Latest Updates
-
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ!
20,000 രൂപ ശമ്പളമുള്ളവര്‍ക്കും സമ്പന്നനാകാം; പണക്കാരനാകാനൊരു ഫോര്‍മുല
Millionaire's Secret: എല്ലാവരും സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നു. പലരും ഇതിനായി കുറുക്കുവഴികളും സ്വീകരിക്കാറുണ്ട്. ഒരു ജോലി ചെയ്ത് പണക്കാരനാകാന്‍ കഴിയില്ലെന്ന വിശ്വാസം ഇന്ത്യന്‍ സമൂഹത്തിലുണ്ട്. നിങ്ങളുടെ ജോലി ഉപേക്ഷിച്ച് ബിസിനസ്സ് ചെയ്യുക. കാരണം സമ്പന്നനാകാന്‍ നിങ്ങള്‍ സ്വന്തം ബിസിനസ്സ് ചെയ്യണം എന്നതാണ് പൊതുസമൂഹത്തിന്റെ വിശ്വാസം. എന്നാല്‍ ചിലപ്പോള്‍ ഇത് വളരെ അപകടകരമായ തീരുമാനമായി മാറുന്നു. നിങ്ങള്‍ക്ക് മാന്യമായ ജീവിതം നയിക്കാനും നിങ്ങളുടെ ഉപജീവനമാര്‍ഗം നിയന്ത്രിക്കാനും കഴിയും എന്നതാണ് ജോലിയുടെ അര്‍ത്ഥം.
എന്നാല്‍, ബിസിനസ്സ് സമ്പത്തിലേക്കുള്ള പാതയായി കണക്കാക്കപ്പെടുന്നു. പലരും നല്ല ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ കാരണം ഇതാണ്. അവരില്‍ ചിലര്‍ വിജയിക്കുന്നു, ബിസിനസ്സ് അഭിവൃദ്ധിപ്പെടുന്നു. എന്നാല്‍, തങ്ങളുടെ സമ്പാദ്യമെല്ലാം ബിസിനസില്‍ ചിലവഴിച്ച് കടക്കെണിയില്‍ അകപ്പെടുന്നവരും കുറവല്ല. ബിസിനസില്‍ നഷ്ടമുണ്ടാകും. എന്നാല്‍ ജോലിയില്‍ അതില്ല. അത്തരമൊരു സാഹചര്യത്തില്‍, ജോലിയിലൂടെ സമ്പന്നനാകാനുള്ള വഴി ഞങ്ങള്‍ നിങ്ങളോട് പറയുന്നു.

ബിസിനസ്സ് ചെയ്യുന്നത് മോശമാണെന്നല്ല ഇതിനര്‍ത്ഥം. പക്ഷേ, നിങ്ങള്‍ സമ്പന്നനാകാന്‍ വേണ്ടി ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതിനായി നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ട ആവശ്യമില്ല. എല്ലാ മാസവും 20,000 രൂപ അധികം സമ്പാദിച്ചാല്‍ ഒരു ജോലി ചെയ്താലും സമ്പന്നനാകാം. ഇവിടെ സമ്പന്നനാകുക എന്നതിനര്‍ത്ഥം കുറഞ്ഞത് ഒരു കോടീശ്വരനാകുക എന്നാണ്. പക്ഷേ, ഇതിനായി ഓണ്‍ലൈന്‍ ഗെയിമിംഗ്, വാതുവെപ്പ് എന്നീ വഴികള്‍ സ്വീകരിക്കരുത്. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ സമ്പാദിക്കണം. ജോലിയിലൂടെ സമ്പന്നരാകാനുള്ള സൂത്രവാക്യം എന്താണെന്ന് നമുക്ക് നോക്കാം.
