Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഭാഗ്യം കൊണ്ട് മാത്രം സമ്പന്നനാകില്ല; നിങ്ങള്‍ ഒരിക്കലും പണക്കാരാകില്ല എന്നതിന്റെ 8 സൂചനകള്‍
Millionaire's Secret: എല്ലാവരും സമ്പന്നരാകാന്‍ സ്വപ്നം കാണുന്നു, എന്നാല്‍ വാസ്തവത്തില്‍ ഈ സ്വപ്നം നിറവേറ്റാന്‍ കുറച്ച് ആളുകള്‍ക്ക് മാത്രമേ കഴിയുന്നുള്ളൂ. കഠിനാധ്വാനം ചെയ്തിട്ടും പണത്തിന് എപ്പോഴും ദൗര്‍ലഭ്യം തോന്നുന്നത് എന്തുകൊണ്ടെന്ന് പലരും ചിന്തിക്കാറുണ്ട്. എത്ര ശ്രമിച്ചിട്ടും പണം അവരുടെ പക്കല്‍ നില്‍ക്കാത്തത് എന്തുകൊണ്ടാണ്? പലപ്പോഴും ഇത്തരം പരാതികളുള്ള നിരവധി ആളുകളെ നിങ്ങള്‍ ദിവസവും കാണുന്നുണ്ടാകാം.
പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന ചില തെറ്റുകള്‍ തന്നെയാണ് നിങ്ങളെ പണക്കാരനാകുന്നതില്‍ നിന്ന് തടയുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതി തളര്‍ത്തുന്ന അത്തരം നിരവധി കാര്യങ്ങളുണ്ട്. ഒരു വ്യക്തിയെ സമ്പന്നനാകുന്നതില്‍ നിന്ന് തടയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.(signs you will never be rich)

കൃത്യമായ പ്ലാനിംഗ് ഇല്ല
സമ്പന്നനാകാന്‍ പണം ലാഭിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ പണം ലാഭിക്കുന്നതിന് ആളുകള്‍ പലപ്പോഴും സമ്പാദിക്കാനുള്ള മാര്‍ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നില്ല. അതുകൊണ്ട്, പണം ലാഭിക്കണമെന്ന് മാത്രം ചിന്തിക്കരുത്. എങ്ങനെ പണം സമ്പാദിക്കാമെന്നതിനുള്ള ഒരു പ്ലാന്‍ ഉണ്ടാക്കുക. പരിചയസമ്പന്നരായ ആളുകളില്‍ നിന്ന് ഉപദേശം സ്വീകരിക്കുക. പൂര്‍ണ്ണമായ അദ്ധ്വാനത്തോടും സമര്‍പ്പണത്തോടും കൂടി നിങ്ങളുടെ പ്ലാന്‍ നടപ്പില്‍ വരുത്തുക.
പണം നിക്ഷേപിക്കാന്‍ അറിയില്ല
നിക്ഷേപം നടത്താത്തതോ അല്ലെങ്കില്‍ എവിടെ നിക്ഷേപിക്കണമെന്ന് അറിയാത്തതോ ആണ് മറ്റൊരു തെറ്റ്. നിക്ഷേപത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അറിവില്ലെങ്കില്‍ ഒരു വിദഗ്‌ദ്ധോപദേശം സ്വീകരിക്കുക. നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുന്ന ആയിരക്കണക്കിന് കണ്‍സള്‍ട്ടന്‍സികള്‍ ഇന്നുണ്ട്.
ഒറ്റ വരുമാനത്തില്‍ ഒതുങ്ങിക്കൂടുന്നത്
ഒറ്റ വരുമാനത്തിലോ ശമ്പളത്തിലോ മാത്രം നിങ്ങള്‍ക്ക് സംതൃപ്തി തോന്നാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്. അത് നിങ്ങളെ സാമ്പത്തികമായി മരവിപ്പിക്കും. നിങ്ങള്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക പുരോഗതിയുണ്ടാകില്ല. സമ്പന്നരാകുന്നതിന് തടസ്സം നില്‍ക്കുന്ന തരത്തിലുള്ള ഒരു കാര്യമാണത്. അതിനാല്‍ എപ്പോഴും ഒരു സ്ഥിര വരുമാനത്തിന് പുറമേ എക്‌സ്ട്രാ ഇന്‍കം നേടിത്തരുന്ന എന്തെങ്കിലും കാര്യങ്ങള്‍ക്കായി പരിശ്രമിക്കുക.
