Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ദരിദ്രനായി ജനിക്കും ദരിദ്രനായി മരിക്കും, ഇന്ത്യന്‍ മിഡില്‍ ക്ലാസ് ആളുകള്‍ ചെയ്യുന്ന തെറ്റുകള്‍
Millionaire's Secret: നിങ്ങളുടെ സമ്പത്തും പണവും വളരുന്നത് ജോലിയിലൂടെ വരുമാനം നേടുന്നതില്‍ നിന്ന് മാത്രമല്ല, ശരിയായ സാമ്പത്തിക മാനേജ്മെന്റിലൂടെയാണ്. എന്നാല്‍ മിക്ക ഇന്ത്യക്കാരും സാമ്പത്തിക മാനേജ്മെന്റില്‍ പരാജയപ്പെടുകയും ചില വലിയ തെറ്റുകള്‍ വരുത്തുകയും ചെയ്യുന്നു. ഈ പിഴവുകള്‍ കാരണം മിക്കവരും എക്കാലവും മിഡില്‍ ക്ലാസ് ആയിത്തന്നെ ജീവിതം ജീവിച്ച് തീര്‍ക്കുന്നു.
സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പിഴവുകളുടെ ആഘാതം വളരെ വലുതാണ്. പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍, നിങ്ങള്‍ക്ക് ഒരിക്കലും വേണ്ടത്ര പണം ലാഭിക്കാന്‍ കഴിയില്ല. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മിക്കവാറും എല്ലാ ഇന്ത്യക്കാരനും ചെയ്യുന്ന ചില തെറ്റുകളെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്.(financial mistakes by indians)

എമര്‍ജന്‍സി ഫണ്ട് ഇല്ലാത്തത്
നിങ്ങള്‍ എപ്പോഴും ഒരു എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കണം. നിങ്ങളുടെ ഭാവി പെട്ടെന്ന് അനിശ്ചിതത്വത്തിലാകുന്ന സമയത്ത് ഈ ഫണ്ട് നിങ്ങള്‍ക്ക് ഉപയോഗപ്പെടും. ഉദാഹരണത്തിന് കൊറോണ വൈറസിന്റെ കാലത്ത് ലോക്ക് ഡൗണ്‍, തൊഴില്‍ നഷ്ടം, അസുഖങ്ങള്‍ തുടങ്ങിയ പല പ്രതിസന്ധി ഘട്ടങ്ങളും കണ്ടതാണ്. നിങ്ങള്‍ സാമ്പത്തികമായി ഇത്തരം ഘട്ടങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണം. ഒരു എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് പെട്ടെന്ന് പണം ആവശ്യമായി വന്നാല്‍ ആരില്‍ നിന്നും വായ്പ എടുക്കേണ്ടതായി വരില്ല. ഇത്തരം ഘട്ടത്തില്‍ നിങ്ങള്‍ക്ക് ജോലി ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ല. ജോലിയില്ലാതെ മൂന്ന് മുതല്‍ ആറ് മാസത്തെ ചെലവുകള്‍ വഹിക്കാന്‍ ആവശ്യമായ പണം എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കുക.
വെറുതേ വായ്പകള്‍ എടുക്കുന്നു
മിക്കവരും ചെയ്യുന്ന ഒരു തെറ്റാണിത്. കടമെടുത്ത് അവരുടെ ആഢംബര ആവശ്യങ്ങള്‍ നടത്തുന്നു. ആഢംബരങ്ങള്‍ക്കായി ചെലവഴിക്കാന്‍ ഒരിക്കലും കടമെടുക്കരുത്. നിങ്ങള്‍ക്ക് പണം ആവശ്യമില്ലെങ്കില്‍, ആരില്‍ നിന്നും വെറുതേ പണം കടം വാങ്ങരുത്. അഥവാ നിങ്ങള്‍ പണം കടം വാങ്ങുമ്പോള്‍, അത് കൃത്യസമയത്ത് തിരികെ നല്‍കുക. എല്ലാ മാസവും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പൂര്‍ണ്ണമായി അടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, അത് ഉപയോഗിക്കുന്നത് നിര്‍ത്തുക. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉയര്‍ന്ന പലിശ ഈടാക്കും. ഇത് നിങ്ങള്‍ അവഗണിക്കുകയാണെങ്കില്‍, നിങ്ങള്‍ എളുപ്പത്തില്‍ കടക്കെണിയില്‍ വീണേക്കാം.
കാശ് വെറുതേ വയ്ക്കുന്നു
മിക്കവരും തങ്ങളുടെ സമ്പാദ്യം പണമായി തന്നെ കയ്യില്‍ സൂക്ഷിക്കുന്നു. നോട്ട് അസാധുവാക്കല്‍ സമയത്ത് പലരും പരിഭ്രാന്തരായതും അതുകൊണ്ടാണ്. എല്ലാവരും അവരവരുടെ വീടുകള്‍ ധാരാളം പണം വെറുതേ സൂക്ഷിച്ചിരുന്നു. നിങ്ങളുടെ സമ്പാദ്യം വീട്ടിലെ അലമാരയിലോ പെട്ടിയിലോ പണമായി സൂക്ഷിക്കുന്നത് ബുദ്ധിയല്ല. അതില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കില്ല. കാലക്രമേണ രൂപയുടെ മൂല്യം കുറയുന്നു എന്ന കാര്യം മിക്ക ആളുകളും കണക്കിലെടുക്കുന്നില്ല. ഇതിന് വിപരീതമായി, നിങ്ങളുടെ പണം വെറുതേ സൂക്ഷിക്കാതെ അത് നല്ല നിക്ഷേപങ്ങളായി മാറ്റിയാല്‍ നിങ്ങള്‍ക്ക് കാലം കഴിയുന്തോറും നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം കൂടുന്നതായിരിക്കും.