ജോലിയുടെ നേട്ടങ്ങള്‍
ഇലോണ്‍ മസ്കിന്റെയും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയും അല്ലെങ്കില്‍ നമ്മുടെ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സമ്പത്ത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അവരുടെ കമ്പനിയുടെ ഓഹരികള്‍. ഇത് സൈദ്ധാന്തികമായി അവരെ സമ്പന്നരാക്കുന്നു. പക്ഷേ, അവര്‍ക്ക് അവരുടെ കമ്പനിയുടെ ഓഹരികള്‍ വില്ക്കാന് കഴിയില്ല. കാരണം അത് അവര്‍ വിറ്റാല്‍ അവരുടെ കമ്പനിയില്‍ എന്തോ കുഴപ്പമുണ്ടെന്ന് വിപണിക്ക് തോന്നും. ഈ സാഹചര്യത്തില്‍, കമ്പനിയുടെ ഓഹരികളുടെ വില വീഴുകയും സമ്പത്ത് തകരുകയും ചെയ്യും. ഇതിനര്‍ത്ഥം സൈദ്ധാന്തികമായി അവര്‍ക്ക് അവരുടെ സമ്പത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കാന്‍ കഴിയില്ല എന്നാണ്. അതേ സമയം ആപ്പിളിന്റെ സിഇഒ ടിം കുക്കിനെക്കുറിച്ചോ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെക്കുറിച്ചോ പറഞ്ഞാല്‍ കോടിക്കണക്കിന് ശമ്പളം അവര്‍ക്ക് ഇഷ്ടാനുസരണം ചെലവഴിക്കാം.
ജോലിയില്‍ നിന്ന് എങ്ങനെ സമ്പന്നനാകാം
നിങ്ങള്‍ക്ക് ജോലിയില്‍ നിന്ന് സമ്പന്നനാകണമെങ്കില്‍, നിങ്ങളുടെ ശമ്പളം പ്രതിമാസം കുറഞ്ഞത് 20,000 രൂപ ആയിരിക്കണം. അപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്, പണത്തിന്റെ 50-30-20 നിയമം പാലിക്കണം. നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനം ചെലവഴിക്കണം. വാടക, ഇഎംഐ, ബില്ലുകള്‍, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ. നിങ്ങളുടെ ഹോബികള്‍ക്കായി 30 ശതമാനം പണം ചെലവഴിക്കാം. ഉദാഹരണത്തിന്, ഒരു സിനിമ കാണുക അല്ലെങ്കില്‍ വസ്ത്രങ്ങള്‍ വാങ്ങുക പുറത്തുനിന്ന് ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍. പിന്നീട് നിങ്ങളുടെ ശമ്പളത്തിന്റെ 20 ശതമാനം ലാഭിക്കുക. ഇത് നിങ്ങളെ സമ്പന്നരാക്കും. നിങ്ങള്‍ 20-22 വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരനാണെന്നും നിങ്ങളുടെ ശമ്പളം 20,000 രൂപ മാത്രമാണെന്നും നമുക്ക് അനുമാനിക്കാം. 20000ന്റെ 20 ശതമാനം 4000 രൂപയാണ്. ഒരു വര്‍ഷം അത് 48000 രൂപ ആയിരിക്കും.
നിങ്ങള്‍ ഈ തുക ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണം, അതില്‍ നല്ല വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. അത് സ്റ്റോക്ക് മാര്‍ക്കറ്റ്, മ്യൂച്വല്‍ ഫണ്ട്, സേവിംഗ് ഫണ്ട്, എഫ്ഡി അങ്ങനെ എന്തുമാകാം. ശമ്പളം കൂടുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കാനും കഴിയും. കൂടാതെ, ആവശ്യമായ ചെലവുകളില്‍ നിന്ന് മിച്ചം വരുന്ന തുകയും നിക്ഷേപിക്കുക. നിങ്ങളുടെ യഥാര്‍ത്ഥ നിക്ഷേപവും അതില്‍ ലഭിക്കുന്ന കൂട്ടുപലിശയും ഭാവിയില്‍ നിങ്ങളെ സമ്പന്നരാക്കും.
20,000 ത്തില്‍ താഴെയാണ് ശമ്പളമെങ്കില്‍
നിങ്ങളുടെ ശമ്പളം 20,000 രൂപയില്‍ താഴെയാണെങ്കില്‍, ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് പണം ലാഭിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ അവശ്യ ചെലവുകള്‍ കഷ്ടിച്ച് കവര്‍ ചെയ്യപ്പെടുമെന്ന് മാത്രം. ഈ സാഹചര്യത്തില്‍, നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇന്ന് ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും സഹായത്തോടെ പണം സമ്പാദിക്കാനുള്ള പല വഴികളുമുണ്ട്. നിങ്ങള്‍ക്ക് ഒരു നല്ല കഴിവ് മാത്രം മതി. ഈ വൈദഗ്ദ്ധ്യം നിങ്ങള്‍ക്ക് പ്രതിമാസ ഒരു അധിക വരുമാനം നല്‍കും. ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് കൂടുതല്‍ പണം ലാഭിക്കാനാകും.



Click it and Unblock the Notifications