Latest Updates
-
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആയുധപൂജ 2026: പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഏത്? പ്രധാന നഗരങ്ങളിലെ മുഹൂർത്തങ്ങൾ അറിയാം
പണത്തിന്റെ സൈക്കോളജി മനസിലാക്കിയാല്‍ പിന്നെ എല്ലാം എളുപ്പം; പണം ലാഭിക്കാന്‍ 8 വഴികള്‍
ഇന്നത്തെ കാലത്ത്, എല്ലാവരും കഴിയുന്നത്ര പണം സമ്പാദിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അത് വേണ്ടപോലെ ലാഭിക്കാന്‍ കഴിയുന്നില്ല. പണപ്പെരുപ്പത്തിന്റെ ഈ കാലഘട്ടത്തില്‍ പണം ലാഭിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി നിങ്ങളുടെ ചില ശീലങ്ങള്‍ മാറ്റേണ്ടിവരും. നിങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ സഹായിക്കുന്ന അത്തരം ചില ശീലങ്ങളെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. ശരിയായ രീതിയില്‍ പണം ലാഭിക്കാന്‍ നിങ്ങള്‍ പഠിച്ചാല്‍, നിങ്ങളുടെ ഭാവി ആവശ്യങ്ങള്‍ നിറവേറ്റാനും സമ്പന്നനാകാനും നിങ്ങള്‍ക്ക് കഴിയും. പണം ലാഭിക്കുന്നതിനുള്ള ചില എളുപ്പവഴികള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

വീട്ടുചെലവുകള് പരിമിതപ്പെടുത്തുക
നിങ്ങളുടെ ചെലവുകള്‍ പരിമിതപ്പെടുത്തുക എന്നതാണ് പണം ലാഭിക്കാനുള്ള ആദ്യ മാര്‍ഗം. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് മുമ്പ് ഒരു ലിസ്റ്റ് ഉണ്ടാക്കുക. അവശ്യവസ്തുക്കള്‍ മാത്രം തിരഞ്ഞെടുക്കുക, മറ്റൊന്നും വാങ്ങരുത്. ഇത് നിങ്ങളുടെ പണം ലാഭിക്കാന്‍ സഹായിക്കും.
അനാവശ്യ ചെലവുകള്‍ വേണ്ട
ഏതൊക്കെ ചെലവുകളാണ് നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്നും ഏതാണ് അനാവശ്യമായതെന്നും ആദ്യം നിങ്ങള്‍ മനസ്സിലാക്കണം. അത്തരം നിരവധി ചിലവുകള്‍ നിങ്ങള്‍ വഹിക്കുന്നുണ്ട്. അതുകൊണ്ടാണ് നിങ്ങളുടെ അനാവശ്യ ചെലവുകള്‍ മനസിലാക്കി അത് നിര്‍ത്തുക.
ആഢംബര ചെലവുകള്‍ കുറയ്ക്കുക
മൊബൈല്‍, ലാപ്ടോപ്പ്, കംപ്യൂട്ടര്‍ എന്നിവയ്ക്കായി ആളുകള്‍ ധാരാളം പണം ചെലവഴിക്കുന്നു. വലിയ ബ്രാന്‍ഡിലുള്ള മൊബൈല്‍ ഫോണും ലാപ്ടോപ്പും സ്വന്തമാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ഇതെല്ലാം നിങ്ങളുടെ ചെലവുകള്‍ കൂട്ടുന്ന കാര്യങ്ങളാണ്. നിങ്ങളുടെ വരവിന് അനുസരിച്ചുള്ള വസ്തുക്കള്‍ മാത്രം സ്വന്തമാക്കുക. മറ്റുള്ളവരെ കാണിക്കാനായി ആഢംബരങ്ങള്‍ക്കായി അനാവശ്യമായി പണം ചെലവഴിക്കാതിരിക്കുക. പലരും ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ് പോലുള്ളവയുടെ സബ്സ്ക്രിപ്ഷനും എടുക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ ആവശ്യമായ സബ്സ്ക്രിപ്ഷനുകള്‍ മാത്രം എടുക്കുക.
