Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വാര്‍ധക്യത്തില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടേണ്ടിവരും; 30 വയസ്സില്‍ ഒരിക്കലും ചെയ്യരുത് ഈ തെറ്റുകള്‍
Millionaire's Secret: മിക്കവരും സാധാരണയായി പണം നല്ല ജോലിക്ക് പോകാനോ പണം സമ്പാദിക്കാനോ തുടങ്ങുന്നത് 25 വയസ്സ് മുതലാണ്. കിട്ടുന്ന ശമ്പളം മുഴുവന്‍ ആര്‍ഭാടപൂര്‍വ്വം ചെലവാക്കാനാണ് ഇന്നത്തെ തലമുറയിലുള്ള പല ആളുകളും വിശ്വസിക്കുന്നത്. എന്നാല്‍, അത്തരം ചിന്തയുടെ പുറത്ത് അവര്‍ സാമ്പത്തികമായി പല തെറ്റുകളും വരുത്തിവയ്ക്കുന്നു. നാളേക്ക് വേണ്ടി സമ്പാദിക്കുന്നതിന് പകരം ഇന്ന് ചെലവഴിക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. ജീവിതം പൂര്‍ണ്ണമായി ജീവിക്കുന്നതില്‍ ഒരു തെറ്റുമില്ല.
എന്നാല്‍ നിങ്ങളുടെ 30കളില്‍ ചെയ്യുന്ന ചില തെറ്റുകള്‍, പ്രായമാകുമ്പോള്‍ നിങ്ങളെ സാമ്പത്തികമായ വല്ലാതെ തളര്‍ത്തിക്കളയും. അതിനാല്‍, നിങ്ങളുടെ 30കളില്‍ നിങ്ങള്‍ വരുത്തുന്ന സാമ്പത്തിക തെറ്റുകള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്. നിങ്ങളുടെ ജീവിതത്തിലെ വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരിക്കലും ഈ തെറ്റുകള്‍ വരുത്തരുത്.(financial mistakes in your 30s)

ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം
ക്രെഡിറ്റ് കാര്‍ഡുകള്‍ വളരെ സൗകര്യപ്രദമായ ഒരു കാര്യമാണ്. എന്നാല്‍ പലരും അത് ദുരുപയോഗം ചെയ്യുന്നു. ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് പലര്‍ക്കും അറിയില്ല. പലരും ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ അനാവശ്യമായി ചെലവുകള്‍ വരുത്തിവയ്ക്കുന്നു. നിങ്ങള്‍ ഇത് ഒരു ശീലമാക്കുകയും കടക്കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ അടവുകള്‍ തെറ്റിയാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഭീമമായ പലിശ നിരക്കുകള്‍ ഈടാക്കും. നിങ്ങളുടെ സിബില്‍ സ്‌കോറിനെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും.
സാമ്പത്തിക ലക്ഷ്യങ്ങളുടെ അഭാവം
30 വയസ്സുള്ളവര്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് എന്തെന്നാല്‍ അവര്‍ക്ക് സാമ്പത്തികമായി ലക്ഷ്യങ്ങള്‍ ഇല്ല എന്നതാണ്. കിട്ടുന്ന ശമ്പളത്തില്‍ ജീവിച്ചുപോകാനാണ് മിക്ക ആളുകളും താല്‍പര്യപ്പെടുന്നത്. ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുന്നത് നിങ്ങളുടെ ജീവിതത്തിന് ഒരു നിശ്ചിത സാമ്പത്തിക ദിശ നല്‍കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം, ഒരു വീട് വാങ്ങല്‍, വാഹനം വാങ്ങല്‍, ഒരു ബിസിനസ്സ് ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നേടുന്നതിന് സാമ്പത്തിക ലക്ഷ്യങ്ങള്‍ നിങ്ങളെ സഹായിക്കുന്നു.
റിട്ടയര്‍മെന്റ് പ്ലാന്‍ ഇല്ലാതിരിക്കല്‍
വാര്‍ധക്യ കാലത്തേക്കായുള്ള സമ്പാദ്യം ഒരുക്കുന്നില്ല എന്നതാണ് മിക്ക ആളുകളും ചെയ്യുന്ന ഒരു തെറ്റ്. നിങ്ങള്‍ 60-ല്‍ ജോലിയില്‍ നിന്ന് വിട്ട് വിശ്രമജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ റിട്ടയര്‍മെന്റിനായി നിങ്ങള്‍ക്ക് ഇപ്പോഴും 3 പതിറ്റാണ്ടുകള്‍ ബാക്കിയുണ്ട്. ഈ 3 പതിറ്റാണ്ട് കാലം നിങ്ങള്‍ സ്ഥിര നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഒരു ഭീമമായ തുക നിങ്ങള്‍ക്ക് സ്വരൂപിച്ച് വയ്ക്കാന്‍ സാധിക്കും.