കംഫര്‍ട് സോണില്‍ നിന്ന് പുറത്തുവരുന്നില്ല
ജീവിത ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അവ നിറവേറ്റാന്‍ കഴിവുള്ളവര്‍ ചുരുക്കമാണ്. പലപ്പോഴും പലരുടെയും ആഗ്രഹങ്ങള്‍ മറ്റുള്ളവരുടെ ആഗ്രഹത്തിന്‍ കീഴില്‍ കുഴിച്ചുമൂടപ്പെടുന്നു. മിക്ക ആളുകളും അവരുടെ കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനാണ് ജോലിയെടുക്കുന്നത്. കംഫര്‍ട് സോണില്‍ നിന്ന് പുറത്തുവരാന്‍ പലര്‍ക്കും ധൈര്യമില്ല. കംഫര്‍ട് സോണില്‍ ജീവിക്കുന്നവരുടെ സാമ്പത്തികവും എപ്പോഴും ഒരു പരിധിക്കുള്ളില്‍ തന്നെ നില്‍ക്കും. ഇത്തരമൊരു സാഹചര്യത്തില്‍, മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ നിറവേറ്റാനായി ജീവിക്കാതെ നിങ്ങളുടെ മനസ്സിന്റെ ശബ്ദം കേട്ട് നിങ്ങള്‍ മുന്നോട്ട് പോകേണ്ടതുണ്ട്.
അലസത
പലരുടെയും പ്രശ്‌നം, പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഒരു ആസൂത്രണവും ലക്ഷ്യവുമില്ലാതെ ജീവിക്കുന്നു. അത് എല്ലായ്‌പ്പോഴും അപകടസാധ്യതയുള്ളതാണ്. ഇതിനൊരു കാരണം നിങ്ങളുടെ അലസതം ആകാം. അതിനാല്‍, അലസത ഉപേക്ഷിച്ച് ഒരു ലക്ഷ്യം ഉണ്ടാക്കുക, അതിനായി തികഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുക.
മോശം മണി മാനേജ്‌മെന്റ്
ആദ്യം ചെലവഴിക്കുക, പിന്നീട് മാത്രം പണം ലാഭിക്കാമെന്ന ചിന്ത ഒഴിവാക്കുക. നിങ്ങള്‍ ആദ്യം നിങ്ങളുടെ സമ്പാദ്യം ആസൂത്രണം ചെയ്യുകയും പിന്നീട് പണം ചെലവഴിക്കുകയും ചെയ്താല്‍, നിങ്ങളുടെ ബഡ്ജറ്റ് തടസ്സപ്പെടില്ല, മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ലാഭിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
അപകര്‍ഷതാബോധം
നിങ്ങള്‍ക്ക് ഒരിക്കലും സമ്പന്നനാകുന്നത് നിങ്ങളുടെ പരിധിക്കപ്പുറമാണ് എന്ന ചിന്ത വരരുത്. വിജയകഥകള്‍ വായിക്കുക. കഴിവും കഠിനാധ്വാനവും കൊണ്ട് ജീവിതത്തില്‍ വിജയം നേടിയവരെക്കുറിച്ച് അറിയാന്‍ ശ്രമിക്കുക. ഇത് നിങ്ങളെ പ്രചോദിപ്പിക്കുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ അപകര്‍ഷതാ ബോധം മറികടക്കുകയും പുതിയ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും കഠിനാധ്വാനം ചെയ്യാന്‍ തുടങ്ങുകയും ചെയ്യും.
ഭാഗ്യത്തെ കൂടുതലായി ആശ്രയിക്കുന്നത്
ജോലിയേക്കാള്‍ ഭാഗ്യത്തെ വിശ്വസിക്കാന്‍ തുടങ്ങുന്നതാണ് മറ്റൊരു തെറ്റ്. കോടിക്കണക്കിന് രൂപ മുടക്കിയാലും ഭൂതകാലം തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് ഓര്‍ക്കുക. അതിനാല്‍, ലക്ഷ്യങ്ങള്‍ വെക്കുക, കഠിനാധ്വാനം ചെയ്യുക. വിധി സ്വയം തീരുമാനിക്കുക.
സമ്പാദ്യത്തില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ മാത്രം പോരാ. സമ്പാദ്യത്തോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് സ്മാര്‍ട്ടായി പ്രവര്‍ത്തിക്കാനുള്ള മറ്റൊരു മാര്‍ഗം. പണം ശേഖരിക്കാന്‍, അത് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ നിങ്ങളുടെ എല്ലാ ശ്രദ്ധയും സമ്പാദ്യത്തിലേക്ക് പോയാല്‍, നിങ്ങളുടെ വരുമാനം നിങ്ങള്‍ക്ക് നഷ്ടമാകും. സമ്പന്നരുടെ പൊതുവായ ഒരു ശീലം, അവര്‍ ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കുകയും വളരെ കാര്യക്ഷമമായി സമ്പാദിക്കാനുള്ള ശീലം വികസിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്.



Click it and Unblock the Notifications