സാമ്പത്തിക ആസൂത്രണമില്ലായ്മ
ആളുകള്‍ സാമ്പത്തിക ആസൂത്രണം നടത്തുകയോ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയോ ചെയ്യുന്നില്ല. ഭാവിയില്‍ വരവും ചെലവും സംബന്ധിച്ച് ഒരു എത്തുംപിടിയും ലഭിക്കില്ല. നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പ്പിക്കുക. സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവവും സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാത്തതും കാരണം നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.
നിക്ഷേപങ്ങളിലെ കാലതാമസം
സാധാരണക്കാര്‍ വളരെ വൈകിയാണ് നിക്ഷേപം തുടങ്ങുന്നത്. ചെറുപ്പക്കാര്‍ അവരുടെ വരുമാനം മുഴുവന്‍ വിനോദത്തിനായി ചെലവഴിക്കുന്നു. ഇവിടെയാണ് മിക്ക ആളുകള്‍ക്കും തെറ്റ് പറ്റുന്നത്. ഉദാഹരണത്തിന്, ഒരു യുവാവ് 25 വയസ്സില്‍ ഒരു മ്യൂച്വല്‍ ഫണ്ടില്‍ എല്ലാ മാസവും 100 രൂപ നിക്ഷേപിക്കുന്നുവെങ്കില്‍, വിരമിക്കുമ്പോള്‍ അയാള്‍ക്ക് ഒരു കോടി രൂപയുടെ ഫണ്ട് ഉണ്ടായിരിക്കും. എന്നാല്‍ നിങ്ങള്‍ നിക്ഷേപിക്കാന്‍ വൈകുകയാണെങ്കില്‍ നിങ്ങളുടെ കയ്യില്‍ ഒരിക്കലും പണമുണ്ടാകില്ല. നിങ്ങള്‍ക്ക് ജീവിതാവസാനം വരെ പണത്തിനായി പണിയെടുക്കേണ്ടിവരും.
പണക്കാരനായി നടിക്കുന്നു
സമ്പന്നനാണെന്ന് നടിക്കുന്ന ശീലം യുവതലമുറയില്‍ വളരെ സാധാരണമാണ്. പണക്കാരനായിരിക്കുന്നതും മറ്റുള്ളവര്‍ക്ക് മുന്നില്‍ സമ്പന്നനായി നടിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സമ്പന്നരാണെന്ന് കാണിക്കാന്‍ ആളുകള്‍ വിലകൂടിയ മദ്യം ഉപയോഗിക്കുന്നു. എല്ലാം ബ്രാന്‍ഡഡ് ആയ വസ്തുക്കള്‍ തന്നെ ഉപയോഗിക്കുന്നു. വലിയ റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുന്നു. ഷോപ്പിംഗിനായി ധാരാളം പണം അനാവശ്യമായി ചെലവഴിക്കുന്നു. ഇത്തരത്തില്‍, പണക്കാരനായി നടിക്കുന്ന ശീലം പലര്‍ക്കും സാമ്പത്തികമായി ആപത്ത് വിളിച്ചുവരുത്തും. അത് നിങ്ങളെ ആത്യന്തികമായി കടക്കെണിയിലാക്കും.
ആദ്യം ചെലവഴിക്കുന്നു, പിന്നെ സമ്പാദിക്കുന്നു
മിക്കവരും പലപ്പോഴും ചെയ്യുന്ന ഒരു തെറ്റാണ് ഇത്. ആദ്യം പണം ചിലവഴിക്കുകയും ബാക്കിയുള്ളത് നിക്ഷേപിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് നേരെ വിപരീതമായാണ്. പ്രശസ്ത നിക്ഷേപകനായ വാറന്‍ ബഫറ്റ് പറയുന്നത് നിങ്ങള്‍ ചെലവുകള്‍ കഴിഞ്ഞ് ബാക്കി വരുന്ന തുക സേവ് ചെയ്യുന്നതിന് പകരം ആദ്യം സേവ് ചെയ്തതിന് ശേഷം ബാക്കിയുള്ള കാശ് ചെലവഴിക്കുക എന്നാണ്. നിങ്ങളുടെ മാസവരുമാനത്തിന്റെ 60 ശതമാനം കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കും 30 ശതമാനം നിങ്ങളുടെ ആവശ്യങ്ങള്‍ക്കും ബാക്കി 10 ശതമാനം നിഷ്ക്രിയ വരുമാനം നേടാന്‍ കഴിയുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കണമെന്നതാണ് ഒരു പൊതു നിയമം.



Click it and Unblock the Notifications