Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
'അവരുടെ മനസ്സിലെന്താണ്', കണ്ടെത്താന്‍ സൈക്കോളജിയുടെ പിന്‍ബലമുള്ള വഴികളുണ്ട്?
മറ്റുള്ളവരുടെ മനസ്സ് വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് പല സാഹചര്യങ്ങളിലും മനുഷ്യര്‍ ആഗ്രഹിക്കാറുണ്ട്. പക്ഷേ മനുഷ്യമനസ്സിന്റെ നിഗൂഢതകളുടെ മറനീക്കുക അത്ര എളുപ്പമല്ല. മനുഷ്യന് അത്ര എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കുന്ന കഴിവല്ല അത്. മന്ത്രമോ മായയോ ഉപയോഗിച്ച് മനസ്സ് വായിക്കാന്‍ കഴിയില്ല. കാരണം മനസ്സ് എന്ന ആശയം പോലും വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും ഇത്രയൊക്കെ പുരോഗമിച്ചിട്ടുണ്ടെങ്കിലും മനുഷ്യന്റെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സാങ്കേതികവിദ്യയും ഇന്നില്ല.

സൈക്കോളജിസ്റ്റുകള്‍ പോലും പല വഴികളിലൂടെ രോഗികളുടെ മനസ്സിലുള്ള കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുമ്പോഴും അവിടെ ആ രോഗി വിചാരിച്ചെങ്കില്‍ മാത്രമേ അല്ലെങ്കില്‍ അവര്‍ മുഖേനയേ അതിന് സാധിക്കുകയുള്ളൂ. എങ്കിലും നമുക്ക് ചുറ്റുമുള്ളവരുടെ ചിന്തകളിലേക്കും വികാരങ്ങളിലേക്കും വെളിച്ചം വീശുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. സൈക്കോളജിയില്‍ പറയുന്ന ആ മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
അസ്വസ്ഥതകള്‍ ശ്രദ്ധിക്കുക
നിങ്ങള്‍ മനസ്സ് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ കാണിക്കുന്ന അസ്വസ്ഥതകളും ശരീരചലനവും ശ്രദ്ധിക്കുക. അവരുടെ മാനസികനിലയെ കുറിച്ച് വളരെയധികം സൂചനകള്‍ അതില്‍ നിന്നും ലഭിക്കും. വിരസതയും താല്‍പ്പര്യക്കുറവുമാണ് സാധാരണയായി ഒരാള്‍ അസ്വസ്ഥനാകുന്നതിന്റെ പിന്നിലെങ്കിലും മാനസിക പിരിമുറുക്കം, അല്ലെങ്കില്‍ ഉത്കണ്ഠയും ചിലപ്പോള്‍ ഇത്തരം പെരുമാറ്റങ്ങളിലൂടെ അര്‍ത്ഥമാക്കാം. ഇതില്‍ നിന്നും അവരുടെ ഉള്ളിലെ വികാരങ്ങള്‍ വായിച്ചെടുക്കാന്‍ സാധിക്കും.
തലയാട്ടല്‍
സംസാരത്തിനിടെ മറുഭാഗത്തുള്ളയാള്‍ എത്ര തവണ തലയാട്ടുന്നുണ്ടെന്ന് പരിശോധിക്കുക. അമിതമായി തലയാട്ടുന്നുണ്ടെങ്കില്‍ അവര്‍ ഉള്ളിലുള്ള ഉത്കണ്ഠയും അരക്ഷിതാവസ്ഥയും മറച്ചുവെക്കാന്‍ ശ്രമിക്കുകയാകാം. മറുഭാഗത്തുള്ളയാള്‍ എന്തുവിചാരിക്കുമെന്ന ചിന്തയിലാകാം അവര്‍ തലയാട്ടുന്നത്. പക്ഷേ ഇടയ്ക്കാണ് തലയാട്ടുന്നതെങ്കില്‍ അവര്‍ ശ്രദ്ധയോടെ ഇരിക്കുകയാണെന്നും പറയുന്ന കാര്യങ്ങളെ അംഗീകരിക്കുന്നതായും കണക്കാക്കാം. പക്ഷേ തലയാട്ടല്‍ അധികമായാല്‍ അത് അനിശ്ചിതത്വത്തിന്റെ സൂചനയാകും.
പാദം എങ്ങോട്ടാണ്
നിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയുടെ പാദവും അവരുടെ മനസ്സിലുള്ളതിനെ കുറിച്ച് സൂചന നല്‍കുന്നുണ്ട്. നാണം വരുമ്പോള്‍ കാല്‍വിരല്‍ കൊണ്ട് കള വരയ്ക്കും എന്നെല്ലാം കേട്ടിട്ടില്ലേ. അതുപോലെ കാല്‍പ്പാദത്തിന്റെ ദിശ അവരുടെ താല്‍പ്പര്യത്തിന്റെയും ഇടപഴകലിന്റെയും സൂചനയാണ്. പാദം സംസാരിക്കുന്നവര്‍രക്ക് നേരെയാണെങ്കില്‍ അത് അവര്‍ ശ്രദ്ധയോടെ താല്‍പ്പര്യത്തോടെ കാര്യങ്ങള്‍ കേള്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. അതേസമയം പാദം മറ്റേതെങ്കിലും ദിശയില്‍ ആണെങ്കില്‍ വിഷയത്തില്‍ താല്‍പ്പര്യമില്ലെന്നാണ് അര്‍ത്ഥമാക്കുന്നത്.
