Latest Updates
-
വർക്കൗട്ടിന് മുൻപ് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ? പുരുഷന്മാർ അറിയേണ്ട ആരോഗ്യ രഹസ്യങ്ങൾ -
മുംബൈയിൽ കനത്ത മഴ; ഗർഭിണികളും സ്ത്രീകളും ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം! -
ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ: 999 രൂപയിൽ താഴെ മികച്ച ഫിറ്റ്നസ് ഗിയറുകൾ; വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്? -
മുംബൈ മഴക്കാലം: കുട്ടികളുടെ ആരോഗ്യത്തിന് ഈ കരുതൽ അത്യാവശ്യം, അണുബാധകളെ അകറ്റാം -
ജിമ്മിൽ പോകണ്ട, എട്ടു മാസം കൊണ്ട് ഗ്രേസ് ആന്റണി മാറിയത് ഇങ്ങനെ; ആ ഫിറ്റ്നസ് രഹസ്യം ഇതാ! -
ബുധൻ മിഥുനം രാശിയിൽ: കരിയറിൽ വൻ നേട്ടങ്ങൾ ഉറപ്പ്, ഈ സമയം ശ്രദ്ധിക്കൂ! -
ജൂലൈ 7: ചന്ദ്രൻ മേടം രാശിയിലേക്ക്; ബുധന്റെ വക്രഗതിയിൽ ഈ കാര്യങ്ങളിൽ അതീവ ജാഗ്രത വേണം! -
ജൂലൈ 7-ലെ ശോഭന യോഗം: സാമ്പത്തിക ഇടപാടുകൾക്ക് വൻ നേട്ടം, ഈ സമയം ഒഴിവാക്കരുത്! -
ബുധൻ മിഥുനം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
ജൂലൈ 7 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ?
അര്‍ജ്ജുന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കുമോ? എന്നാല്‍ തിരിച്ച് വരും ഉറപ്പ്: അറിയാം ഈ അതിജീവനങ്ങള്‍
കണ്ണുകളെല്ലാം തന്നെ കര്‍ണാടകയിലെ ഷിരൂരിലേക്കാണ്. നമ്മളോരോരുത്തരുടേയും പ്രാര്‍ത്ഥനയും മണ്ണിടിച്ചിലില്‍ കാണാതായ അര്ജ്ജുന് വേണ്ടിയുള്ളതാണ്. കോഴിക്കോട് സ്വദേശി അര്ജ്ജുന് വേണ്ടിയുള്ള ഏഴാം ദിവസത്തെ തിരച്ചില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. റഡാര്‍ ഉപയോഗിച്ചും സൈന്യത്തിന്റെ സേവനത്തിലും എല്ലാം അര്ജ്ജുന് ജീവനോട് തിരിച്ച് വരുമെന്ന് തന്നെയാണ് ഓരോ മലയാളിയും പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ അര്‍ജ്ജുന്റെ ലോറി കാണാതായത്.
ഏത് പ്രതിസന്ധിയിലും മന:സാന്നിധ്യം വിടാതെ മുന്നോട്ട് പോയാല്‍ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കും എന്ന് സൂചിപ്പിക്കുന്ന ചില സംഭവങ്ങള്‍ നമ്മുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രകൃതിയുടെ ഏറ്റവും വിനാശകരമായ പ്രതിഭാസങ്ങളില്‍ ഒന്നാണ് മണ്ണിടിച്ചില്‍. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു പ്രദേശത്തെ തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്ന ദുരന്തമാണ് ഇതെല്ലാം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. ചരിത്രത്തില്‍ തിരികെക്കയറി വന്നവര്‍ ആരൊക്കെയെന്ന് നോക്കാം.

