Latest Updates
-
ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്: സംക്രമണ സമയം കൃത്യമായി അറിയാം, ഒപ്പം ഈ തട്ടിപ്പുകളിൽ വീഴാതെ ശ്രദ്ധിക്കൂ! -
മണ്ഡല പുനർനിർണയം: കേരളത്തിന് 30 ലോക്സഭാ സീറ്റുകൾ? നിർണായക ബില്ലുമായി കേന്ദ്രം പാർലമെന്റിലേക്ക് -
ഇന്ന് രാത്രി ചന്ദ്രൻ രാശി മാറുന്നുണ്ടോ? ചിങ്ങം രാശിയിലേക്കുള്ള മാറ്റം നാളെ രാവിലെ, അറിയേണ്ടതെല്ലാം -
2026 നവംബർ 29: സർവാർത്ഥ സിദ്ധി യോഗം ഇന്ന്; ശുഭമുഹൂർത്തത്തിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഈ ജാഗ്രത വേണം -
പുതിയ തുടക്കങ്ങൾക്ക് ഇന്നത്തെ ശുഭമുഹൂർത്തം; കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ കൃത്യമായ സമയം -
രവിപുഷ്യ യോഗം: ഇന്ന് രാവിലെ 10:59 വരെ മാത്രം; സ്വർണ്ണവും സാധനങ്ങളും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 നവംബർ 29 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യമോ? -
നവംബർ 28: കേരളത്തിലെ രാഹുകാലം, യമഗണ്ഡം, ഗുളികകാലം സമയങ്ങൾ; അറിയേണ്ടതെല്ലാം ഇവിടെ -
ശബരിമല തീർത്ഥാടനം: ഇന്നത്തെ ദർശന സമയം, വെർച്വൽ ക്യൂ, യാത്രാ വിവരങ്ങൾ; ഭക്തർ ശ്രദ്ധിക്കാൻ! -
ഗജകേസരി യോഗം ഇന്ന് സംഭവിക്കുമോ? നവംബർ 28-ലെ സത്യം ഇതാണ്, അറിയേണ്ടതെല്ലാം
കടത്തില്‍ മുങ്ങിയ ജീവിതം മനസമാധാനം കെടുത്തും, പണം കൈകാര്യം ചെയ്യാന്‍ 4 വഴി
Millionaire's Secret: പണം കൊണ്ട് എല്ലാം വാങ്ങാന്‍ കഴിയില്ല. എന്നാല്‍ നമുക്ക് സാമ്പത്തിക ഭദ്രതയുണ്ടെങ്കില്‍ പല ആശങ്കകളും ഇല്ലാതാകും. കാരണം തങ്ങള്‍ക്ക് ഒരിക്കലും പണ പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിനായി നിങ്ങളുടെ വരുമാനം ശരിയായി കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി നിങ്ങളുടെ സാമ്പത്തിക ആസൂത്രണം മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഇപ്പോള്‍ മുതല്‍ നിങ്ങളുടെ സാമ്പത്തിക ആസൂത്രണം ശരിയായി ചെയ്താല്‍, ഭാവിയില്‍ പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയും. ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി ചില ധനകാര്യ നുറുങ്ങുകള്‍ നല്കുന്നു. ഇവ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ സമ്പാദ്യം ശരിയായ സ്ഥലത്ത് നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കടങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷ നേടാനാകും.

എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കുക
അടിയന്തിര സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഫണ്ട് നിങ്ങള്‍ എപ്പോഴും സൂക്ഷിക്കണം. ഇത് കടബാധ്യതയില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലൊന്നില്‍ എമര്‍ജന്‍സി ഫണ്ടിനായി എല്ലാ മാസവും കുറച്ച് പണം നിക്ഷേപിക്കുന്നത് തുടരുക എന്നതാണ് ഇതിനുള്ള എളുപ്പവഴി. ആവശ്യമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആ പണം പിന്‍വലിക്കാം. സേവിംഗ്സ് അക്കൗണ്ടിന് ഉയര്‍ന്ന പലിശ നിരക്കുള്ള ഏത് ബാങ്കിലും നിങ്ങള്‍ക്ക് ഈ അക്കൗണ്ട് തുറക്കാം.
കഴിയുന്നത്ര കുറച്ച് മാത്രം ലോണ്‍ എടുക്കുക
നിങ്ങള്‍ക്ക് പണം ആവശ്യമുള്ളപ്പോഴെല്ലാം, അത് നിറവേറ്റുന്നതിന് വായ്പ എടുക്കുന്നതിന് പകരം ആദ്യം മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കുക. ഫണ്ടുകള്‍ മറ്റെന്തെങ്കിലും വിധത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ ലോണ്‍ എടുക്കുന്നത് ഒഴിവാക്കണം. കാരണം നിങ്ങള്‍ ലോണ്‍ എടുത്താല്‍ അതിന് ദീര്‍ഘകാലത്തേക്ക് പലിശ നല്‍കേണ്ടിവരും. ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ എളുപ്പത്തില്‍ ലഭ്യമാണ്. ഇപ്പോള്‍ വാങ്ങുക, പിന്നീട് പണം നല്‍കുക തുടങ്ങിയ സൗകര്യങ്ങള്‍ ആളുകളെ കൂടുതല്‍ പണം ചെലവഴിക്കാന്‍ പ്രാപ്തരാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വളരെ ശ്രദ്ധിച്ച് വേണം.
പണം കൊണ്ട് പണമുണ്ടാക്കാന്‍ പഠിക്കുക
നിങ്ങളുടെ വരുമാനത്തില്‍ നിന്ന് നിങ്ങള്‍ ലാഭിക്കുന്ന പണം സൂക്ഷിച്ചുവയ്ക്കുന്നതിനുപകരം, നിങ്ങളുടെ പണം എവിടെയെങ്കിലും നിക്ഷേപിക്കു. ഇതിലൂടെ നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ഇതിനായി നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ ഷെയര്‍ മാര്‍ക്കറ്റ് പോലുള്ള ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിന്ന് മികച്ച വരുമാനം ലഭിക്കും. അതേസമയം, ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ ഒരാള്‍ക്ക് ബാങ്ക് എഫ്.ഡി, ആര്.ഡി എന്നിവയെ അപേക്ഷിച്ച് ഉയര്‍ന്ന വരുമാനം ലഭിക്കുന്നു. എന്നിരുന്നാലും, ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങള്‍ അത് നന്നായി ഗവേഷണം ചെയ്യണം. ഇതിനായി നിങ്ങള്‍ക്ക് പ്രൊഫഷണല്‍ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായം തേടാവുന്നതാണ്.
ഇന്‍ഷുറന്‍സ് പോളിസിയില്‍ നിക്ഷേപിക്കുക
നിങ്ങള്‍ക്കും നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഒരു ലൈഫ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്‍ നിങ്ങള്‍ പണം നിക്ഷേപിക്കണം. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ ആശ്രിതര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് വളരെ സഹായകരമാകും. ഇതിനായി ചെറുപ്പം മുതലേ ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നതാണ് നല്ലത്. കാരണം ഇത്തരമൊരു സാഹചര്യത്തില്‍ കുറഞ്ഞ പ്രീമിയം അടച്ചാല്‍ മതി. പെട്ടെന്ന് എന്തെങ്കിലും ഗുരുതരമായ അസുഖം ഉണ്ടായാല്‍ ചികിത്സയ്ക്കായി നിങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് ഉപകാരപ്രദമാകും.



Click it and Unblock the Notifications
