അതിലുപരി അത് നിങ്ങളുടെ ദാമ്പത്യത്തിലെ പ്രണയത്തേയും വ്യത്യസ്തതയേയും സൂചിപ്പിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

കവിളിലെ മറുക്
നിങ്ങളുടെ കവിളിലെ മറുക് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളുടെ പങ്കാളിയോടുള്ള ആഴത്തിലുള്ള വികാരങ്ങളെക്കുറിച്ചാണ്. അത് മാത്രമല്ല നിങ്ങളുടെ ദാമ്പത്യത്തില്‍ ശക്തമായ അടുപ്പവും നിലനില്ക്കുന്നു എന്നതിന്റെ അടയാളമാണ് ഇത്. സ്നേഹനിര്‍ഭരമായ ജീവിതമായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത്.
താടിയിലെ മറുക്
നിങ്ങളുടെ താടിയിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ബന്ധങ്ങളില്‍ സ്ഥിരതയുണ്ടാവുന്നു എന്നതാണ്. അത് മാത്രമല്ല ഇവര്‍ എപ്പോഴും സ്ഥിരമായി ഒരു ബന്ധത്തില്‍ തന്നെ നില്ക്കുന്നു. കൂടാതെ ദീര്‍ഘകാലമായി പല വിധത്തിലുള്ള സന്തോഷം ജീവിതത്തില്‍ ഉണ്ടാവും എന്നതിന്റെ സൂചനയാണ് ഈ മറുകുകള്‍.
നെറ്റിയിലെ മറുക്
നെറ്റിയിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനം ഐക്യം എന്നിവയെയാണ്. അത് മാത്രമല്ല ഈ ദാമ്പത്യം ജീവിതകാലം മുഴുവന്‍ നിലനില്ക്കുകയും ചെയ്യുന്നു. അത് വഴി ജീവിതം സന്തോഷത്തിന്റേതായി മാറുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
ചുണ്ടിലെ മറുക്
നിങ്ങളുടെ ചുണ്ടിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ആകര്‍ഷണീയത പരസ്പരം ഉണ്ടാവുന്നു എന്നതാണ്. അത് മാത്രമല്ല ഇവര്‍ വളരെയധികം പ്രണയാതുരരുമായിരിക്കും എന്നുമാണ്. വിവാഹശേഷം ഇവര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ യാതൊരു പിശുക്കും ഉണ്ടാവുകയില്ല.
കഴുത്തിലെ മറുക്
നിങ്ങളുടെ കഴുത്തിലെ മറുക് സൂചിപ്പിക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ അഭിനിവേശം വര്‍ദ്ധിക്കുന്നു എന്നതാണ്. .അത് മാത്രമല്ല വാത്സല്യവും അതുപോലെ തന്നെ നിങ്ങളെ കാത്തിരിക്കുന്നു, വിവാഹശേഷം കുടുംബത്തില്‍ ഉണ്ടാവുന്ന ഭാഗ്യത്തേയും ഇത് വഴി നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
നെഞ്ചിലെ മറുക്
നിങ്ങളുടെ നെഞ്ചിലെ മറുക് സൂചിപ്പിക്കുന്നത് അത് നിങ്ങള്‍ക്ക് സമൃദ്ധിയും സന്തോഷവും ജീവിതത്തില്‍ കൊണ്ട് വരും എന്നതാണ്. അത് മാത്രമല്ല ഇവര്‍ എപ്പോഴും കരുതലും ഉത്തരവാദിത്വവും കൂടുതലായിരിക്കും. ഇവര്‍ക്ക് ഒരു പങ്കാളി ജീവിതത്തില്‍ എപ്പോഴും അനിവാര്യമാണ്.

കൈകളിലെ മറുക്
നിങ്ങളുടെ കൈകളിലെ മറുക് അല്പം കൂടുതല്‍ മൂല്യങ്ങളെയാണ് ദാമ്പത്യത്തില്‍ സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഇത് ശക്തമായ ദാമ്പത്യ സ്ഥിരതയേയും സൂചിപ്പിക്കുന്നതാണ്. അത് വഴി ജീവിതം സന്തോഷത്തിലാവുന്നു എന്നതാണ് ഇതിന് അര്‍ത്ഥം.
കാലിലെ മറുക്
നിങ്ങളുടെ കാലിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ എപ്പോഴും പങ്കാളിയുമായി ധാരാളം യാത്രകള്‍ നടത്തും എന്നതാണ്. അത് മാത്രമല്ല ഇണയോടൊപ്പം വിദേശത്ത് താമസിക്കുന്നതിനുള്ള യോഗവും നിങ്ങള്‍ക്കുണ്ടാവുന്നു.



Click it and Unblock the Notifications
