Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
സമ്പന്നനാകുന്നതിന് വെല്ലുവിളി, പണം നശിപ്പിക്കുന്ന ഈ 5 ശീലങ്ങളോട് വിടപറയൂ
Millionaire's Secret: വിജയം എന്നത് ഒറ്റരാത്രികൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല, അതിന് പിന്നില്‍ നിങ്ങളുടെ ചെറിയ ചെറിയ ശീലങ്ങളും ഒരു പങ്ക് വഹിക്കുന്നു. ശീലങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാനോ നന്നാക്കാനോ കഴിയും. നിങ്ങളുടെ ഭാവി ശോഭനമാക്കാനും സ്വയം സമ്പന്നനായി കാണാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ചില ശീലങ്ങളോട് എന്നെന്നേക്കുമായി വിട പറയുക. നിങ്ങളെ സാമ്പത്തികമായി നശിപ്പിക്കുന്ന അത്തരം ചില ശീലങ്ങളെക്കുറിച്ച് ഇവിടെ വായിച്ചറിയാം.

എമര്‍ജന്‍സി ഫണ്ട് ഇല്ലാത്തത്
നിങ്ങള്‍ എപ്പോഴും ഒരു എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കണം. നിങ്ങളുടെ ഭാവി പെട്ടെന്ന് അനിശ്ചിതത്വത്തിലാകുന്ന സമയത്ത് ഈ ഫണ്ട് നിങ്ങള്‍ക്ക് ഉപയോഗപ്പെടും. ഉദാഹരണത്തിന് കൊറോണ വൈറസിന്റെ കാലത്ത് ലോക്ക് ഡൗണ്‍, തൊഴില്‍ നഷ്ടം, അസുഖങ്ങള്‍ തുടങ്ങിയ പല പ്രതിസന്ധി ഘട്ടങ്ങളും കണ്ടതാണ്. നിങ്ങള്‍ സാമ്പത്തികമായി ഇത്തരം ഘട്ടങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണം. ഒരു എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് പെട്ടെന്ന് പണം ആവശ്യമായി വന്നാല്‍ ആരില്‍ നിന്നും വായ്പ എടുക്കേണ്ടതായി വരില്ല. ഇത്തരം ഘട്ടത്തില്‍ നിങ്ങള്‍ക്ക് ജോലി ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ല. ജോലിയില്ലാതെ മൂന്ന് മുതല്‍ ആറ് മാസത്തെ ചെലവുകള്‍ വഹിക്കാന്‍ ആവശ്യമായ പണം എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കുക.
വെറുതേ വായ്പകള്‍ എടുക്കുന്നു
മിക്കവരും ചെയ്യുന്ന ഒരു തെറ്റാണിത്. കടമെടുത്ത് അവരുടെ ആഢംബര ആവശ്യങ്ങള്‍ നടത്തുന്നു. ആഢംബരങ്ങള്‍ക്കായി ചെലവഴിക്കാന്‍ ഒരിക്കലും കടമെടുക്കരുത്. നിങ്ങള്‍ക്ക് പണം ആവശ്യമില്ലെങ്കില്‍, ആരില്‍ നിന്നും വെറുതേ പണം കടം വാങ്ങരുത്. അഥവാ നിങ്ങള്‍ പണം കടം വാങ്ങുമ്പോള്‍, അത് കൃത്യസമയത്ത് തിരികെ നല്‍കുക. എല്ലാ മാസവും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പൂര്‍ണ്ണമായി അടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, അത് ഉപയോഗിക്കുന്നത് നിര്‍ത്തുക. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉയര്‍ന്ന പലിശ ഈടാക്കും. ഇത് നിങ്ങള്‍ അവഗണിക്കുകയാണെങ്കില്‍, നിങ്ങള്‍ എളുപ്പത്തില്‍ കടക്കെണിയില്‍ വീണേക്കാം.
