Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
പണിയെടുത്തതുകൊണ്ടു മാത്രം സമ്പന്നനാകില്ല, പണത്തെക്കുറിച്ച് ഈ 6 അറിവും പ്രധാനം
Millionaire's Secret: പണം സമ്പാദിക്കുക, സമ്പന്നരാകുക എന്നത് എല്ലാവരുടെയും ഒരു ആഗ്രഹമാണ്. പലരും ഇതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍ രാവും പകലും അധ്വാനിച്ചാല്‍ മാത്രം ഒരാള്‍ക്കും സമ്പന്നനാകാന്‍ കഴിയില്ലെന്ന് അറിവുള്ളവര്‍ പറയുന്നു. ജീവിതത്തില്‍ വിജയിക്കാനും പണം സമ്പാദിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതിനായി നിങ്ങള്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ചില പ്രത്യേക ഉപദേശങ്ങള്‍ പാലിക്കണം. പണക്കാരുടെ ചില ശീലങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ജീവിതത്തില്‍ എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണ് നമുക്ക് നോക്കാം.(how to make money)

അധിക ജോലി ചെയ്യുക
ചെറുപ്പമായാലും പ്രായമായാലും, നിങ്ങള്‍ക്ക് പണം സമ്പാദിക്കണമെങ്കില്‍ വെറുതെ ഒരു ജോലി ചെയ്യുന്നത് കൊണ്ട് ഒന്നുമാകില്ല. കഴിയുന്നതും വേഗം നിങ്ങളുടെ സ്വന്തം ജോലിയോ ബിസിനസ്സോ ആരംഭിക്കുക. നിങ്ങള്‍ക്ക് 40 വയസ്സ് പ്രായമായാല്‍ പോലും ഇതിനായി ചിന്തിക്കുക. മറ്റുള്ളവരുടെ കീഴില്‍ പണി എടുത്താല്‍ നിങ്ങളുടെ വളര്‍ച്ചയ്ക്ക് ഒരു പരിമിതിയുണ്ട്. എന്നാല്‍ സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ അധ്വാനത്തിന് അനുസരിച്ചുള്ള പണം സമ്പാദിക്കാന്‍ സാധിക്കും.
നിക്ഷേപങ്ങള്‍ നടത്തുക
പണം കയ്യില്‍ തന്നെ വച്ചുകൊണ്ട് നിങ്ങള്‍ക്ക് ജീവിതത്തില്‍ പണക്കാരനാകാനാകില്ല. നിങ്ങള്‍ക്ക് സമ്പന്നനാകണമെങ്കില്‍ നിക്ഷേപം ആവശ്യമാണ്. നിങ്ങള്‍ക്ക് കഴിയുന്നത്ര പണം നിക്ഷേപിക്കാന്‍ പഠിക്കുക. എങ്കില്‍ മാത്രമേ നല്ല വരുമാനവും ലാഭവും ലഭിക്കൂ. പണം ലാഭിച്ച് വയ്ക്കുന്നതിലൂടെ അത് ഒരിക്കലും വര്‍ദ്ധിക്കുന്നില്ല. എന്നാല്‍ നിക്ഷേപം നിങ്ങളുടെ പണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍, 100 രൂപയുടെയോ 500 രൂപയുടെയോ എസ്ഐപി ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കാം. നിങ്ങള്‍ക്ക് ഓഹരി വിപണിയെക്കുറിച്ച് നല്ല അറിവുണ്ടെങ്കില്‍ ഓഹരി വിപണിയില്‍ നേരിട്ട് പണം നിക്ഷേപിക്കാം.