ചെലവുകളുടെ കണക്ക് ഇല്ല
നിങ്ങളുടെ ചെലവുകളുടെ കളക്ക് സൂക്ഷിക്കാത്തതാണ് ഏറ്റവും വലിയ തെറ്റ്. അനാവശ്യ ചെലവുകള്‍ കാലക്രമേണ നിങ്ങളുടെ സമ്പത്ത് നശിപ്പിക്കും. കൂടുതല്‍ സമ്പാദ്യം സ്വരൂപിക്കുന്നതിനുള്ള വഴിയാണ് അനാവശ്യ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് നിര്‍ത്തുന്നതും ഭാവിയിലേക്ക് പണം സംരക്ഷിക്കുന്നതും.
എമര്‍ജന്‍സി ഫണ്ട് ഇല്ല
നിങ്ങളുടെ 30-കളില്‍, വീട്ടുചെലവുകള്‍, വായ്പകള്‍ തുടങ്ങി 20-കളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഉണ്ടാകുന്നു. അതുകൊണ്ട് എപ്പോഴും നിങ്ങള്‍ രോഗങ്ങള്‍, ജോലി നഷ്ടം, അപ്രതീക്ഷിത ചെലവുകള്‍ എന്നിവയ്ക്കായി ഒരു എമര്‍ജന്‍സി ഫണ്ട് റെഡിയാക്കി വയ്ക്കുക. ചുരുങ്ങിയത് ജോലിയില്ലാതെ ഒരു 6 മാസത്തേക്ക് ജീവിക്കാനുള്ള കാശെങ്കിലും ഒരു എമര്‍ജന്‍സി ഫണ്ടാക്കി മാറ്റിവയ്ക്കുക.
നിക്ഷേപങ്ങള്‍ ഇല്ല
ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍, യുവാക്കള്‍ പലപ്പോഴും സമ്പാദ്യവും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം ശരിയായി മനസ്സിലാക്കുന്നില്ല. നിങ്ങള്‍ക്ക് ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ പരമാവധി 4 ശതമാനം വരെ പലിശ ലഭിക്കും. അത് പണപ്പെരുപ്പ നിരക്കിനേക്കാള്‍ 3 മുതല്‍ 4 ശതമാനം വരെ കുറവാണ്, അതായത് നിങ്ങളുടെ പണത്തിന്റെ മൂല്യം കാലക്രമേണ കുറയുന്നു എന്ന്. പണപ്പെരുപ്പത്തെ മറികടന്ന് നിങ്ങളുടെ പണം വര്‍ദ്ധിപ്പിക്കണമെങ്കില്‍, നിങ്ങള്‍ കൃത്യസമയത്ത് ശരിയായ രീതിയില്‍ പണം നിക്ഷേപിക്കേണ്ടിവരും.
ഇന്‍ഷുറന്‍സ് ഇല്ല
ഒരു വലിയ വിഭാഗം യുവാക്കളും തങ്ങളുടെ ജോലിയുടെയോ ബിസിനസ്സിന്റെയോ ആദ്യ വര്‍ഷങ്ങളില്‍ ടേം ഇന്‍ഷുറന്‍സ് എടുക്കാന്‍ മടിക്കുന്നു. എന്നാല്‍ ടേം ഇന്‍ഷുറന്‍സ് എടുക്കുന്നത് എല്ലായ്‌പ്പോഴും പ്രയോജനകരമാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറഞ്ഞ പ്രീമിയത്തില്‍ യുവാക്കള്‍ക്ക് വലിയ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. 30 വയസ്സിന് ശേഷം നിങ്ങള്‍ ടേം ഇന്‍ഷുറന്‍സ് എടുക്കുകയാണെങ്കില്‍, നിങ്ങളുടെ പ്രീമിയം ഇരട്ടിയാക്കും. അത് നിങ്ങള്‍ക്ക് ജീവിക്കാനുള്ള ഒരു സുരക്ഷയും നല്‍കുന്നു.



Click it and Unblock the Notifications