മാലിന് മണ്ണിടിച്ചില്‍, മഹാരാഷ്ട്ര (2014)
2014 ജൂലൈ 30 ന് മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ മാലിന് ഗ്രാമത്തില്‍ കനത്ത രീതിയില്‍ മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയെത്തുടര്‍ന്ന് ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായി. എന്നാല്‍ കനത്ത മണ്ണിടിച്ചിലില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെടല്‍ നടത്തിയ വ്യക്തിയാണ് യശോദ എന്ന 25 വയസ്സുകാരി. 150-ലധികം പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലില്‍ യശോദയുടെ അതിജീവനം അത്ഭുതകരം തന്നെയായിരുന്നു.
കേദാര്‍നാഥ് മണ്ണിടിച്ചില്‍ ഉത്തരാഖണ്ഡ് (2013)
2013-ലെ ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇന്ത്യ കണ്ട ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ദിവസങ്ങളായിരുന്നു. ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തങ്ങളില്‍ ഒന്നായിരുന്നു കേദാര്‍ നാഥ് വെള്ളപ്പൊക്കം. മലമുകളില്‍ നിന്ന് കുതിച്ച് പാഞ്ഞെത്തിയ വെള്ളത്തില്‍ നിരവധി തീര്‍ത്ഥാടകരാണ് മരണപ്പെട്ടത്. ഇതില്‍ രക്ഷപ്പെട്ടെത്തിയത് രാകേഷ് എന്ന ബാലനാണ്. രണ്ട് ദിവസത്തോളമാണ് ജീവന് വേണ്ടി ഇവന് പോരാടിയത്.
ഡാര്‍ജിലിംഗ് മണ്ണിടിച്ചില്‍, പശ്ചിമ ബംഗാള്‍ (2015)
2015 ജൂലൈ 1-നാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ മഴശക്തമായതിനെത്തുടര്ന്ന് മണ്ണിടിച്ചില്‍ ഉണ്ടായത്. വീടുകളും റോഡുകളും എല്ലാം വെറും മണ്ണ് മാത്രമായി മാറി. ഡാര്‍ജിലിംഗിലെ ഒരു ഗ്രാമത്തില്‍ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് കുടുങ്ങിക്കിടന്ന നാലംഗ കുടുംബത്തെ 18 മണിക്കൂറിന് ശേഷം രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിന്റെ നാശനഷ്ടത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഇവരുടെ അതീജിവനം എപ്പോഴും ഒരു അത്ഭുതം തന്നെയായിരുന്നു.

അബര്‍ഫാന്‍ ഡിസാസ്റ്റര്‍, വെയില്‍സ് (1966)
1966 ഒക്ടോബര്‍ 21-നാണ് ഖനനത്തിനിടക്ക് അപകടമുണ്ടായത്. ഈ ദുരന്തത്തില്‍ 116 കുട്ടികള്‍ ഉള്‍പ്പടെ 144 പേരാണ് മരണപ്പെട്ടത്. എന്നാല്‍ ഈ ദുരന്തമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ച് വന്ന എട്ട് വയസ്സുകാരനായ വിദ്യാര്‍ത്ഥി ആ സമയം മാധ്യമങ്ങളില്‍ പ്രശസ്തനായിരുന്നു. മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഈ എട്ടുവയസ്സുകാരനെ കണ്ടെത്തിയത്. ജീവന് കൈയ്യില്‍ പിടിച്ച് തിരിച്ച് വന്ന വ്യക്തിയായിരുന്നു ഈ എട്ട് വയസ്സുകാരന്റേത്.
സിഷ്വാന്‍ ഭൂകമ്പം, ചൈന (2008)
2008 മെയ് 12-നാണ് ചൈനയില്‍ സിഷ്വാന്‍ മേഖലയില്‍ ഭൂകമ്പം ഉണ്ടായത്. ഇത് വ്യാപകമായ മണ്ണിടിച്ചിലിലേക്കും 87000-ത്തിലധികം ആളുകളുടെ മരണത്തിലേക്കും എത്തി. ഇതില്‍ യിംഗ്സിയൂ പട്ടണത്തില്‍ നിന്നുള്ള 32 കുട്ടികളെ 50 മണിക്കൂറിന് ശേഷം രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ ഇവര്‍ ജീവന് കൈയ്യില്‍ പിടിച്ച് ഇരിക്കുകയായിരുന്നു. ഇത് കൂടാതെ 2015 ഡിസംബര്‍ മാസത്തില്‍ ചൈനയിലെ ഷെന്‍ഷനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 67 മണിക്കൂറിന് ശേഷം രക്ഷാപ്രവര്‍ത്തകര്‍ ഒരു വ്യക്തിയെ രക്ഷപ്പെടുത്തി.
അര്ജ്ജുന് തിരിച്ച് വരുമോ?
മന:സാന്നിധ്യത്തോടെ അര്‍ജ്ജുന്റെ തിരിച്ച് വരവിന് വേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാം. ഏഴ് ദിവസത്തെ തിരച്ചിലിനൊടുവില്‍ അര്‍ജ്ജുന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ഒരു നാട് മുഴുവന്‍. ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അര്ജ്ജുന് തിരിച്ച് വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.



Click it and Unblock the Notifications