ആവശ്യങ്ങള്‍ കുറയ്ക്കുക
നിങ്ങള്‍ സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ പരിമിതപ്പെടുത്തുക. നിങ്ങളുടെ ആവശ്യം കുറയുന്തോറും നിങ്ങളുടെ പണത്തിന്റെ ഉപഭോഗം കുറയുകയും കയ്യില്‍ പണം ബാക്കിയാകുകയും ചെയ്യും. വിലപിടിപ്പുള്ള ആഡംബരവസ്തുക്കള്‍, അലങ്കാരവസ്തുക്കള്‍ എന്നിവയ്ക്കായി പണം പാഴാക്കുന്നത് നിര്‍ത്തുക. മറ്റുള്ളവരുടെ മുന്നില്‍ സ്വയം സമ്പന്നനാണെന്ന് കാണിക്കുന്ന ശീലം നിങ്ങളെ നശിപ്പിക്കുന്നു. അതിനാല്‍ എല്ലായ്പ്പോഴും നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒരു അതിര്‍ത്തി വയ്ക്കുക.
ആദ്യം നിങ്ങളുടെ കടങ്ങള്‍ വീട്ടുക
നിങ്ങളുടെ എല്ലാ കടങ്ങളും ആദ്യം തന്നെ അടച്ച് തീര്‍ക്കുക. നിങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പയോ നിങ്ങളുടെ മാതാപിതാക്കള്‍ പഠനത്തിനായി എടുത്ത മറ്റേതെങ്കിലും വായ്പയോ ഉണ്ടെങ്കില്‍ ആദ്യം അത് തീര്‍ക്കുക. ഇത് ചെയ്യുന്നതിലൂടെ തുടര്‍ച്ചയായി ഈടാക്കുന്ന പലിശയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാം. മാത്രമല്ല ഇത് നിങ്ങളില്‍ നിന്ന് ഒരു വലിയ ഉത്തരവാദിത്തം ഇല്ലാതാക്കുകയും ചെയ്യും. കടം അടച്ച് കഴിഞ്ഞാല്‍ പിന്നെ മാസാമാസം കയ്യില്‍ വരുന്ന ബാക്കി തുക നിങ്ങള്‍ക്ക് എവിടെയെങ്കിലും നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം.
അറിവ് വര്‍ദ്ധിപ്പിക്കുക
ഈ ഷെയര്‍ വെറും 3 മാസം കൊണ്ട് 200% റിട്ടേണ്‍ തന്നു, ഒറ്റ മാസത്തിനുള്ളില്‍ ഷെയര്‍ ഇരട്ടിയായി എന്നൊക്കെയുള്ള വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വരാറുണ്ട്. നിങ്ങള്‍ക്ക് ഓഹരി വിപണിയെക്കുറിച്ച് നല്ല അറിവില്ലെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ നിക്ഷേപിച്ചാല്‍ പണം നഷ്ടപ്പെട്ടേക്കാം. എന്തുകൊണ്ടാണ് ഒരു സ്റ്റോക്ക് ഇത്രയും ഉയര്‍ന്ന വരുമാനം നല്‍കിയതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. കൂടാതെ, ഇത് ഭാവിയില്‍ റിട്ടേണ്‍ നല്‍കുമോ അതോ ഇപ്പോള്‍ അതിന്റെ തകര്‍ച്ചയുടെ സമയമാണോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതിനാല്‍ നിങ്ങളുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള കാര്യങ്ങളില്‍ അറിവ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കു. ഒരിക്കലും മറ്റുള്ളവര്‍ പറയുന്നത് കേട്ട് കണ്ണടച്ച് നിക്ഷേപം നടത്താതിരിക്കുക.
ക്ഷമയും അച്ചടക്കവും
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം, ക്ഷമയും അച്ചടക്കവും വളരെ പ്രധാനമാണ്. നിങ്ങള്‍ എവിടെയെങ്കിലും പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, അത് കുറച്ച് ദിവസത്തിനുള്ളില്‍ ഇരട്ടി ആകില്ല. ഇതിനായി നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുകയും അച്ചടക്കത്തോടെ നിക്ഷേപിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് നല്ലൊരു തുക സ്വരൂപിക്കാന്‍ കഴിയും.



Click it and Unblock the Notifications