കണ്ണ് ചിമ്മല്‍
കണ്ണ് ചിമ്മലിന്റെ വേഗതയും ആവൃത്തിയും മറ്റുള്ളവരുടെ വൈകാരിക അവസ്ഥയുടെ സൂചനയാണ്. സാധാരണഗതിയില്‍ ഒരാള്‍ മിനിട്ടില്‍ ആറുമുതല്‍ എട്ടുതവണ വരെ കണ്ണ് ചിമ്മുന്നു. പക്ഷേ അതില്‍ കൂടുതല്‍ തവണ കണ്ണ് ചിമ്മുന്നുണ്ടെങ്കില്‍ ആശങ്കയോ ഉത്കണ്ഠയോ ഭീതിയോ ആണ് സൂചിപ്പിക്കുന്നത്. അവരുടെ ഉള്ളിലുള്ള ചിന്തകളുടെയും ഉദ്ദേശ്യങ്ങളുടെയും ലക്ഷണമാണത്.
സംസാര രീതി, പിച്ച്
സ്വര വ്യതിയാനത്തിലൂടെയും ഒരാളുടെ മനസ്സ് മനസ്സിലാക്കാം. മനോഭാവങ്ങള്‍ക്കും വികാരങ്ങള്‍ക്കും അനുസൃതമായാണ് ആളുകള്‍ അവരുടെ ശബ്ദത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നത്. ശബ്ദം പെട്ടെന്ന് കൂടിയാല്‍ അത് അസ്വസ്ഥതയോ ആവേശമോ അല്ലെങ്കില്‍ വഞ്ചിക്കപ്പെടലോ സൂചിപ്പിക്കുന്നു.
അവനവനിടം
എല്ലാ വ്യക്തികള്‍ക്കും സ്വന്തമായി ഒരു അവനവനിടം ഉണ്ട്. അവരുമായുള്ള സംസാരത്തില്‍ അല്ലെങ്കില്‍ ഇടപെടലില്‍ അവനവനിടത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. ഒരാള്‍ മുന്നോട്ടാഞ്ഞോ അല്ലെങ്കില്‍ അടുത്തിരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് അടുപ്പത്തിന്റെ ലക്ഷണമാണ്. എന്നാല്‍ പിന്നോട്ട് മാറി നില്‍്ക്കുകയോ അകലം പാലിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് അസ്വസ്ഥതയും അല്ലെങ്കില്‍ അകന്നിരിക്കാനിുള്ള ആഗ്രഹമോ സൂചിപ്പിക്കുന്നു.
പ്രതിബിംബം സൃഷ്ടിക്കല്‍
മറ്റൊരാളുടെ സ്വഭാവം അനുകരിക്കുന്ന കലയാണിത്. മറ്റുവ്യക്തികളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള ശക്തമായ വഴി കൂടിയാണിത്. ഒരാളുമായി സംസാരിക്കുമ്പോള്‍ കൈ കെട്ടി നോക്കുക, അവരും അത് അനുകരിച്ചാല്‍ അവരുമായി ഒരു ബന്ധം സ്ഥാപിക്കാനായെന്നും അവരുടെ ചിന്തകളെ ഊഹിക്കാനും സാധിക്കുമെന്നതിന്റെ സൂചനയാണിത്. ഇത്തരത്തില്‍ കൈകാലുടെ ചലനങ്ങളില്‍ ഒരു ഐക്യമുണ്ടായാല്‍ വാക്കുകളിലൂടെ അല്ലാതെ തന്നെ അനുതാപവും ബന്ധവും രൂപപ്പെട്ടു എന്നതിന്റെ സൂചനയാണത്.
കണ്ണും കണ്ണുമായുള്ള ബന്ധം
കണ്ണുകള്‍ കഥ പറയുമെന്നത് വളരെ ശരിയാണ്. കണ്ണുകള്‍ നമ്മുടെ ഉള്ളിലുള്ള കാര്യങ്ങളെ കുറിച്ച് നിരവധി സൂചനകള്‍ നല്‍കും. ഒരാളുടെ കണ്ണിന്റെ നോട്ടത്തിലുള്ള മാറ്റങ്ങള്‍ തിരിച്ചറിയുക. ആത്മവിശ്വാസം, ആത്മാര്‍ത്ഥത, ശ്രദ്ധ എന്നിവയെ കുറിച്ച് വ്യക്തമായ സൂചനകള്‍ കണ്ണുകള്‍ നല്‍കും. നേരിട്ട് കണ്ണിലേക്ക് നോക്കുന്നത് ആത്മവിശ്വാസത്തിന്റെയും സത്യസന്ധതയുടെയും ലക്ഷണമാണ്. എന്നാല്‍ കണ്ണിലേക്ക് നോക്കാതിരിക്കുന്നത് അസ്വസ്ഥതയുടെയോ കള്ളത്തരത്തിന്റെയോ സൂചനയാണ്.
ഒരാളുടെ മനസ്സ് വായിക്കുകയെന്നത് ഒരു രഹസ്യ കോഡ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പോലെയാണ്. പക്ഷേ സൈക്കോളിക്കലായുള്ള ചില വഴികളിലൂടെ മറ്റൊരാളുടെ ചിന്തകളെ കുറിച്ചും വിചാരങ്ങളെ കുറിച്ചും വികാരങ്ങളെ കുറിച്ചും ചില സൂചനകള്‍ കണ്ടെത്താന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











