Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പൈസയില്ലെന്നു പറഞ്ഞ് വിഷമിക്കേണ്ട, ഈ 7 കാര്യം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങളും സമ്പന്നരാണ്
Millionaire's Secret: മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍, ജീവിത നിലവാരം എന്നിവ കാരണം തങ്ങള്‍ക്ക് വേണ്ടത്ര പണമില്ലെന്ന് മിക്ക ആളുകള്‍ക്കും തോന്നുന്നു. പണത്തിന് എപ്പോഴും ക്ഷാമമാണെന്ന് മിക്കവരും പറയുന്നു. മാസാമാസം ശമ്പളം കിട്ടിയാലും മാസാവസാനം കടം വാങ്ങേണ്ട അവസ്ഥ ഭൂരിഭാഗം ആളുകള്‍ക്കും ഉണ്ടാകുന്നു. എന്നിരുന്നാലും, നിങ്ങള്‍ വിചാരിക്കുന്നതിലും സമ്പന്നനാണ് നിങ്ങളെന്ന് നിങ്ങളെ അറിയിക്കുന്ന ചില കാര്യങ്ങളുണ്ട്.
നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന ചില സൂചനകളുണ്ട്. നിങ്ങള്‍ ചിലപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ജീവിതത്തില്‍ അവഗണിക്കുന്നതായിരിക്കും. എന്നിരുന്നാലും, ഈ 7 കാര്യങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി ഒരു ഉള്‍ക്കാഴ്ച നല്‍കും. നിങ്ങള്‍ വിചാരിക്കുന്നതിലും സമ്പന്നരാണ് എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഇതാ.(signs you are rich)

വരുമാനം
നിങ്ങള്‍ക്ക് സ്ഥിരമായ ഒരു ജോലിയും വരുമാനവുമുണ്ടെങ്കില്‍ എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വരും. സ്ഥിരമായി പണം വരുന്നിടത്ത് നിന്ന് ഒരു വരുമാന മാര്‍ഗവുമുണ്ട്. നിങ്ങള്‍ക്ക് വരുമാനമുള്ളിടത്തോളം കാലം നിങ്ങള്‍ പേടിക്കേണ്ടതില്ല. നിങ്ങളുടെ വരവിനനുസരിച്ച് ജീവിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ സാമ്പത്തികമായി ശക്തരാണ്.
സേവിംഗ്സ്
നിങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു തുക നിങ്ങള്‍ ലാഭിക്കുന്നുവെങ്കില് നിങ്ങള്‍ വിചാരിക്കുന്നതിലും സമ്പന്നരാണ് നിങ്ങള്‍. വരും കാലത്തേക്കായി നിങ്ങള്‍ നിങ്ങള്‍ക്കായി സമ്പത്ത് ശേഖരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.
ആനുകൂല്യങ്ങള്‍
നിങ്ങളുടെ കമ്പനിയില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോലുള്ള ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ സാമ്പത്തികമായി സുരക്ഷിതരാണ്. നിങ്ങള്‍ക്ക് ഭാവിയില്‍ എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടായാല്‍ നിങ്ങള്‍ക്ക് പണത്തിനായി അലയേണ്ടിവരില്ല. പെട്ടെന്ന് ഒരു രോഗമോ ആശുപത്രി വാസമോ വന്നാല്‍ നിങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിങ്ങളുടെ രക്ഷയ്ക്കെത്തും. നിങ്ങള്‍ കടം വാങ്ങേണ്ടതായോ മറ്റിടങ്ങളില്‍ നിന്ന് എടുത്ത് പണം ചെലവഴിക്കേണ്ടതായോ വരില്ല.
വീട്
നിങ്ങള്‍ക്ക് സ്വന്തമായി ഒരു വീടുണ്ടെങ്കില്‍ നിങ്ങള്‍ വിചാരിക്കുന്നതിലും സമ്പന്നരാണ് നിങ്ങള്‍. വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിങ്ങളുടെമേല്‍ അധിക സമ്മര്‍ദ്ദമില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാം. നിങ്ങളുടെ സ്വന്തം വീട് എന്നത് ഒരു വലിയ സുരക്ഷിതത്വം മാത്രമല്ല, അത് ഒരുതരം സ്വത്ത് കൂടിയാണ്.
കടങ്ങളില്ലെങ്കില്
നിങ്ങള്‍ കടങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ വിചാരിക്കുന്നതിലും സമ്പന്നരാണ്. അഥവാ കടം എടുക്കുകയാണെങ്കില്‍ കൂടി എല്ലായ്പ്പോഴും കുറഞ്ഞ കടം കൊണ്ട് നിങ്ങളുടെ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുക. നിങ്ങളെക്കൊണ്ട് തിരിച്ചടയ്ക്കാന്‍ കഴിയാത്ത കടം ഒരിക്കലും എടുത്ത് വയ്ക്കരുത്. ചെറിയ കടമാണെങ്കില്‍ പോലും അത് എത്രയും പെട്ടെന്ന് തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക. അപ്പോള്‍ നിങ്ങള്‍ സുരക്ഷിതരാണ്.
ഫണ്ടിംഗും നിക്ഷേപവും
നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ഭാവിക്കായി നിങ്ങള്‍ ഒരു വിദ്യാഭ്യാസ ഫണ്ടോ റിട്ടയര്‍മെന്റ് പ്ലാനോ സ്വരൂപിക്കുന്നുവെങ്കില് നിങ്ങള്‍ക്ക് സാമ്പത്തികമായി സുരക്ഷിതമായ ഭാവിയുണ്ട്. ഈ രീതിയില്‍ നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക സുരക്ഷയും നിങ്ങള്‍ക്ക് ഉറപ്പാക്കാം. നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ സാമ്പത്തികമായി ശക്തരാണ്. നിങ്ങളുടെ നിക്ഷേപങ്ങളുടെ മൂല്യം കാലക്രമേണ ഉയര്‍ന്ന് വരികയും ചെയ്യും.
ഇന്‍ഷുറന്‍സ് കവറേജ്
നിങ്ങള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് കവറേജ്, വാഹന ഇന്‍ഷുറന്‍സ് തുടങ്ങിയ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഇതെല്ലാം നിങ്ങള്‍ക്ക് സാമ്പത്തികമായി ശക്തി പകരുന്ന കാര്യങ്ങളാണ്. എന്തെങ്കിലും അടിയന്തര ഘട്ടത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവാക്കേണ്ടി വരില്ല.



Click it and Unblock the Notifications
