Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
കയ്യില്‍ ഒരിക്കലും പണം ബാക്കി നില്‍ക്കില്ല, മിഡില്‍ ക്ലാസ് ആളുകളുടെ പാഴ്ചെലവും ദുശ്ശീലങ്ങളും
Millionaire's Secrets: എത്ര പണം സമ്പാദിച്ചാലും മാസാവസാനത്തോടെ പോക്കറ്റ് കാലിയാകുന്ന അവസ്ഥ പലര്‍ക്കും സംഭവിക്കാറുണ്ട്. വരുമാനം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ ചിലവുകളും വര്‍ധിപ്പിക്കുകയും സമ്പാദ്യത്തില്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത്തരം പല ശീലങ്ങളും ഉള്ളതിനാല്‍ പണം നിങ്ങളുടെ പക്കല്‍ നിലനില്ക്കാതെ മാസാവസാനത്തോടെ കടം വാങ്ങേണ്ടി വരുന്നത്. നിങ്ങളുടെ സമ്പാദ്യത്തിന്റെ ശത്രുക്കളായ അത്തരം ചില ശീലങ്ങളെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. നിങ്ങള്‍ ഈ ശീലങ്ങള്‍ ഒഴിവാക്കാത്ത പക്ഷം, നിങ്ങളുടെ കയ്യില്‍ ഒരിക്കലും പണം ബാക്കി നില്‍ക്കില്ല.(bad habits that cause money loss)

ക്രെഡിറ്റ് കാര്‍ഡ് ബില്ല് വൈകരുത്
ചെറിയ അശ്രദ്ധമൂലം പലര്‍ക്കും ലേറ്റ് ഫീ നല്‍കേണ്ടിവരുന്നു. ഇത് ഒരിക്കല്‍ സംഭവിച്ചാല്‍ കുഴപ്പമില്ല, എന്നാല്‍ ഇത് വീണ്ടും വീണ്ടും സംഭവിക്കാന്‍ തുടങ്ങിയാല്‍, അത് നിങ്ങളുടെ ശീലമായി മാറിയെന്ന് മനസിലാക്കുക. അതില്‍ നിന്ന് മുക്തി നേടേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ലോണുകളുമെല്ലാം സമയത്തിന് മുമ്പ് തന്നെ അത് അടയ്ക്കുക. ഇത് നിങ്ങളുടെ പണം സംരക്ഷിക്കും.
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക
പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് എപ്പോഴും ചെലവേറിയതാണ്. എന്നാല്‍ നിങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ ഭക്ഷണം കഴിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ബജറ്റിനെ രക്ഷിക്കും. പുറത്തുനിന്നുള്ള ഭക്ഷണം കുറയ്ക്കുന്നതാണ് പോക്കറ്റിനും ആരോഗ്യത്തിനും നല്ലത്. ഓഫീസിലോ ജോലിക്കോ പോകുന്നവര്‍ പുറത്തുനിന്ന് ഉച്ചഭക്ഷണം കഴിക്കാതെ വീട്ടില്‍ നിന്ന് തയാറാക്കി കൊണ്ടുപോകുക. ഇത് നിങ്ങളുടെ പണം വലിയ അളവില്‍ സംരക്ഷിക്കാന്‍ സഹായിക്കും.
വെള്ളത്തിന് പണം കളയരുത്
പലര്‍ക്കും ഉള്ള ശീലമാണ് യാത്രകളിലോ മറ്റോ പുറത്ത് നിന്ന് ബോട്ടില്‍ വെള്ളം വാങ്ങുന്നത്. ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ വില 20 രൂപയാണെന്ന് ഓര്‍ക്കുക. നിങ്ങള്‍ ഒരു വര്‍ഷം ഇത്തരത്തില്‍ പലതവണ യാത്രകളും നടത്തും പുറത്തുനിന്ന് ലിറ്റര്‍ കണക്കിന് വെള്ളവും വാങ്ങും. എന്നാല്‍ ഈ ശീലം മാറ്റണം. നിങ്ങള്‍ യാത്ര പോകുമ്പോഴോ മറ്റോ വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകുകയാണെങ്കില്‍, നിങ്ങള്‍ക്ക് ധാരാളം പണം ലാഭിക്കാനാകും.
അനാവശ്യ ചെലവ്
പണം കിട്ടുന്നത്ര ചിലവഴിക്കുന്നവരും കുറവല്ല. നല്ല വരുമാനമുള്ള ആളുകള്‍ക്ക് പോലും ഈ ചിന്തയുണ്ട്. 40 രൂപ വിലയുള്ള അരി കൊണ്ട് ഒരാള്‍ക്ക് വയറു നിറയ്ക്കാന്‍ കഴിയുന്നിടത്ത്, അവര്‍ 400 രൂപ വിലയുള്ള പിസ്സയ്ക്കായി പണം ചെലവഴിക്കുന്നു. ഇത്തരക്കാര്‍ പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങളിലേക്ക് സ്വയം എത്തുന്നു. പതിവായി പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ പണവും സാമ്പത്തിക വളര്‍ച്ചയും നശിപ്പിക്കും.
സമ്പാദിക്കുന്നതിനേക്കാള്‍ ചെലവഴിക്കരുത്
സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്ന ആളുകള്‍ക്ക് സാമ്പത്തികമായി ഒരു ഉയര്‍ച്ചയുണ്ടാകില്ല. നിങ്ങളുടെ ശമ്പളം 20,000 രൂപയും നിങ്ങളുടെ ചെലവ് 25,000 രൂപയുമാണെങ്കില്‍, പണം ലാഭിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് വ്യക്തമാണ്. അതിനാല്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ തുടങ്ങണം.
അനാവശ്യ ഷോപ്പിംഗ്
ആവശ്യത്തിലധികം ഷോപ്പിംഗ് നടത്തുന്നവരും പലപ്പോഴും പണത്തിന്റെ ദൗര്‍ലഭ്യം നേരിടുന്നു. നിങ്ങള്‍ക്ക് ശരിക്കും ഉപയോഗപ്രദമായ സാധനങ്ങള്‍ മാത്രം ചിന്താപൂര്‍വ്വം വാങ്ങാന്‍ ശ്രമിക്കണം. ഷോപ്പിംഗ് ഒരിക്കലും ഒരു ഹോബിയായി തിരഞ്ഞെടുക്കരുത്. അത് നിങ്ങളുടെ പണം അനാവശ്യമായി പാഴാക്കി കളയുകയേ ഉള്ളൂ.
പാര്‍ട്ടികള്‍
ചെറുപ്പത്തിലും പഠനകാലത്തും കൂട്ടുകാരോടൊപ്പം പുറത്തിറങ്ങി ചെറിയ കടകളില്‍ ഇരുന്നു രുചിയോടെ ഭക്ഷണം കഴിക്കുന്ന ഒരു കാലം എല്ലാവര്ക്കുമുണ്ടായിരുന്നിരിക്കാം. പക്ഷേ, സമ്പാദിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ വൈകുന്നേരം ഓഫീസ് സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുമ്പോള്‍, ചെറിയ കടകള്‍ മാറി വലിയ പബുകളും ഹോട്ടലുകളുമായി അത് മാറുന്നു. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണപാനീയങ്ങളുടെ വില നിങ്ങള്‍ ശ്രദ്ധിക്കാറുപോലുമുണ്ടാകില്ല. ദിവസേനയുള്ള ഇത്തരം പാര്‍ട്ടി ഈ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും. നിങ്ങളുടെ ഈ ശീലം നിയന്ത്രിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ധാരാളം പണം ലാഭിക്കാനാകും.



Click it and Unblock the Notifications