Latest Updates
-
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്!
കൂടുതല്‍ പണം ലാഭിക്കാം, വലിയ സമ്പാദ്യം സൃഷ്ടിക്കാം; ഈ 6 തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്
നല്ലൊരു സുരക്ഷിതമായ ജീവിതം നയിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് സാമ്പത്തിക ആസൂത്രണം. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല. ഒരു പ്രശ്നം നേരിടുന്നതുവരെ സാമ്പത്തിക പിഴവുകളുടെ അനന്തരഫലങ്ങള്‍ മിക്കവരും തിരിച്ചറിയുന്നില്ല. പലരും അവരുടെ ചെലവുകള്‍ക്ക് ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. നിങ്ങള്‍ സമ്പാദിക്കുന്നതിനേക്കാള്‍ കുറച്ച് മാത്രം ചെലവഴിച്ചാല്‍ നിങ്ങള്‍ക്ക് പണം ലാഭിക്കാം. നിങ്ങളുടെ വരുമാനം പൂര്‍ണ്ണമായും നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന കാര്യം മനസിലാക്കുക.
നിങ്ങള്‍ എത്ര കുറച്ച് ചെലവഴിക്കുന്നുവോ അത്രയും വലിയ സമ്പാദ്യം നിങ്ങള്‍ക്കുണ്ടാകും. എന്നാല്‍ പലരും പണം സംരക്ഷിക്കുന്നതില്‍ ചില തെറ്റുകള്‍ വരുത്തുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില അബദ്ധങ്ങളെ കുറിച്ചാണ് ഞങ്ങള്‍ ഇവിടെ പറയാന്‍ പോകുന്നത്. ഈ തന്ത്രങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്ക് കൂടുതല്‍ പണം ലാഭിക്കാനാകും.

ചെലവഴിക്കുന്നതിനുമുമ്പ് സേവ് ചെയ്യുക
പ്രശസ്ത നിക്ഷേപകനായ വാറന്‍ ബഫറ്റ് പറഞ്ഞത് 'ചെലവാക്കിയതിന് ശേഷം ബാക്കിയുള്ളത് സംരക്ഷിക്കരുത്, ലാഭിച്ചതിന് ശേഷം ബാക്കിയുള്ളത് ചെലവഴിക്കുക' എന്നാണ്. സാധാരണയായി മിക്കവരും പണം സമ്പാദിക്കുന്നതിനെക്കുറിച്ചും ചെലവഴിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാറില്ല. ഇക്കാരണത്താല്‍ സംഭവിക്കുന്നത് നിങ്ങള്‍ കൂടുതല്‍ ചിലവാക്കുന്നു എന്നതാണ്. അതിനാല്‍, നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം നിങ്ങള്‍ ആദ്യം തന്നെ സമ്പാദ്യമായി നീക്കിവെക്കേണ്ടതാണ്. കണക്കില്ലാതെ പണം ചെലവഴിക്കുന്നത് തുടരുകയാണെങ്കില്‍, നിങ്ങള്‍ സമ്പാദിക്കുന്ന പണം മുഴുവന്‍ ചെലവായിപ്പോകും.
ഷോപ്പിംഗിന് മുമ്പ് ഒരു ലിസ്റ്റ് ഉണ്ടാക്കുക
നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വസ്തുക്കളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഇല്ലെങ്കില്‍ അനാവശ്യ വസ്തുക്കള്‍ വാങ്ങുന്നതിലൂടെ ധാരാളം പണം പാഴായിപ്പോകും. അതിനാല്‍, ഷോപ്പിംഗിന് മുമ്പ് ഒരു ലിസ്റ്റ് തയ്യാറാക്കുകയും നിങ്ങള്‍ക്ക് ആവശ്യമുള്ളവ മാത്രം വാങ്ങുകയും ചെയ്യേണ്ടത് പ്രധാനമാണ്.
വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മാത്രം ചെലവുകള്‍ വര്‍ദ്ധിപ്പിക്കുക
നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുമ്പോള്‍ മാത്രം നിങ്ങളുടെ ചെലവുകളും വര്‍ദ്ധിപ്പിക്കുക എന്നതാണ് ബുദ്ധിപരമായ സമീപനം. സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനായി നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സമ്പാദ്യത്തിന്റെ വിഹിതം വര്‍ദ്ധിപ്പിക്കുക. അല്ലെങ്കില്‍, നിങ്ങളുടെ അധിക വരുമാനം ചെലവില്‍ അവസാനിക്കും.
ഒരു ബജറ്റ് ഉണ്ടാക്കുക
പണം ലാഭിക്കാന്‍, നിങ്ങളുടെ മൊത്തം വരുമാനത്തില്‍ നിന്ന് നിങ്ങളുടെ കാര്യങ്ങള്‍ക്കായി എത്രമാത്രം ചെലവഴിക്കണമെന്നും എത്രമാത്രം ലാഭിക്കണമെന്നും നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ ഒരു ബജറ്റ് തയ്യാറാക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള നിര്‍ബന്ധിത ചെലവുകള്‍ കൂടാതെ, വിനോദത്തിനുള്ള ചില ചെലവുകള്‍ക്കായും നിങ്ങള്‍ക്ക് ഒരു ബജറ്റ് തയ്യാറാക്കാം.
സാമ്പത്തിക കാര്യങ്ങളില്‍ പങ്കാളിയെ ഉള്‍പ്പെടുത്തുക
പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പങ്കാളിയെ ഉള്‍പ്പെടുത്തണം. സമ്പാദ്യത്തിനായി ഒരു ഭാഗം മാറ്റിവെച്ച ശേഷം ബാക്കിയുള്ള പണം ചെലവഴിക്കണം. നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് വീട്ടിലെ അനാവശ്യ ചെലവുകള്‍ അവസാനിപ്പിക്കാന്‍ ഇത് നിങ്ങളുടെ പങ്കാളിയോട് തുറന്ന് പറയേണ്ടത് പ്രധാനമാണ്.
സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക
സാമ്പത്തികമായി ഒരു ലക്ഷ്യമുള്ളത് നിങ്ങളെ പണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അമിത ചെലവ് ഒഴിവാക്കാനും സഹായിക്കുന്നു. അതിനാല്‍, ഭാവിയില്‍ നിങ്ങളുടെ പണം ഉപയോഗിച്ച് നിങ്ങള്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ആസൂത്രണം ചെയ്യുക. നിങ്ങളുടെ സ്വപ്ന ഭവനം, നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം, വിരമിക്കല്‍ എന്നിവ പോലെയുള്ള ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിങ്ങള്‍ നേരത്തെ തന്നെ സാമ്പത്തിക നിക്ഷേപം ആരംഭിക്കണം. കൃത്യമായ ഒരു ടൈംലൈന്‍ ഫോളോ ചെയ്ത് എല്ലായ്പ്പോഴും ഒരു ലക്ഷ്യം വയ്ക്കുക. ഇത് നിങ്ങളെ പ്രചോദിപ്പിക്കുകയും കൂടുതല്‍ പണം സേവ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