കാശ് വെറുതേ വയ്ക്കുന്നു
മിക്കവരും തങ്ങളുടെ സമ്പാദ്യം പണമായി തന്നെ കയ്യില്‍ സൂക്ഷിക്കുന്നു. നോട്ട് അസാധുവാക്കല്‍ സമയത്ത് പലരും പരിഭ്രാന്തരായതും അതുകൊണ്ടാണ്. എല്ലാവരും അവരവരുടെ വീടുകള്‍ ധാരാളം പണം വെറുതേ സൂക്ഷിച്ചിരുന്നു. നിങ്ങളുടെ സമ്പാദ്യം വീട്ടിലെ അലമാരയിലോ പെട്ടിയിലോ പണമായി സൂക്ഷിക്കുന്നത് ബുദ്ധിയല്ല. അതില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കില്ല. കാലക്രമേണ രൂപയുടെ മൂല്യം കുറയുന്നു എന്ന കാര്യം മിക്ക ആളുകളും കണക്കിലെടുക്കുന്നില്ല. ഇതിന് വിപരീതമായി, നിങ്ങളുടെ പണം വെറുതേ സൂക്ഷിക്കാതെ അത് നല്ല നിക്ഷേപങ്ങളായി മാറ്റിയാല്‍ നിങ്ങള്‍ക്ക് കാലം കഴിയുന്തോറും നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം കൂടുന്നതായിരിക്കും.
നിക്ഷേപങ്ങളില്ലാത്തത്
സാധാരണക്കാര്‍ വളരെ വൈകിയാണ് നിക്ഷേപം തുടങ്ങുന്നത്. ചെറുപ്പക്കാര്‍ അവരുടെ വരുമാനം മുഴുവന്‍ വിനോദത്തിനായി ചെലവഴിക്കുന്നു. ഇവിടെയാണ് മിക്ക ആളുകള്‍ക്കും തെറ്റ് പറ്റുന്നത്. ഉദാഹരണത്തിന്, ഒരു യുവാവ് 25 വയസ്സില്‍ ഒരു മ്യൂച്വല്‍ ഫണ്ടില്‍ എല്ലാ മാസവും 100 രൂപ നിക്ഷേപിക്കുന്നുവെങ്കില്‍, വിരമിക്കുമ്പോള്‍ അയാള്‍ക്ക് ഒരു കോടി രൂപയുടെ ഫണ്ട് ഉണ്ടായിരിക്കും. എന്നാല്‍ നിങ്ങള്‍ നിക്ഷേപിക്കാന്‍ വൈകുകയാണെങ്കില്‍ നിങ്ങളുടെ കയ്യില്‍ ഒരിക്കലും പണമുണ്ടാകില്ല. നിങ്ങള്‍ക്ക് ജീവിതാവസാനം വരെ പണത്തിനായി പണിയെടുക്കേണ്ടിവരും.
പണക്കാരനായി നടിക്കുന്നു
സമ്പന്നനാണെന്ന് നടിക്കുന്ന ശീലം യുവതലമുറയില്‍ വളരെ സാധാരണമാണ്. പണക്കാരനായിരിക്കുന്നതും മറ്റുള്ളവര്‍ക്ക് മുന്നില്‍ സമ്പന്നനായി നടിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സമ്പന്നരാണെന്ന് കാണിക്കാന്‍ ആളുകള്‍ വിലകൂടിയ മദ്യം ഉപയോഗിക്കുന്നു. എല്ലാം ബ്രാന്‍ഡഡ് ആയ വസ്തുക്കള്‍ തന്നെ ഉപയോഗിക്കുന്നു. വലിയ റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുന്നു. ഷോപ്പിംഗിനായി ധാരാളം പണം അനാവശ്യമായി ചെലവഴിക്കുന്നു. ഇത്തരത്തില്‍, പണക്കാരനായി നടിക്കുന്ന ശീലം പലര്‍ക്കും സാമ്പത്തികമായി ആപത്ത് വിളിച്ചുവരുത്തും. അത് നിങ്ങളെ ആത്യന്തികമായി കടക്കെണിയിലാക്കും.



Click it and Unblock the Notifications