Latest Updates
-
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ!
സ്ത്രീ ശരീരത്തിലെ ഈ മറുക് പറയും വിവാഹയോഗം, പ്രണയ വിവാഹത്തിന് സാധ്യത
നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറുകുകള്‍ നിങ്ങള്‍ കാണാറില്ലേ? ചിലര്‍ ഈ മറുകുകളെ തങ്ങളുടെ വിധിയായി കണക്കാക്കുന്നു, എന്നാല്‍ ചിലര്‍ക്ക് ഈ മറുകുകളെക്കുറിച്ച് ഒന്നും അറിയില്ല. സാമുദ്രിക ശാസ്ത്രത്തില്‍ നിങ്ങളുടെ ശരീരത്തില്‍ കാണുന്ന ഓരോ മറുകും നിങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു പ്രത്യേക ശരീരഭാഗത്താണ് മറുകുള്ളതെങ്കില്‍ നിങ്ങള്‍ക്ക് ഉടന്‍ തന്നെ ഭാഗ്യം വരുമെന്ന് ഇത് സൂചിപ്പിക്കുന്നു. ചില ശരീരഭാഗങ്ങളിലെ മറുകുകള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ ദാമ്പത്യത്തിലെ തടസ്സങ്ങളാണ്. എന്നാല്‍ ചിലത് നിങ്ങളുടെ ദാമ്പത്യ വിജയവും സൂചിപ്പിക്കുന്നു.
ചില മറുകുകള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ വിവാഹം എങ്ങനെയായിരിക്കുമെന്നാണ്. ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ മറുക് സൂചിപ്പിക്കുന്നത് പ്രണയവിവാഹത്തെയാണ്. സാമുദ്രിക ശാസ്ത്രം അനുസരിച്ച്, ശരീരത്തിന്റെ ചില പ്രത്യേക ഭാഗത്ത് ഒരു മറുകുണ്ടായാല്‍ അത് നിങ്ങള്‍ക്ക് പ്രണയവിവാഹത്തിന് യോഗമുണ്ടെന്ന് സൂചിപ്പിക്കുന്നു. നിങ്ങളുടേത് പ്രണയവിവാഹമാണോ അതോ അറേഞ്ച്ഡ് മാര്യേജാണോ എന്ന് മുന്‍കൂട്ടി അറിയാന്‍ ഈ മറുകുകള്‍ നിങ്ങളെ സഹായിക്കും.

കണ്ണിലെ മറുക്
ഒരു സ്ത്രീയുടെ വലതു കണ്ണിന്റെ മൂലയില്‍ ഒരു മറുക് ഉണ്ടെങ്കില്‍, അത്തരമൊരു സ്ത്രീ എല്ലായ്പ്പോഴും പുരുഷന്മാരെ ആകര്‍ഷിക്കുന്നവരായിരിക്കും. അത്തരം സ്ത്രീകളുടെ പ്രണയ ഭാഗ്യം വളരെ ശക്തമാണ്. അവര്‍ക്ക് ജീവിതത്തില്‍ യോജിച്ച പങ്കാളിയെ ലഭിക്കും.
കാതില്‍ മറുക്
ഒരു സ്ത്രീയുടെ ചെവിയില്‍ മറുക് ഉണ്ടെങ്കില്‍ അവര്‍ പ്രണയവിവാഹം കഴിക്കുന്നവരായിരിക്കും. ഈ മറുക് കാണിക്കുന്നത് അവള് വിവാഹം കഴിക്കുന്ന പുരുഷനുമായി ഇതിനകം തന്നെ നല്ല സൗഹൃദം ഉണ്ടായിരിക്കുമെന്നും അല്ലെങ്കില്‍ നീണ്ട പ്രണയത്തിന് ശേഷം അവള് വിവാഹിതയാകാനുള്ള സാധ്യതയുണ്ടെന്നുമാണ്. അത്തരം സ്ത്രീകള്‍ പരമ്പരാഗത രീതിയില്‍ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് അവരുടെ പ്രണയബന്ധം അറേഞ്ച്ഡ് മാര്യേജ് ആയിട്ടായിരിക്കും നടക്കുക. ഇത്തരം സ്ത്രീകളെ നല്ല വീട്ടമ്മമാരായും കണക്കാക്കുന്നു.
കവിളിലെ മറുകുകള്‍
ഒരു സ്ത്രീയുടെ കവിള്‍ത്തടത്തില്‍ മറുക് ഉണ്ടെങ്കില്‍, അത്തരം സ്ത്രീകള്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നവരാണ്. എന്നാല്‍ അത്തരം സ്ത്രീകള്‍ ഒരു പുരുഷനെ അത്ര പെട്ടെന്ന് പ്രണയിക്കില്ല. ആരെയെങ്കിലും അവര്‍ പ്രണയിച്ചാല്‍, അവര്‍ അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കുന്നു.
ചുണ്ടിലെ മറുക്
മേല്ചുണ്ടില് ഒരു മറുക് ഉള്ള സ്ത്രീകള്‍ തുറന്ന മനസ്സുള്ളവരാണ്. അത്തരം സ്ത്രീകള്‍ ഒരാളുടെ സ്നേഹത്തിനായി എന്തും ചെയ്യാന്‍ തയാറാകുന്നവരാണ്. അറേഞ്ച്ഡ് വിവാഹത്തേക്കാള്‍ പ്രണയവിവാഹമാണ് ഇത്തരം സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്.
കയ്യിലെ മറുക്
ഒരു സ്ത്രീയുടെ കൈയുടെ മുകള്‍ഭാഗത്ത് മറുകുകള്‍ ഉണ്ടെങ്കില്‍, അവള് നേരത്തെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. അത്തരം സ്ത്രീകള്‍ ഒന്നുകില്‍ അവരുടെ പ്രായത്തേക്കാള്‍ പ്രായം കുറഞ്ഞ ആണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നു അല്ലെങ്കില്‍ അവരുടെ പ്രായത്തേക്കാള്‍ വളരെ പ്രായമുള്ള പുരുഷന്മാരുമായി അവര്‍ പ്രണയത്തിലാകുന്നു. അത്തരം സ്ത്രീകള്‍ അല്പം വൈകിയാണ് വിവാഹം കഴിക്കുന്നത്.
മറുകുകളുടെ പ്രാധാന്യം
പലപ്പോഴും നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറുപ്പ് അല്ലെങ്കില്‍ ചുവപ്പ് ഡോട്ടുകള്‍ കാണാറുണ്ട്. അതിനെ മറുക് എന്ന് വിളിക്കുന്നു. ചിലര്‍ മറുകിനെ വളരെ ഭാഗ്യമായി കണക്കാക്കുന്നു. മറുകുകള്‍ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പല പല കാര്യങ്ങള്‍ പറയുന്നു. ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകും നിങ്ങളുടെ ജീവിതവും ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നു. സാമുദ്രിക ശാസ്ത്രത്തില്‍ മറുകിന് വ്യത്യസ്ത അര്‍ത്ഥങ്ങള്‍ നല്‍കിയിട്ടുണ്ട്.



Click it and Unblock the Notifications