സമ്പാദിച്ച പണം എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം; മിഡില്‍ ക്ലാസുകാര്‍ക്ക് ഒരു പാഠം

Millionaire's Secret: മിക്ക ആളുകളും കൂടുതല്‍ പണം സമ്പാദിക്കുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ സമ്പാദിച്ച പണം എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്ന് അധികമാരും സംസാരിക്കാറില്ല. സമ്പത്ത് ഉണ്ടാക്കുന്നത് പോലെ തന്നെ പ്രധാനമാണ്, നിങ്ങള്‍ സമ്പാദിച്ച പണം സംരക്ഷിക്കുകയും അവ വിവേകത്തോടെ ഉപയോഗിക്കുകയും ചെയ്യുന്നത്.

നിങ്ങളുടെ ചെലവുകളുടെ ഒരു കണക്ക് സൂക്ഷിക്കുകയും അവ ഇടയ്ക്കിടെ അവലോകനം ചെയ്യുകയും ചെയ്യുക എന്നതാണ് മണി മാനേജ്മെന്റിന്റെ ഒരു പ്രധാന വശം. അനാവശ്യ ചെലവുകള്‍ തിരിച്ചറിയാനും കുറയ്ക്കാനും ആവശ്യമായ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാനും ഇത് സഹായിക്കുന്നു. നിങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യാനുള്ള ചില വഴികള്‍ ഇതാ.(rich people money secrets)

rich people money secrets

ഒരു ബഡ്ജറ്റ് ഉണ്ടാക്കുക

നിങ്ങള്‍ക്കായി ഒരു ബജറ്റ് ഉണ്ടാക്കുക എന്നതാണ് മണി മാനേജ്മെന്റിന്റെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടം. ഇത് വളരെ ലളിതമായ കാര്യമാണ്. സാമ്പത്തിക അച്ചടക്കം വളര്‍ത്താന്‍ കാലങ്ങളായി ഇത് ഉപയോഗിച്ചുവരുന്നു. നിങ്ങളുടെ വരുമാനം, ജീവിതശൈലി, ആഗ്രഹങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ഓരോ മാസവും നിങ്ങള്‍ ചെലവഴിക്കേണ്ട പണത്തിന്റെ അളവ് കണക്കാക്കുക. അത്തരമൊരു എസ്റ്റിമേറ്റ് ഉണ്ടായിരിക്കുന്നത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണം നേടാനും അതിനനുസരിച്ച് നിങ്ങളുടെ ചെലവുകളും സമ്പാദ്യങ്ങളും ക്രമീകരിക്കാനും സഹായിക്കും. നിങ്ങളുടെ ചെലവിലുള്ള നിയന്ത്രണവും അവബോധവും വച്ച് നിങ്ങളുടെ ജീവിതശൈലിയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഫലപ്രദമായ രീതിയില്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

ആദ്യം പണം സേവ് ചെയ്യുക, പിന്നീട് ചെലവഴിക്കുക

എല്ലാവരും ആദ്യം പണം ചെലവാക്കിയശേഷം ബാക്കി വരുന്ന തുകയാണ് സമ്പാദ്യത്തിനായി മാറ്റിവയ്ക്കാറ്. എന്നാല്‍ സമ്പന്നരുടെ ചിന്ത നേരെ തിരിച്ചാണ്. അവര്‍ ആദ്യം പണം സേവ് ചെയ്ത് വച്ച ശേഷം മാത്രം ബാക്കി പണം ചെലവഴിക്കുന്നു. നിങ്ങളുടെ ഈ ശീലം വളര്‍ത്തുകയാണെങ്കില്‍, നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ ഒരു നല്ല ഭാഗം നിങ്ങള്‍ക്ക് ലാഭിക്കാനാകും. അതിനുശേഷം പലചരക്ക്, വാടക, വൈദ്യുതി, ലോണ്‍ തിരിച്ചടവ്, ഇന്‍ഷുറന്‍സ് പ്രീമിയം മുതലായവ പോലുള്ള ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുക. നിങ്ങളുടെ ചെലവുകള്‍ കഴിഞ്ഞേ പണം സേവ് ചെയ്യാന്‍ നോക്കുന്നുള്ളൂവെങ്കില്‍ ഒരിക്കലും നിങ്ങളുടെ ചെലവുകള്‍ അവസാനിക്കുകയില്ല.

സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക

സാമ്പത്തികമായി ഒരു ലക്ഷ്യമുള്ളത് നിങ്ങളെ പണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അമിത ചെലവ് ഒഴിവാക്കാനും സഹായിക്കുന്നു. അതിനാല്‍, ഭാവിയില്‍ നിങ്ങളുടെ പണം ഉപയോഗിച്ച് നിങ്ങള്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ആസൂത്രണം ചെയ്യുക. നിങ്ങളുടെ സ്വപ്ന ഭവനം, നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം, വിരമിക്കല്‍ എന്നിവ പോലെയുള്ള ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിങ്ങള്‍ നേരത്തെ തന്നെ സാമ്പത്തിക നിക്ഷേപം ആരംഭിക്കണം. കൃത്യമായ ഒരു ടൈംലൈന്‍ ഫോളോ ചെയ്ത് എല്ലായ്‌പ്പോഴും ഒരു ലക്ഷ്യം വയ്ക്കുക. ഇത് നിങ്ങളെ പ്രചോദിപ്പിക്കുകയും കൂടുതല്‍ പണം സേവ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

ചെറുപ്പത്തില്‍ തന്നെ നിക്ഷേപശീലം ആരംഭിക്കുക

ഓരോരുത്തരും കഴിയുന്നത്ര നേരത്തെ തന്നെ ജീവിതത്തില്‍ പണം ലാഭിക്കാന്‍ തുടങ്ങണം. ഇത് നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ആദ്യ ശമ്പളത്തില്‍ നിന്ന് തന്നെ പണം ലാഭിക്കുകയും നിക്ഷേപിക്കുകയും ചെയ്ത് തുടങ്ങുക. ഉദാഹരണത്തിന്, എ 30 വയസ്സ് മുതല്‍ 60 വയസ്സ് വരെ പ്രതിമാസം 10,000 രൂപ ലാഭിക്കാന്‍ തുടങ്ങിയാല്‍ പ്രതിവര്‍ഷം 1,20,000 രൂപയാകും. ബി 45 വയസ്സ് മുതല്‍ 60 വയസ്സ് വരെ പ്രതിവര്‍ഷം 2,40,000 ആയി ഇരട്ടി തുക ലാഭിക്കാന്‍ തുടങ്ങുന്നു. അതേ റിട്ടേണ്‍ നിരക്ക് കണക്കാക്കുമ്പോള്‍ അവരുടെ സമ്പാദ്യം എങ്ങനെ മാറുന്നുവെന്ന് നമുക്ക് നോക്കാം. രണ്ടുപേരും സേവ് ചെയ്ത തുക ഒന്നുതന്നെയാണെങ്കിലും, നേരത്തെയുള്ള സമ്പാദ്യം ബി യെക്കാള്‍ 76,43,676/ രൂപ ലാഭിക്കാന്‍ എ യെ സഹായിച്ചതെങ്ങനെയെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ എത്ര നേരത്തെ സമ്പാദ്യം തുടങ്ങുന്നുവോ അത്രയും കാലക്രമേണ നിങ്ങളുടെ സമ്പാദ്യത്തിന് കൂടുതല്‍ പലിശ ലഭിക്കും. കോമ്പൗണ്ടിംഗിന്റെ ശക്തി ഉപയോഗിച്ച്, നിങ്ങളുടെ സമ്പാദ്യത്തിന് മാത്രമല്ല, എല്ലാ വര്‍ഷവും ലഭിക്കുന്ന വരുമാനത്തിനും നിങ്ങള്‍ക്ക് പലിശ ലഭിക്കും. നേരത്തെയുള്ള സമ്പാദ്യം കാലക്രമേണ കോമ്പൗണ്ടിംഗ് ശക്തി ഉപയോഗിച്ച് കൂടുതല്‍ പണം ഉണ്ടാക്കാന്‍ സഹായിക്കുന്നു.

കടങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുക

നിങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വായ്പകള്‍ എടുക്കുന്നത് ഒരു സാധാരണ മാര്‍ഗമാണെങ്കിലും, അവ പ്രശ്നങ്ങളും കൊണ്ടുവരുന്നു. ഒന്നിലധികം ലോണുകള്‍ എടുക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നു. അതുവഴി അത്യാവശ്യ ഘട്ടങ്ങളില്‍ ലോണ്‍ ലഭിക്കാതെ വന്നേക്കാം. അതിനാല്‍, നിങ്ങളുടെ കടം കഴിയുന്നത്ര പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. ക്രെഡിറ്റ് കാര്‍ഡുകളെ ആശ്രയിക്കുന്നത് അല്ലെങ്കില്‍ വളരെയധികം കടം എടുക്കുന്നത് നിങ്ങളുടെ ബജറ്റിനെ താളംതെറ്റിക്കുകയും സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യും.

Story first published: Sunday, June 23, 2024, 10:01 [IST]
X
Desktop Bottom Promotion