വീട്ടില്‍ നിന്ന് ഭക്ഷണം
നിങ്ങള്‍ക്ക് പുറത്ത് ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അത്തരം ശീലങ്ങള്‍ നിങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. കാരണം അത് വളരെ ചെലവേറിയതാണ്. പുറത്ത് നിന്ന് എപ്പോഴും ഭക്ഷണം കഴിക്കുന്നത് ഒരു ചെലവേറിയ കാര്യമാണ്. അതുകൊണ്ട് വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന് മാത്രം മുന്‍ഗണന നല്‍കുന്നതാണ് നല്ലത്.
സൈഡ് വരുമാനവും പ്രധാനം
ലാഭിക്കാന്‍, നിങ്ങളുടെ വരുമാന സ്രോതസ്സ് വര്‍ദ്ധിക്കേണ്ടതും ഏറ്റവും പ്രധാനമാണ്. ഒരു വരുമാന മാര്‍ഗ്ഗം മാത്രം പോരാ. അതുകൊണ്ട് തന്നെ ഒഴിവുസമയങ്ങളില്‍ സൈഡ് ഇന്‍കം നേടാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുക.
ഒരു നിശ്ചിത ബജറ്റ് ഉണ്ടാക്കി ലാഭിക്കുക
നിങ്ങളുടെ ചെലവുകള്‍ക്കായി നിങ്ങള്‍ ഒരു ബജറ്റ് തയ്യാറാക്കേണ്ടതുണ്ട്. എത്ര പണം എവിടെയാണ് ചെലവഴിക്കുന്നതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. അതിനായി ഒരു ബഡ്ജറ്റ് ഉണ്ടാക്കുന്നതാണ് നല്ലത്. ബജറ്റ് തയ്യാറാക്കിയ ശേഷം നിങ്ങളുടെ ചെലവുകള്‍ പരിമിതമാകും. അധികം പണച്ചെലവ് വരില്ല. നിങ്ങള്‍ക്ക് പണം ലാഭിക്കാനും കഴിയും.
നിക്ഷേപം ശരിയായിരിക്കണം
ഭാവിയിലേക്ക് പണം ലാഭിക്കുന്നതിനും സ്വരൂപിക്കുന്നതിനുമായി ആളുകള്‍ നിക്ഷേപിക്കുന്നു. എന്നാല്‍ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്, അതിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. ആദ്യം നന്നായി പരിശോധിക്കുക. കാരണം ഇക്കാലത്ത് പലരും ആകര്‍ഷകമായ ഓഫറുകള്‍ നല്കി ആളുകളെ കബളിപ്പിക്കുന്നുണ്ട്. ഇതുമൂലം അപകടസാധ്യത വര്‍ദ്ധിക്കുന്നു. ചതിക്കുഴിയില്‍ വീണ് നിങ്ങളുടെ പണം നഷ്ടപ്പെടാതെ നോക്കുക.
സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക
സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴെല്ലാം അല്പം ജാഗ്രത പുലര്‍ത്തണം. നിങ്ങള്‍ ഏതെങ്കിലും സാധനം വാങ്ങുമ്പോള്‍, അതിന്റെ പ്രയോജനത്തെക്കുറിച്ച് അറിയുക. നിങ്ങള്‍ക്ക് അത് ആവശ്യമുള്ളതാണോ എന്ന് ചിന്തിക്കുക. ഭക്ഷണ സാധനങ്ങള്‍ ഒന്നിച്ച് അധികം വാങ്ങരുത്. അത്യാവശ്യ സാധനങ്ങള്‍ മാത്രം എടുക്കുക. ഈ ശീലം നിങ്ങളുടെ സമ്പാദ്യവും വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
